Just In
- 11 hrs ago
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- 17 hrs ago
ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും
- 23 hrs ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 1 day ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Don't Miss
- Lifestyle
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രാശിക്കാര്‍
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Movies
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഡൊമിനാർ മോഡലുകളുടെ വിൽപ്പന പൊടിപൊടിച്ച് ബജാജ്
ബജാജിന്റെ ഫ്ലാഗ്ഷിപ്പ് ശ്രേണിയാണ് ഡൊമിനാർ മോഡലുകളുടേത്. കഴിഞ്ഞമാസത്തെ വിൽപ്പനയിൽ മികച്ച വളർച്ച കൈവരിക്കാൻ ബ്രാൻഡിനെ സഹായിച്ചതിൽ ഇവയുടെ സംഭവാനയും മാറ്റിനിർത്താൻ സാധിക്കാത്ത ഒന്നാണ്.

ഡൊമിനാർ ശ്രേണിയുടെ ൽപ്പന കഴിഞ്ഞ മാസങ്ങളിൽ വർധനവിനും സാക്ഷ്യം വഹിച്ചു. നാല് വർഷങ്ങൾക്ക് മുമ്പ് 2016 ൽ ഡൊമിനാർ 400 എത്തിയപ്പോൾ ഈ വർഷം തുടക്കത്തോടാണ് കുഞ്ഞൻ 250 സിസി മോഡലിനെ ബജാജ് വിൽപ്പനയ്ക്ക് എത്തിച്ചത്.

ബ്രാൻഡിനെ മറ്റ് തലങ്ങളിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയുണ്ടാകുമെന്നാണ് ഡൊമിനാർ 400 അവതരിപ്പിക്കുമ്പോൾ ബജാജിനുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ഈ ടൂറിംഗ് മോട്ടോർസൈക്കിളിന് കാലാകാലങ്ങളിൽ ആകർഷകമായ ചില മാറ്റങ്ങൾ പരിയപ്പെടുത്തി പുതുമയുളളതാക്കി നിർത്താൻ കമ്പനി ശ്രമിച്ചു.
MOST READ: മീറ്റിയോര്‍ 350 തായ്ലാന്ഡില് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

തുടർന്ന് ഡൊമിനാർ 400 വിൽപ്പന പയ്യെ പയ്യെ ക്ലച്ച് പിടിച്ചുതുടങ്ങി. സമീപ കാലത്ത് ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ബജാജിന്റെ ക്ഷമയും ശ്രമങ്ങളും ഫലം കണ്ടുവെന്നു വേണം പറയാൻ. ലോക്ക്ഡൗണിന് ശേഷം ഡൊമിയുടെ വിൽപ്പന ജൂൺ മുതൽ സ്ഥിരമായി ഉയർന്നുകൊണ്ടിരിക്കുകയാണ്.

2020 ഒക്ടോബറിൽ ഡൊമിനാർ 400-ന്റെ 1,818 യൂണിറ്റുകളാണ് ബജാജ് നിരത്തിലെത്തിച്ചത്. ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് എന്നതും ശ്രദ്ധേയമായി. ജനുവരി മുതൽ ഒക്ടോബർ വരെ മൊത്തം വിൽപ്പന 5,681 യൂണിറ്റാണ്. 2,044 യൂണിറ്റുകൾ വിറ്റ 2019 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പന കൂടിയാണിത്.
MOST READ: 250 അഡ്വഞ്ചര്‍ അവതരിപ്പിച്ച് കെടിഎം; വില 2.48 ലക്ഷം രൂപ

ഡൊമിനാർ 250 പതിപ്പിലേക്ക് നോക്കിയാൽ ഏപ്രിൽ മുതൽ മെയ് വരെയുള്ള ലോക്ക്ഡൗൺ കാലയളവിന് ശേഷം മാന്യമായ വിൽപ്പനയാണ് ബ്രാൻഡിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ മാസം തന്നെയാണ് വിൽപ്പന ഏറ്റവും ഉയർന്നത്.

1,750 യൂണിറ്റുകളാണ് ബജാജ് വിറ്റഴിച്ചത്. മാർച്ചിൽ വിപണിയിൽ എത്തിയതിനു ശേഷം ഇതുവരെ 7,230 യൂണിറ്റുകൾ നിരത്തിലെത്താനും ബജാജിന് സാധിച്ചിട്ടുണ്ട്.
MOST READ: പുതിയ മോഡൽ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോർറാഡ്

1.36 ലക്ഷം രൂപ വിലയ്ക്കാണ് ബജാജ് ഡൊമിനാർ 400 വിപണിയിലെത്തിച്ചെങ്കിലും ഒന്നിലധികം വില പരിഷ്കരണങ്ങളോടെ വില ഇപ്പോൾ 1.98 ലക്ഷം രൂപയായി മാറി. എങ്കിലും ഇപ്പോഴും മോട്ടോർസൈക്കിൾ ഒരു വാല്യൂ ഫോർ മണി തന്നെയാണ്.

അതേസമയം 1.66 ലക്ഷം രൂപയാണ് ഡൊമിനാർ 250 പതിപ്പിന്റെ എക്സ്ഷോറൂം വില. അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ക്വാർട്ടർ ലിറ്റർ ശ്രേണിയിൽ സുസുക്കി ജിക്സർ 250, യമഹ FZ 25, കെടിഎം ഡ്യൂക്ക് 250 തുടങ്ങിയ വമ്പൻമാരുമായാണ് ബജാജ് മാറ്റുരയ്ക്കുന്നത്.