അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

രാജ്യത്തെ ഏറ്റവും പ്രശസ്‌തമായ പ്രീമിയം സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ബജാജ് ഡൊമിനാർ 400. കെടിഎം 390 അഡ്വഞ്ചറുമായി അതിന്റെ അടിത്തറ പങ്കിടുന്ന ഡൊമിനാർ 1.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് ആകർഷകമായ പാക്കേജാണ്.

അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

ഒരു സ്‌പോർട്‌സ് ടൂററിന്റെയും സ്‌പോർട്‌സ് ക്രൂയിസറിന്റെയും മിശ്രിതമാണ് ബജാജ് ഡൊമിനാർ 400. മാത്രമല്ല ദീർഘദൂര യാത്രകൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച മോട്ടോർ സൈക്കിൾ കൂടിയായി ഇത് പലപ്പോഴും പരിഗണിക്കപ്പെടുന്നു.

അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

കെ‌ടി‌എം 390 ശ്രേണി നേക്കഡ് സ്‌പോർട്‌സ്‌, ഫെയർ‌, അഡ്വഞ്ചർ പതിപ്പുകളിൽ ലഭ്യമാണ്. അതിനാൽ ഡൊമിനാറിന്റെ ഒരു അഡ്വഞ്ചർ പതിപ്പ് കാത്തിരിക്കുന്ന ആരാധകരും നമുക്കിടയിലുണ്ട്. അതിന്റെ ഭാഗമായി പല കസ്റ്റം ഗാരേജുകളും ഇത് ബജാജിന്റെ ഈ സ്പോർട്‌സ് ടൂററിനെ മോഡിഫൈ ചെയ്‌ത് അവരുടെ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

എന്നാൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒരു മോഡിഫൈഡ് ഡൊമിനാർ കണ്ട് എല്ലാവരും ഞെട്ടി. എല്ലാവരും ആഗ്രഹിച്ച പോലെ അഡ്വഞ്ചർ സ്റ്റൈലിൽ വാഹനത്തെ ഒരുക്കിയത് പൂനെ ആസ്ഥാനമായുള്ള ഓട്ടലോഗ് ഡിസൈനാണ്.

അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

ഡൊമിനാർ എക്സ്പ്ലോറർ എന്ന് വിളിക്കപ്പെടുന്ന മുൻനിര ബജാജ് മോട്ടോർസൈക്കിളിന് ഒരു പുതിയ രൂപമാണ് ഓട്ടോലോഗ് നൽകിയിരിക്കുന്നത്. അത് ബൈക്കിനെ ടൂറിംഗ് സവിശേഷതക്ക് കൂടുതൽ അനുയോജ്യമാക്കുന്നു.

അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

ഓട്ടോലോഗ് ഡിസൈനിന്റെ ഡൊമിനാർ എക്സ്പ്ലോററിൽ രസകരമായ നിരവധി സ്റ്റൈലിംഗ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് ഫെയറിംഗിന്റെ രൂപകൽപ്പന, ഉയരമുള്ള ഫ്ലൈസ്‌ക്രീൻ എന്നിവ ഡൊമിനാറിന്റെ അടിസ്ഥാന സ്റ്റൈലിംഗിനൊപ്പം നന്നായി ചേരുന്നുണ്ട്.

അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

റിയർ ലഗേജ് റാക്ക് പ്രായോഗികതയെ നല്ല മാർജിനിൽ ഉയർത്തുന്നു. ഇത് എക്സ്പ്ലോറർ മോഡിന് ഒരു ഡൊമിനാർ ക്രോസ്ഓവർ പതിപ്പിനെ സമ്മാനിക്കുന്നു.

അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

ബജാജ് ഡൊമിനാർ അഡ്വഞ്ചർ മോഡ് റെഡ്, വൈറ്റ് എന്നീ രണ്ട്-ടോൺ ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. എർഗണോമിക്സ് വർധിപ്പിക്കുന്നതിനും നിൽക്കുമ്പോഴും സവാരി ചെയ്യുമ്പോഴും ബൈക്കിന് മികച്ച നിയന്ത്രണം നൽകുന്നതിനുമായി ഹാൻഡിൽബാറിൽ ഒരു ജോടി റീസറുകൾ നൽകിയിട്ടുണ്ട്.

അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

മോട്ടോർസൈക്കിളിന്റെ മെക്കാനിക്കൽ ഘടകങ്ങളിൽ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല. ബജാജ് ഡൊമിനാർ 400, അതിന്റെ ബിഎസ്-IV ഫോർമാറ്റിൽ 373 സിസി ലിക്വിഡ്-കൂൾഡ് DOHC സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് ഏകദേശം 40 bhp കരുത്തിൽ 35 Nm torque ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ഒരു സ്ലിപ്പർ ക്ലച്ച് വഴി ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

അഡ്വഞ്ചർ ശൈലിയിൽ ഒരുങ്ങി ഡൊമിനാർ എക്സ്പ്ലോറർ

ഡൊമിനാർ 400 ന്റെ പുതിയ ബിഎസ്-VI പതിപ്പ് ഉടൻ വിൽപ്പനക്കെത്തും. അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച മോട്ടോർസൈക്കിളിനെ കമ്പനി ഡീലർഷിപ്പുകളിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം കരുത്തു കുറഞ്ഞ 250 സിസി ഡൊമിനാറിനെ അവതരിപ്പിക്കാനും ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കൾ തയാറെടുക്കുകയാണ്. ഇത് ഈ വർഷം തന്നെ വിപണിയിൽ എത്തുമെന്നാണ് പ്രിതീക്ഷിക്കുന്നത്.

Image Courtesy: Autologue Design

Most Read Articles

Malayalam
English summary
Bajaj Dominar Adventure Xplorer by Autologue Design. Read in Malayalam
Story first published: Tuesday, February 25, 2020, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X