ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

രാജ്യത്ത് ബിഎസ് VI നിലവില്‍ വന്നതോടെ വാഹന നിരയെ പുതുക്കുന്നതിനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കള്‍. ബജാജും തങ്ങളുടെ നിരയിലെ മോഡലുകളെ പുതുക്കി വിപണിയില്‍ അവതരിപ്പിച്ച് തുടങ്ങി.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഡിസ്‌കവര്‍ ശ്രേണി കമ്പനി പുതുക്കിയേക്കില്ല. ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 മോഡലുകളെ പിന്‍വലിക്കുകയാണെന്നും കമ്പനി അറിയിച്ചു. മോഡലുകളെ ബിഎസ് VI -ലേക്ക് നവീകരിക്കില്ലെന്നും കമ്പനി അറിയിച്ചു.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

ഇന്ത്യന്‍ വിപണിയില്‍ ബജാജില്‍ നിന്നുള്ള ഏറ്റവും പഴക്കം ചെന്ന മോഡലുകള്‍ കൂടിയാണിത്. അതോടൊപ്പം ഇരുമോഡലുകളുടെയും വില്‍പ്പന കുറഞ്ഞെന്നും കമ്പനി അറിയിച്ചു. ഇതോടെയാണ് മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

ബജാജ് നിരയില്‍ പ്ലാറ്റിന 100 -നും ഡിസ്‌കവര്‍ 125 -നും ഇടയിലാണ് ഡിസ്‌കവര്‍ 110 -ന് സ്ഥാനം. മുതിര്‍ന്ന ഡിസ്‌കവര്‍ 125 -ന്റെ രൂപഭാവംതന്നെ ഡിസ്‌കവര്‍ 110 ഉം പിന്തടുരുന്നു. മാറ്റ് അലോയ് വീലുകള്‍, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സില്‍വര്‍ നിറമുള്ള പാനലുകള്‍, ക്രോം ആവരണമുള്ള മഫ്ളര്‍ കവര്‍ തുടങ്ങിയ ബൈക്കിന്റെ സവിശേഷതകളാണ്.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

115.4 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. എയര്‍ കൂളിംഗ് സംവിധാനമാണ് എഞ്ചിനില്‍ ഒരുങ്ങുന്നത്. 8.6 bhp കരുത്തും 9.8 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

എഞ്ചിനില്‍ പൂശിയിരിക്കുന്ന കറുപ്പ് നിറം ബൈക്കിന് സ്പോര്‍ടി രൂപം നല്‍കുന്നുണ്ട്. ഇലക്ട്രിക്ക് സ്റ്റാര്‍ട്ടറും ഗ്യാസ് ചാര്‍ജ്ജിംഗ് ശേഷിയുള്ള ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും ഡിസ്‌കവര്‍ 110 -ല്‍ ഒരുങ്ങിയിരിക്കുന്നത്. ഇരു ടയറുകളിലും ഡ്രം യൂണിറ്റുകളാണ് ബ്രേക്കിങിനായി നല്‍കിയിരിക്കുന്നത്.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

100 സിസി മുതല്‍ 150 സിസി വരെ ശേഷിയുള്ള ബൈക്കുകള്‍ ഡിസ്‌കവര്‍ ബാഡ്ജില്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ വിപണിയില്‍ കൂടുതല്‍ സ്വീകര്യത ലഭിച്ച ബൈക്കാണ് 125 സിസി ഡിസ്‌കവര്‍. മികച്ച കരുത്തും ആകര്‍ഷകമായ ഇന്ധനക്ഷമതയുമാണ് ഈ ബൈക്കിനെ ജനപ്രീയമാക്കിയത്.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

124 സിസി എഞ്ചിനാണ് ഡിസ്‌കവര്‍ 125 ന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 11 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കും. ഡിസ്‌കവര്‍ സീരീസില്‍ ബജാജ് ഒന്നര പതിറ്റാണ്ടിലേറെയായി നിരവധി മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. 125 സിസി മോഡലില്‍ ആരംഭിച്ച കമ്പനി പിന്നീട് 100, 125, 135, 150 സിസി മോട്ടോര്‍സൈക്കിളുകള്‍ ഉള്‍ക്കൊള്ളുന്ന ശ്രേണി വിപുലീകരിച്ചു.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

ഡിസ്‌ക് ബ്രേക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവയും അതിലേറെയും ഉള്‍ക്കൊള്ളുന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ ഹാര്‍ഡ്‌വെയറുകളുള്ള നവീകരിച്ച പതിപ്പും ഉണ്ടായിരുന്നു, പക്ഷേ വിപണിയില്‍ മോഡലുകളുടെ വില്‍പ്പന കണ്ടെത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടു.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

എന്നിരുന്നാലും, 2018-ഓടെ ബജാജ് ഈ ശ്രേണി ഡിസ്‌കവര്‍ 110, ഡിസ്‌കവര്‍ 125 -ലേക്ക് ഒതുക്കി. എന്നിട്ടും വിപണിയില്‍ ബൈക്കിന് ചലനം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബൈക്കിന്റെ കയറ്റുമതിയും നിര്‍ത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.

ഇനി ഇല്ല! ഡിസ്‌കവര്‍ ശ്രേണിയുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ്

മാത്രമല്ല, ഈ ശ്രേണിയില്‍ ബജാജ് CT, പ്ലാറ്റിന എന്നിവയുടെ വില്‍പ്പനയില്‍ കാര്യമായ ശ്രദ്ധ ചെലുത്താനാണ് കമ്പനി ശ്രമിക്കുക. 125 സിസി വിഭാഗത്തിലേക്ക് കഴിഞ്ഞ വര്‍ഷമാണ് പള്‍സര്‍ 125 കമ്പനി അവതരിപ്പിച്ചത്. മികച്ച വില്‍പ്പനയാണ് ബൈക്കിന് ലഭിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Discover 110 and 125 Discontinued In India. Read in Malayalam.
Story first published: Saturday, April 4, 2020, 20:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X