ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

ബിഎസ് VI പള്‍സര്‍ 150 -യുടെ വില വര്‍ധിപ്പിച്ച് ബജാജ്. നിയോണ്‍, സിംഗിള്‍ ഡിസ്‌ക്, ട്വിന്‍ ഡിസ്‌ക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

മൂന്ന് വകഭേദങ്ങളിലും 999 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പ്രാരംഭ പതിപ്പായ നിയോണ്‍ വകഭേദത്തിന് 91,386 രൂപ ഉപഭോക്താക്കള്‍ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. ഏറ്റവും ഉയര്‍ന്ന വകഭേദമായ ട്വിന്‍ ഡിസ്‌കിന് ഇനി 99,565 രൂപ എക്‌സ്‌ഷോറും വിലയായി നല്‍കണം.

Variant Old Price New Price Hike
Neon ₹90,387 ₹91,386 ₹999
Single Disc ₹94,432 ₹95,430 ₹998
Twin Disc ₹98,566 ₹99,565 ₹999
ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

വില വര്‍ദ്ധനവ് നാമമാത്രമാണെങ്കിലും, ഈ വര്‍ഷം ഫെബ്രുവരിയില്‍ ലോഞ്ച് ചെയ്തതിനുശേഷം ബജാജ് പള്‍സര്‍ 150 ബിഎസ് VI-ന്റെ വില വര്‍ദ്ധിപ്പിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2020 മെയ് മാസത്തിലാണ് ആദ്യ വര്‍ധനവിന് നല്‍കിയത്. 4,500 രൂപ വരെയാണ് അന്ന് കമ്പനി വില വര്‍ധനവ് വരുത്തിയത്.

MOST READ: സൈന്യത്തിനായി ജൂണിൽ 718 ജിപ്‌സികൾ ഡെലിവറി ചെയ്ത് മാരുതി

ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

കാര്‍ബ്യൂറേറ്ററിന് പകരമായി 150 സിസി, സിംഗിള്‍ സിലിണ്ടര്‍, SOHC എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബജാജ് പള്‍സര്‍ 150 -യുടെ കരുത്ത്. ഈ എഞ്ചിന്‍ 13.8 bhp കരുത്തും 13.25 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷക്കായി മുന്‍വശത്ത് 240 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കും നല്‍കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസും ബൈക്കില്‍ നല്‍കിയിട്ടുണ്ട്.

MOST READ: ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

എന്‍ട്രി ലെവല്‍ സ്പോര്‍ട്ടി മോട്ടോര്‍സൈക്കിളിന് 2,055 mm നീളവും 765 mm വീതിയും 1,060 mm ഉയരവും 1,320 mm വീല്‍ബേസും 165 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. ഭാരം 4 കിലോഗ്രാം വര്‍ദ്ധിപ്പിച്ചതിനാല്‍ പുതിയ മോഡലിന് 148 കിലോഗ്രാം തൂക്കം കണക്കാക്കുന്നു.

ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

വലിയ ഹെഡ്‌ലാമ്പ്, ഷാര്‍പ്പായ എക്‌സ്റ്റെന്‍ഷനുകള്‍, വലിയ ഫ്യുവല്‍ ടാങ്ക്, ടെയില്‍ സെക്ഷന്‍ എന്നിവ ഉപയോഗിച്ച് പള്‍സര്‍ 150 -യുടെ സ്‌റ്റൈലിംഗ് വര്‍ഷങ്ങളായി വലിയ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല.

MOST READ: പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

എല്‍ഇഡി പൊസിഷന്‍ ലൈറ്റുകള്‍, ഓറഞ്ച് ബാക്ക്‌ലിറ്റ് എല്‍സിഡി ഡിസ്‌പ്ലേയുള്ള അനലോഗ് കണ്‍സോള്‍, പ്രകാശമുള്ള സ്വിച്ച് ഗിയര്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

അടുത്തിടെ ബൈക്കിന് ചെറിയ നവീകരണം കമ്പനി നല്‍കിയിരുന്നു. എഞ്ചിന്‍ കൗള്‍ ഉള്‍പ്പെടുത്തിയാണ് ബൈക്കിനെ കമ്പനി നവീകരിച്ചത്. എന്നാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ നവീകരണം വഴി ബൈക്കിന് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Hiked Pulsar 150 BS6 Prices Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X