ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

ബജാജിന്റെ ഫ്ലാഗ്ഷിപ്പ് ശ്രേണിയാണ് ഡൊമിനാർ മോഡലുകളുടേത്. കഴിഞ്ഞമാസത്തെ വിൽപ്പനയിൽ മികച്ച വളർച്ച കൈവരിക്കാൻ ബ്രാൻഡിനെ സഹായിച്ചതിൽ ഇവയുടെ സംഭവാനയും മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നാണ്.

ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

ഡൊമിനാർ ശ്രേണിയുടെ ൽപ്പന കഴിഞ്ഞ മാസങ്ങളിൽ വർധനവിനും സാക്ഷ്യം വഹിച്ചു. നാല് വർഷങ്ങൾക്ക് മുമ്പ് 2016 ൽ ഡൊമിനാർ 400 എത്തിയപ്പോൾ ഈ വർഷം തുടക്കത്തോടാണ് കുഞ്ഞൻ 250 സിസി മോഡലിനെ ബജാജ് വിൽപ്പനയ്ക്ക് എത്തിച്ചത്.

ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

ബ്രാൻഡിനെ മറ്റ് തലങ്ങളിലേക്ക് എത്തിക്കാനുള്ള പ്രാപ്‌തിയുണ്ടാകുമെന്നാണ് ഡൊമിനാർ 400 അവതരിപ്പിക്കുമ്പോൾ ബജാജിനുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ഈ ടൂറിംഗ് മോട്ടോർസൈക്കിളിന് കാലാകാലങ്ങളിൽ ആകർഷകമായ ചില മാറ്റങ്ങൾ പരിയപ്പെടുത്തി പുതുമയുളളതാക്കി നിർത്താൻ കമ്പനി ശ്രമിച്ചു.

MOST READ: മീറ്റിയോര്‍ 350 തായ്‌ലാന്‍ഡില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

തുടർന്ന് ഡൊമിനാർ 400 വിൽപ്പന പയ്യെ പയ്യെ ക്ലച്ച് പിടിച്ചുതുടങ്ങി. സമീപ കാലത്ത് ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ബജാജിന്റെ ക്ഷമയും ശ്രമങ്ങളും ഫലം കണ്ടുവെന്നു വേണം പറയാൻ. ലോക്ക്ഡൗണിന് ശേഷം ഡൊമിയുടെ വിൽപ്പന ജൂൺ മുതൽ സ്ഥിരമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.

ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

2020 ഒക്ടോബറിൽ ഡൊമിനാർ 400-ന്റെ 1,818 യൂണിറ്റുകളാണ് ബജാജ് നിരത്തിലെത്തിച്ചത്. ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് എന്നതും ശ്രദ്ധേയമായി. ജനുവരി മുതൽ ഒക്ടോബർ വരെ മൊത്തം വിൽപ്പന 5,681 യൂണിറ്റാണ്. 2,044 യൂണിറ്റുകൾ വിറ്റ 2019 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പന കൂടിയാണിത്.

MOST READ: 250 അഡ്വഞ്ചര്‍ അവതരിപ്പിച്ച് കെടിഎം; വില 2.48 ലക്ഷം രൂപ

ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

ഡൊമിനാർ 250 പതിപ്പിലേക്ക് നോക്കിയാൽ ഏപ്രിൽ മുതൽ മെയ് വരെയുള്ള ലോക്ക്ഡൗൺ കാലയളവിന് ശേഷം മാന്യമായ വിൽപ്പനയാണ് ബ്രാൻഡിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ മാസം തന്നെയാണ് വിൽപ്പന ഏറ്റവും ഉയർന്നത്.

ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

1,750 യൂണിറ്റുകളാണ് ബജാജ് വിറ്റഴിച്ചത്. മാർച്ചിൽ വിപണിയിൽ എത്തിയതിനു ശേഷം ഇതുവരെ 7,230 യൂണിറ്റുകൾ നിരത്തിലെത്താനും ബജാജിന് സാധിച്ചിട്ടുണ്ട്.

MOST READ: പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ്

ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

1.36 ലക്ഷം രൂപ വിലയ്ക്കാണ് ബജാജ് ഡൊമിനാർ 400 വിപണിയിലെത്തിച്ചെങ്കിലും ഒന്നിലധികം വില പരിഷ്കരണങ്ങളോടെ വില ഇപ്പോൾ 1.98 ലക്ഷം രൂപയായി മാറി. എങ്കിലും ഇപ്പോഴും മോട്ടോർസൈക്കിൾ ഒരു വാല്യൂ ഫോർ മണി തന്നെയാണ്.

ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്

അതേസമയം 1.66 ലക്ഷം രൂപയാണ് ഡൊമിനാർ 250 പതിപ്പിന്റെ എക്സ്ഷോറൂം വില. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ക്വാർട്ടർ ലിറ്റർ ശ്രേണിയിൽ സുസുക്കി ജിക്സർ 250, യമഹ FZ 25, കെടിഎം ഡ്യൂക്ക് 250 തുടങ്ങിയ വമ്പൻമാരുമായാണ് ബജാജ് മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Dominar Records Sales Of 3,568 Units In October 2020. Read in Malayalam
Story first published: Saturday, November 21, 2020, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X