ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന ബജാജ് ഡൊമിനാർ 250 യുടെ അനൗദ്യോഗിക ബുക്കിംഗുകൾ ആരംഭിച്ച് ഡീലർമാർ. പൂനെയിലെ ചില ഷോറൂമുകളാണ് ബുക്കിംഗ് സ്വീകരിച്ച് തുടങ്ങിയിരിക്കുന്നത്.

ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

കൂടാതെ ചില ഡീലർഷിപ്പുകളിൽ ഡൊമിനാർ 250 ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. പുതിയ മോഡലിന്റെ വില നിർണയത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെയില്ലെങ്കിലും ഡൊമിനാർ 400 പതിപ്പിനേക്കാളും വില കുറവായിരിക്കും.

ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഏകദേശം 1.60 ലക്ഷം രൂപയായിരിക്കും വരാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ എക്സ്ഷോറൂം വില. അതായത് ഡൊമിനാർ 400 മോഡലിനേക്കാൾ 30,000 രൂപ വില കുറവാണ് ഇത് സൂചിപ്പിക്കുന്നത്. അതായത് വിപണിയിൽ സുസുക്കി സുസുക്കി ജിക്സെർ 250-യുടെ അതേ വില നിർണയമായിരിക്കും ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കൾ പരീക്ഷിക്കുന്നത്.

ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ആഭ്യന്തര ഇരുചക്ര വാഹന വിപണിയിൽ അടുത്തിടെ ശ്രദ്ധപിടിച്ചുപറ്റിയ വിഭാഗമാണ് 250 സിസി ക്വാർട്ടർ ലിറ്ററിന്റേത്. പ്രമുഖ ബ്രാൻഡുകളെല്ലാം ഈ ശ്രേണിയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്രീമിയം സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നായ ഡൊമിനാർ 400 ന്റെ പേര് ഈ വിഭാഗത്തിൽ വിനിയോഗിക്കാനാണ് കുഞ്ഞൻ മോഡലിലൂടെ കമ്പനി പദ്ധതിയിടുന്നത്.

ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ബജാജ് ഡൊമിനാർ 400 ൽ നിന്ന് വ്യത്യസ്‍‌തമായി 250 യിൽ ചെറിയ ടയറുകളും ലളിതമായ ബോക്‌സ്-സെക്ഷൻ സ്വിംഗാർമും ആണ് ഇടംപിടിക്കുന്നത്. മുൻ ഡിസ്ക്കിന്റെ വ്യാസം 400 ൽ കാണുന്ന 320 എംഎം യൂണിറ്റിനേക്കാൾ ചെറുതാണെന്ന് തോന്നുന്നു.

ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ബൈക്കിന് ഒരേ വീൽ ഡിസൈൻ ഉണ്ടെങ്കിലും, ഡയമണ്ട് കട്ട് ഫിനിഷിംഗ് ഡൊമിനാർ 250 യിൽ കാണാൻ സാധിക്കില്ല. ഇവ ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാം യഥാർത്ഥ ഡൊമിനാറിന് തുല്യമാണ്.

ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ടൂറിംഗ് സ്പോർട്‌സ് മോട്ടോർസൈക്കിളെന്ന നിലയിൽ വിപണിയിൽ തരംഗമായി മാറിയ മോഡലിന്റെ 250 സിസി പുറത്തിറക്കുന്നതോടെ ക്വാർട്ടർ ലിറ്റർ ശ്രേണി പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബജാജ് ഓട്ടോ. 400 നെ അപേക്ഷിച്ച് നോക്കുമ്പോൾ പുതിയ കളർ ഓപ്ഷനുകളിൽ വാഹനം വിപണിയിൽ അണിനിരക്കും.

ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ബിഎസ്-VI കെടിഎം ഡ്യൂക്ക് 250 യിൽ നിന്ന് കടമെടുത്ത അതേ 250 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാകും ഡൊമിനാർ 250 യിലും വാഗ്‌ദാനം ചെയ്യുക. ഈ യൂണിറ്റ് 28 bhp കരുത്തിൽ 24 Nm torque ഉത്പാദിപ്പിക്കും. ഡൊമിനാർ 250 മോഡലും ഇതേ പവർ കണക്കുകൾ തന്നെ പ്രധാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് സ്‌പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കുന്നത്.

ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

മുൻ‌നിര മോട്ടോർ‌സൈക്കിൾ വിഭാഗത്തിലേക്ക് ഡൊമിനാർ 400 നെ കമ്പനി വലിയ പ്രതീക്ഷകളോടെയാണ് എത്തിച്ചതെങ്കിലും വിൽപ്പന ലക്ഷ്യങ്ങൾ‌ നേടാൻ‌ ഇപ്പോഴും പാടുപെടുകയാണ്. 2020 ജനുവരിയിൽ ഡൊമിനറിന്റെ 130 യൂണിറ്റുകൾ മാത്രമാണ് ബജാജിന് ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാൻ സാധിച്ചത്.

ഡൊമിനാർ 250 ഉടൻ, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

പ്രീമിയം മോഡലിന്റെ ഉയർന്ന വില വിപണിയിൽ തിരിച്ചടിയാകുമ്പോൾ 250 സിസിക്ക് ആക്രമണാത്മക വില നൽകി ഈ വിടവ് നികത്താനാകും ബജാജ് ശ്രമിക്കുന്നത്. ഈ തന്ത്രം വിജയിക്കുമോ ഇല്ലയോ എന്നത് വരും മാസങ്ങളിൽ വ്യക്തമാകും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Dominar 250 bookings unofficially started. Read in Malayalam
Story first published: Friday, March 6, 2020, 16:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X