800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

കാത്തിരിപ്പിനൊടുവില്‍ ക്വാര്‍ട്ടര്‍ ലിറ്റര്‍ ശ്രേണിയിലേക്ക് മാര്‍ച്ച് മാസത്തിലാണ് ബജാജ്, ഡൊമിനാറിന്റെ കുഞ്ഞന്‍ പതിപ്പിനെ പുറത്തിറക്കുന്നത്. വിപണിയില്‍ എത്തിയ ഡൊമിനാര്‍ 250 1.60 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വളരെ മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിക്കുന്നതെന്ന് കാണാന്‍ സാധിക്കും. ആദ്യ മാസം തന്നെ ബൈക്കിന്റെ 861 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.

800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

248 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് പുതിയ ബജാജ് ഡൊമിനാര്‍ 250 -ന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 25 bhp കരുത്തും 23.5 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

MOST READ: 2020 ന്യൂയോർക്ക് ഓട്ടോ ഷോ ഓഗസ്റ്റിലേക്ക് പുനക്രമീകരിച്ച് സംഘാടകർ

800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

ആറ് സ്പീഡാണ് ഡൊമിനാര്‍ 250-യിലെ ഗിയര്‍ബോക്‌സ്. എഞ്ചിന്‍ ഏറ്റവും പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് എത്തുന്നത്. മാത്രമല്ല കെടിഎം 250 ഡ്യൂക്കില്‍ നിന്ന് കടമെടുത്ത യൂണിറ്റാണ് മോട്ടോര്‍സൈക്കിളില്‍ വാഗ്ദാനം ചെയ്യുന്നതും.

800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

ഡിസൈനിലേക്ക് വരുമ്പോള്‍, ഡൊമിനാല്‍ 400-ലെ ഡിസൈന്‍ ശൈലിയാണ് ഈ കുഞ്ഞന്‍ ഡൊമിനാറിലും നല്‍കിയിട്ടുള്ളത്. കോണ്‍ട്രാസ്റ്റിംഗ് ഫിനിഷുകള്‍, ഹണികോംമ്പ് സ്‌ട്രെക്ചര്‍, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, AHO ലൈറ്റുകള്‍, ഡ്യുവല്‍-ടോണ്‍ പാനലുകളുള്ള ബോഡി ഗ്രാഫിക്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: സോനെറ്റിന്റെ 70,000 യൂണിറ്റുകള്‍ ആദ്യ വര്‍ഷം നിരത്തിലെത്തിക്കാനൊരുങ്ങി കിയ

800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

വീതി കുറഞ്ഞ ടയറുകളും വലിപ്പം കുറഞ്ഞ ഡിസ്‌ക് ബ്രേക്കും ചെയിന്‍ കവറുമാണ് ബൈക്കിലുള്ളത്. ഇരുമോഡലുകള്‍ക്കും ഒരേ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും, ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും വലിയ പെട്രോള്‍ ടാങ്കും ഡോമിനാര്‍ 400-ന് സമാനമാണ്.

800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

സുഖപ്രദമായ യാത്രക്കായി പിന്നില്‍ പുതിയ മോണോഷോക്ക് സസ്‌പെന്‍ഷനാണ് ഈ ബൈക്കില്‍ ഒരുക്കുന്നത്. മുന്നില്‍ സാധാരണ ടെലിസ്‌കോപിക് സസ്‌പെന്‍ഷന് പകരം 37 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും ഉള്‍പ്പെടുന്നു.

MOST READ: വരവിനൊരുങ്ങി ബിഎസ് VI മഹീന്ദ്ര സ്‌കോര്‍പിയോ; ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

മികച്ച ഹാന്‍ഡിലിംഗും ഡ്രൈവിംഗ് മികവും തന്നെയാണ് പുതിയ ബൈക്കിലും ബജാജ് വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 230 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്.

800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

ഡ്യുവല്‍ ചാനല്‍ എബിഎസ്, സ്ലിപ്പര്‍ ക്ലെച്ച് എന്നിവയും ബൈക്കിന്റെ സവിശേഷതയാണ്. 180 കിലോഗ്രാമാണ് ബൈക്കിന്റെ ആകെ ഭാരം. കാനിയോന്‍ റെഡ്, വൈന്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും.

MOST READ: കോവിഡിന് ശേഷം ഭാവിയിലെ വിമാനങ്ങളുടെ ഉൾവശം ഇങ്ങനെയായിരിക്കും

800 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ബജാജ് ഡൊമിനാര്‍ 250

പുതിയ ബജാജ് ഡൊമിനാര്‍ 250 ഇന്ത്യന്‍ വിപണിയില്‍ സുസുക്കി ജിക്‌സെര്‍ 250, കെടിഎം ഡ്യൂക്ക് 250, യമഹ FZ25 എന്നിവയ്ക്ക് എതിരാളിയാകുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Dominar 250 Sales Cross 800 Units In March. Read in Malayalam.
Story first published: Saturday, April 25, 2020, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X