പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

പ്രധാനമായും സ്‌പോർട്ടി മോട്ടോർസൈക്കിളുകൾക്ക് പേരുകേട്ട ബജാജ് ഈ വർഷം തുടക്കത്തിൽ സ്‌കൂട്ടർ നിർമാണത്തിലേക്ക് മടങ്ങിവരുമെന്ന പ്രഖ്യാപനം നടത്തി. അതിന്റെ ഭാഗമായി തങ്ങളുടെ ആദ്യ ഇലക്‌ട്രിക് മോഡലായ ചേതക് ഇലക്ട്രിക്കിനെ ഈ വർഷം ജനുവരിയിൽ വിൽപ്പനക്ക് എത്തിക്കുകയും ചെയ്‌തു.

പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

ഒരു ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ വിൽപ്പനക്കെത്തുന്ന ഈ ഇലക്‌ട്രിക് സ്‌കൂട്ടർ നിലവിൽ പൂനെയിലും ബെംഗളൂരുവിലും മാത്രമാണ് വിൽപ്പനക്കെത്തുന്നത്. എന്നാൽ വരും മാസങ്ങളിൽ ചേതക് ഇവിയുടെ വിൽപ്പന മറ്റ് നഗരങ്ങളിലേക്കും വിപുലീകരിക്കുമെന്ന് ബജാജ് വ്യക്തമാക്കിയിട്ടുണ്ട്

പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

ചേതക് ഇലക്‌ട്രിക് അർബൻ, പ്രീമിയം മോഡലുകളിൽ ലഭ്യമാണ്. തുടത്തിൽ ഒരു ലക്ഷം രൂപയുടെ ആമുഖ വിലയിൽ അവതരിപ്പിച്ച സ്‌കൂട്ടറിന് പിന്നീട് 1.15 ലക്ഷം രൂപയായി വർധിപ്പിച്ചു.

പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

2020 ബജാജ് ചേതക്കിന്റെ പ്രീമിയം വകഭേദത്തിൽ മുൻ ഡിസ്‌ക് ബ്രേക്കിനൊപ്പം മെറ്റാലിക് പെയിന്റ് സ്‌കീമുകൾ, ടാൻ സീറ്റ്, മെറ്റാലിക് നിറമുള്ള ചക്രങ്ങൾ എന്നിവ വാഗ്‌ദാനം ചെയ്യുന്നു.

പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

മറുവശത്ത്, അർബൻ, ഡ്രം ബ്രേക്ക് പതിപ്പിന് അപ്പ് ഫ്രണ്ട് മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കൂടാതെ മെറ്റാലിക് ഷേഡുകളും ഇല്ല. പുതുതലമുറ ചേതക്കിന്റെ ഡെലിവറികൾ പൂനെയിൽ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം നൂറോളം യൂണിറ്റുകളാണ് ബജാജിന് വിറ്റഴിക്കാൻ സാധിച്ചത്.

പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

പൊടിയും വാട്ടർ പ്രൂഫ് റെസിസ്റ്റന്റുമായ IP67 ബാറ്ററി പായ്ക്കിൽ ആകർഷകമായ മൂന്ന് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയോടെയാണ് ചേതക് ഇലക്‌ട്രികിനെ ബജാജ് വിൽപ്പനക്ക് എത്തിക്കുന്നത്. ഓട്ടോമേറ്റഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ 4.1 കിലോവാട്ട് പീക്ക് പവർ ശേഷിയുള്ള ഇലക്ട്രിക് മോട്ടറിൽ നിന്നാണ് വാഹനത്തിന് കരുത്തേകുന്നത്.

പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

ഇത് 16 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. ആവശ്യമുള്ളപ്പോൾ കിക്ക് ഡൗൺ മോഡ് കൂടുതൽ ഊർജ്ജം നൽകുന്നു. ഇലക്ട്രിക് മോട്ടോർ ലി-അയൺ ബാറ്ററിയുമായി യോജിച്ചാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥ ലോക സാഹചര്യങ്ങളിൽ ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്പോർട്ട് മോഡിൽ 85 കിലോമീറ്ററും മൈലേജ് ചേതക് ഇലക്‌ട്രിക് നൽകുമെന്ന് ബജാജ് അവകാശപ്പെടുന്നു.

പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

ഇ-സ്കൂട്ടർ അഞ്ച് മണിക്കൂറിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതേസമയം 25 ശതമാനത്തിലെത്താൻ 60 മിനിറ്റ് എടുക്കും. പഴയ ചേതക് സ്‌കൂട്ടറുകളെ ഓര്‍മ്മപ്പെടുത്തുന്ന വിധമാണ് പുതിയ ഇലക്ട്രിക്ക് മോഡലിനെയും കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

റെട്രോ ഡിസൈന് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ രൂപകല്‍പന. എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, റിവേഴ്‌സ് അസിസ്റ്റ് ഫങ്ഷന്‍ എന്നിവയെല്ലാം ചേതക് ഇലക്‌ട്രിക്കിന്റെ സവിശേഷതകളാണ്.

പ്രതിമാസ വിൽപ്പനയിൽ ആദ്യ സെഞ്ച്വറിയടിച്ച് ബജാജ് ചേതക് ഇലക്‌ട്രിക്

2019 ഫെബ്രുവരിയിലെ ഇരുചക്രവാഹനങ്ങളുടെ പ്രതിമാസ വിൽപ്പന കണക്കുകളിൽ ബജാജ് ഓട്ടോ നാലാം സ്ഥാനത്താണ്. 2020 ഫെബ്രുവരിയിൽ മൊത്തം 1,46,876 യൂണിറ്റുകൾ നേടിയ കമ്പനി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,86,523 യൂണിറ്റ് വിൽപ്പനയായിരന്നു നേടിയിരുന്നത്. 21.3 ശതമാനം ഇടിവാണ് ഇത് രേഖപ്പെടുന്നത്. 50,000 യൂണിറ്റുകൾ വിറ്റഴിച്ച് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി പൾസർ 150 മാറി.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak Electric sold 100 units in February 2020. Read in Malayalam
Story first published: Thursday, March 26, 2020, 14:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X