Just In
- 14 min ago
കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്
- 45 min ago
സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമം; മോഡലുകളുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ ലഭ്യമല്ലെന്ന് മാരുതി
- 1 hr ago
ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്
- 1 hr ago
bZ4X ഇലക്ട്രിക് എസ്യുവി കൺസെപ്റ്റുമായി ടൊയോട്ട
Don't Miss
- News
കർഷക പ്രതിഷേധം: ദില്ലി അതിർത്തിയിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കണം: കേന്ദ്രത്തോട് കർഷക സംഘടന
- Movies
ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഭാഗം; വിവാഹത്തെ കുറിച്ച് ആര്യ, ബിഗ് ബോസിലെ ഇഷ്ടതാരം ആരെന്നും താരം
- Sports
IPL 2021: 'കെകെആറിനെ രക്ഷിക്കാന്‍ അവന് വരും', സൂചന നല്കി ബ്രണ്ടന്‍ മക്കല്ലം
- Finance
കത്തിക്കയറി സ്വര്‍ണവില; ഏപ്രിലില്‍ 2,080 രൂപ കൂടി — നിക്ഷേപകര്‍ക്ക് ആശ്വാസം
- Lifestyle
കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ
- Travel
മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡൊമിനാർ 250 മോഡലിന് ആദ്യ വില വർധനവ്, പുതുക്കിയ വില 1.64 ലക്ഷം രൂപ
ഈ വർഷം ആദ്യം പുതിയ ഡൊമിനാർ 250 മോഡലുമായി ക്വാർട്ടർ ലിറ്റർ വിഭാഗത്തിലേക്ക് പ്രവേശിച്ച ബജാജ് ശ്രേണിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. കുഞ്ഞൻ ഡൊമി വിപണിയിൽ എത്തി ഏകദേശം ആറുമാസത്തിനുശേഷം ബൈക്കിനുള്ള ആദ്യ വില വർധനവും കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരൊറ്റ വേരിയന്റിൽ മാത്രം ലഭ്യമാകുന്ന ഡൊമിനാർ 250 യുടെ വില 1.60 ലക്ഷം രൂപയിൽ നിന്ന് 1.64 ലക്ഷം രൂപയായാണ് ബജാജ് ഉയർത്തിയത്. അതായത് ഇപ്പോൾ ബൈക്കിന് 4,090 രൂപയുടെ വില വർധനവാണ് ലഭിച്ചിരിക്കുന്നതെന്ന് ചുരുക്കം.

വില വർധനവിന് പുറമെ മറ്റ് മാറ്റങ്ങളൊന്നും ബൈക്കിൽ കമ്പനി നടപ്പാക്കിയിട്ടില്ല. ബജാജ് ഡൊമിനാർ 250 പതിപ്പിന്റെ ഫീച്ചറുകളും മറ്റ് സവിശേഷതകളും അതേപടി തുടരുന്നു. കെടിഎം 250 ഡ്യൂക്കിൽ പ്രവർത്തിക്കുന്ന അതേ എഞ്ചിനാണ് ബജാജ് കുഞ്ഞൻ ഡൊമിനാറിലും വാഗ്ദാനം ചെയ്യുന്നത്.
MOST READ: ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാൽ പോയി; വൈറലായി ഇന്നോവ പാർക്കിംഗ് വീഡിയോ

ഈ 248.77 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റ് 8500 rpm-ൽ പരമാവധി 27 bhp കരുത്തും 6500 rpm-ൽ 23.5 Nm torque ഉം ഉത്പാദിപ്പിക്കും. ലിക്വിഡ്-കൂൾഡ് എഞ്ചിനിൽ 4 വാൽവുകളും ബജാജ് ഓട്ടോയുടെ ട്വിൻ-സ്പാർക്ക് സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന ഒരു DOHC ആണ് സജ്ജീകരിച്ചിരിക്കുന്നത്.

കൃത്യമായ ത്രോട്ടിൽ പ്രതികരണം, മെച്ചപ്പെട്ട പെർഫോമൻസ്, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവയ്ക്കായി ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും 250 ഡൊമിനാറിനുണ്ട്. 4-സ്ട്രോക്ക് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും ബജാജ് ഓഫറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: പുതുമകളോടെ 2021 ഹിമാലയന്‍ യുഎസില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബജാജ് ഡൊമിനാർ 250 മോഡലിൽ മികച്ച എൽഇഡി ഹെഡ്ലാമ്പ് ഉൾപ്പെടെ പൂർണ എൽഇഡി ലൈറ്റിംഗാണ് കമ്പനി അവതരിപ്പിക്കുന്നത്. രസകരമായ സ്റ്റൈലിംഗ് മാത്രമല്ല ആകർഷകമായ എക്സ്ഹോസ്റ്റ് നോട്ടും വാഗ്ദാനം ചെയ്യുന്ന ട്വിൻ ബാരൽ എക്സ്ഹോസ്റ്റും മോട്ടോർസൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ പൂർണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ധാരാളം വിവരങ്ങൾ നൽകുന്നു. ഹാർഡ്വെയറിനെ സംബന്ധിച്ചിടത്തോളം സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിന് ഒരു 37 mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് ബജാജ് ഡൊമിനാർ 250 പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
MOST READ: ഫോര്‍സ ശ്രേണി വിപുലീകരിക്കുന്നു; പുതിയ പതിപ്പിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹോണ്ട

ബ്രേക്കിംഗിനായി മുൻവശത്ത് 300 mm ഡിസ്ക്കും പിന്നിൽ 230 mm ഡിസ്ക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായവും ഡൊമിനാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

250 സിസി ഡൊമിനാർ ഒരു സമ്പൂർണ പാക്കേജാണെന്ന് തോന്നുമെങ്കിലും ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കൂടിയ മോട്ടോർസൈക്കിളാണ് ഇത്. അതിനാൽ ശ്രേണിയിലെ ഡ്യൂക്കിനെ അപേക്ഷിച്ച് നോക്കുമ്പോൾ വേഗത കുറഞ്ഞൊരു ബൈക്കാണിത്. എന്നിരുന്നാലും ദീർഘദൂര ടൂറിംഗിലേക്ക് വരുമ്പോൾ ഇത് മികവ് പുലർത്തുന്നു.