250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്രീമിയം സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ബജാജ് ഡൊമിനാർ 400. സ്പോർട്‌സ് ടൂറിംഗ് വിഭാഗത്തിൽ എത്തിയ മോട്ടോർസൈക്കിൾ വിപണിയിൽ തരംഗമായി മാറിയത് അതിവേഗമായിരുന്നു.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

ഇപ്പോൾ ഡൊമിനാർ 400 ന്റെ കരുത്ത് കുറഞ്ഞ 250 സിസി മോഡലിനെ പുറത്തിറക്കാൻ തയാറെടുക്കുകയാണ് ബജാജ്. ക്വാർട്ടർ ലിറ്റർ വിഭാഗത്തിൽ ബജാജ് പ്രവേശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഏത് മോഡലുമായാകും എത്തുകയെന്ന കൗതുകം നിലനിന്നിരുന്നു. പൾസർ ശ്രേണിയിൽ 250 സിസി ബൈക്കുമായി എത്തുമെന്ന ചർച്ചകൾ നേരത്തെ നടന്നിരുന്നു.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

എന്നാൽ ബജാജ് ഡൊമിനാർ ശ്രേണിയെ വിപുലീകരിക്കുമെന്ന് ബജാജ് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ നീക്കം ആളുകൾക്ക് ആദ്യം ദഹിച്ചേക്കില്ലെങ്കിലും കമ്പനിക്ക് വ്യക്തമായ പ്ലാനുകൾ ഉണ്ടെന്നാണ് കരുതുന്നത്. അതായത് നിലവിൽ ഇന്ത്യൻ വിപണിയിൽ ശ്രദ്ധനേടുന്ന വിഭാഗമാണ് 250 സിസി ബൈക്കുകളുടേത്.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

വിൽപ്പനയെ അടിസ്ഥാനമാക്കി നോക്കിയാൽ പൾസർ ശ്രേണിയിലേക്ക് ഒരു 250 സിസി ബൈക്കിനെ അവതരിപ്പിക്കുന്നതായിരിക്കും മികച്ച ഓപ്ഷൻ. മുൻ‌നിര മോട്ടോർ‌സൈക്കിൾ വിഭാഗത്തിലേക്ക് ഡൊമിനാർ 400 നെ കമ്പനി വലിയ പ്രതീക്ഷകളോടെയാണ് എത്തിച്ചതെങ്കിലും വാഹനത്തിന്റെ വിൽപ്പന ലക്ഷ്യങ്ങൾ‌ നേടാൻ‌ ഇപ്പോഴും പാടുപെടുകയാണ്.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

2020 ജനുവരിയിൽ ഡൊമിനറിന്റെ 130 യൂണിറ്റുകൾ മാത്രമാണ് ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചത്. കയറ്റുമതി 1,408 യൂണിറ്റുമായിരുന്നു. ഈ വസ്‌തുതകൾ കണക്കിലെടുക്കുമ്പോൾ, ഡൊമിനാറിന്റെ മറ്റൊരു പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കുന്നത് ഒരു സാഹസികതയായി തോന്നിയേക്കാം. കൂടാതെ പുതിയ 20 സിസി മോഡലിന്റെ വില നിർണയവും കാത്തിരുന്നു കാണേണ്ടതുണ്ട്.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

ഡൊമിനാർ 250 അതിന്റെ ഡിസൈൻ സവിശേഷതകളിൽ ഭൂരിഭാഗവും ഡൊമിനാർ 400 ൽ നിന്ന് കടമെടുക്കും. എഞ്ചിനും മറ്റ് മെക്കാനിക്കൽ ഭാഗങ്ങൾക്കും കെടിഎം 250 ഡ്യൂക്കിനെ ആശ്രയിച്ചായിരിക്കും ഉണ്ടായിരിക്കുക.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

250 ഡ്യൂക്കിൽ 249 സിസി സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ പരമാവധി 30 bhp കരുത്തിൽ 24 Nm torque ഉത്പാദിപ്പിക്കും. ഇതേ യൂണിറ്റ് തന്നെയാണ് ഹസ്ഖ്‌വർണ ഇരട്ടകളിലും പ്രവർത്തിക്കുന്നത്.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

എന്നിരുന്നാലും, ഡൊമിനാർ 250 ൽ, 28 bhp 24 Nm torque എന്നിവ നൽകാൻ ശേഷിയുള്ളതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൊമിനാർ 400 നെ അപേക്ഷിച്ച് പുതിയ 250 സിസി ബൈക്ക് ചില പ്രീമിയം ഹാർഡ്‌വെയർ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

ഡൊമിനാർ 400 നെ അപേക്ഷിച്ച് പുതിയ 250 സിസി ബൈക്കിന് ചില പ്രീമിയം ഹാർഡ്‌വെയർ നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന് അപ്സൈഡ് ഡൗൺ ഫോർക്കുകൾ ടെലിസ്കോപ്പിക് ഫോർക്കുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാം. അതുപോലെ, കാസ്റ്റ് സ്വിംഗാർമിന് പകരം ഒരു ബോക്സ്-സെക്ഷൻ സ്വിംഗാർം ഉപയോഗിക്കാം. ചെലവ് നിയന്ത്രിക്കാൻ ഡൊമിനാർ 250 ചെറിയ ഡിസ്‌ക് ബ്രേക്കുകളാകും ഉപയോഗിക്കുക.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

ഡൊമിനാർ 250 ക്ക് ഏകദേശം 1.40 ലക്ഷം രൂപയാകും എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. വിപണിയിൽ എത്തി ഒന്നിലധികം വില പരിഷ്‌ക്കരണങ്ങൾക്ക് വിധേയമായ ഡൊമിനാർ 400 ന് ഇപ്പോൾ 1.90 ലക്ഷം രൂപയാണ് വില വരുന്നത്.

250 സിസി ശ്രേണിയിലേക്ക് കുഞ്ഞൻ ഡൊമിനാർ എത്തുന്നു, അവതരണം മാർച്ചിൽ

ഉയർന്ന മോഡലിന്റെ വില വിപണിയിൽ തിരിച്ചടിയാകുമ്പോൾ 250 സിസിക്ക് ആക്രമണാത്മക വില നൽകി ഈ വിടവ് നികത്താനാകും ബജാജ് ശ്രമിക്കുന്നത്. ഈ തന്ത്രം വിജയിക്കുമോ ഇല്ലയോ എന്നത് വരും മാസങ്ങളിൽ വ്യക്തമാകും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Dominar 250 Launch In March 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X