സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് നിര്‍മ്മാതാക്കളായ ബജാജ്. സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

ഈ ഓഫര്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ അടുത്തുള്ള അംഗീകൃത ബജാജ് സര്‍വ്വീസ് സെന്റുകള്‍ സന്ദര്‍ശിക്കണമെന്നും കമ്പനി അറിയിച്ചു. 2020 മെയ് 31 വരെ ഈ ഓഫറിന്റെ സമയപരിധി.

സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

ബജാജ് നിരയിലെ പള്‍സര്‍, CT 100, പ്ലാറ്റിന, ഡൊമിനാര്‍, അവഞ്ചര്‍ തുടങ്ങിയ മോട്ടോര്‍സൈക്കിളുകളുടെ ഉടമകള്‍ക്ക് ഈ ഓഫര്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ ബൈക്ക് ഉപയോഗിക്കാന്‍ സാധിക്കാതിരുന്ന ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ഗുണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 21,000 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

ഏകദേശം ആറ് ആഴ്ചയോളം ലോക്ക്ഡൗണ്‍ നീണ്ടുനിന്നു. ഈ കാലയളവില്‍ ബൈക്ക് ഉപയോഗിക്കാതിരുന്നതുകൊണ്ട് ബാറ്ററിക്ക് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടാകും. അത്തരക്കാര്‍ ഈ ഓഫര്‍ ഉപകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വാഹന ഡീലര്‍ഷിപ്പുകളും സേവന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കമ്പനി പുനരാരംഭിച്ചിട്ടുണ്ട്. ഭാഗികമായിട്ടിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

MOST READ: സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, ഇനി മാരുതിയുടെ ഊഴം

സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹിക അകലവും തെര്‍മല്‍ പരിശോധനയും നടത്തുന്നുണ്ട്.

സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

ജീവനക്കാരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതേടൊപ്പം വാഹനങ്ങളുടെ സൗജന്യ സര്‍വ്വീസും വാറന്റിയും നേരത്തേ നീട്ടി നല്‍കിയിരുന്നു. എന്നാല്‍, മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയത് കണക്കിലെടുത്ത് വാറണ്ടിയും സര്‍വ്വീസും ജൂലൈ 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്.

MOST READ: കൊറോണ ഇഫക്ട്; പുതിയ വാഹനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി

സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

നേരത്തെ മെയ് 31 വരെയായിരുന്നു നീട്ടി നല്‍കിയത്. ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ, ബജാജിന്റെ ചകന്‍, പൂണെ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് ഒറ്റ ഷിഫ്റ്റില്‍ മാത്രമാണ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

സൗജന്യ ബാറ്ററി റീചാര്‍ജ് പദ്ധതിക്ക് തുടക്കം കുറിച്ച് ബജാജ്

ഇതിനെല്ലാം ഒപ്പം തന്നെ നിരവധി മോഡലുകളുടെ ബിഎസ് VI പതിപ്പിനെ ഈ കാലയളവില്‍ ബജാജ് വിപണിയില്‍ അവതരിപ്പിച്ചു. അവസാനമായി പ്ലാറ്റിനയുടെ ബിഎസ് VI പതിപ്പിനെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Free Battery Recharge Offer Launched. Read in Malayalam.
Story first published: Saturday, May 16, 2020, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X