അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

ബജാജ് ഓട്ടോ തങ്ങളുടെ ഇന്ത്യ നിരയിലെ എല്ലാ മോഡലുകളുടെയും വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്. പൾസർ ശ്രേണി, ഡൊമിനാർ 250, ഡൊമിനാർ 400 എന്നിവയ്ക്ക് പിന്നാലെ അവഞ്ചർ സീരീസ് ക്രൂയിസർ ബൈക്കുകൾക്കും ഇനി അധികം മുടക്കേണ്ടി വരും.

അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

ചകാൻ ആസ്ഥാനമായുള്ള ബൈക്ക് നിർമാതാക്കൾ ബിഎസ്-VI മോഡലുകൾ പുറത്തിറക്കിയതിന് ശേഷം ഇത് മൂന്നാം തവണയാണ് അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 എന്നിവയുടെ വില ഉയർത്തുന്നത്.

അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

മുമ്പ് 99,597 രൂപ വിലയുണ്ടായിരുന്ന ചെറിയ സ്ട്രീറ്റ് 160 പതിപ്പിന് ഇപ്പോൾ 1,497 രൂപ വില വർധിച്ച് എക്സ്ഷോറൂം വില 1,01,094 രൂപയായി. അതേസമയം ക്രൂയിസർ 220 മോഡലിനും സമാനമായ വില പരിഷ്ക്കരണമാണ് ബജാജ് നടപ്പിലാക്കിയിരിക്കുന്നത്.

MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷനുമായി ഹീറോ

അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

1,21,133 രൂപയുടെ മുൻ ഷോറൂം വിലയിൽ നിന്ന് ഇപ്പോൾ 1,22,630 രൂപയായാണ് ബിഎസ്-VI അവഞ്ചർ ക്രൂയിസ് 220 മോഡലിന്റെ വില വർധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും ചെറുതും താങ്ങാനാവുന്നതുമായ ക്രൂയിസറർ ബൈക്കുകളാണ് ബജാജ് അവഞ്ചർ മോഡലുകൾ.

അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

സ്ട്രീറ്റ് 160 ആവർത്തനത്തിൽ ബ്ലാക്ക്ഔട്ട് ഘടകങ്ങളും പുള്ളഡ്-ബാക്ക് ശൈലിയുള്ള ഹാൻഡിൽബാറും ഉള്ള ആധുനിക സ്റ്റൈലിംഗുമാണ് വാഹനത്തിനുള്ളത്. 160 സിസി, എയർ-കൂൾഡ് എഞ്ചിനിലാണ് ഇത് പ്രവർത്തിക്കുന്നത്. 14.79 bhp പവറും 13.7 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ യൂണിറ്റ് പ്രാപ്‌തമാണ്.

MOST READ: മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഹീറോ; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

മറുവശത്ത് ക്രോം-ഫിനിഷ്ഡ് ഘടകങ്ങൾ, സ്‌പോക്ക് വീലുകൾ, ക്രൂയിസർ-സ്റ്റൈൽ ഹാൻഡിൽബാർ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ എന്നിവ ഉപയോഗിച്ച് ക്രൂസ് 220 റെട്രോ മോഡൽ ശൈലിയിലാണ് ഒരുങ്ങിയിരിക്കുന്നത്. മൂണ്‍ വൈറ്റ്, ആബര്‍ണ്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്.

അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

ഹാലജന്‍ ഹെഡ്‌ലാമ്പുകൾ, എല്‍ഇഡി ഡിആർഎല്ലുകള്‍, ബോഡി ഗ്രാഫിക്‌സ്, പൂര്‍ണ ഡിജിറ്റല്‍ ഡിസ്‌പ്ലേ, ടെല്‍ടെയില്‍ ഇന്‍ഡിക്കേറ്ററുകള്‍, ബ്ലാക്ക്ഡ് എഞ്ചിന്‍, റബ്ബറൈസ്ഡ് റിയര്‍ ഗ്രാബ് റെയില്‍, ബ്ലാക്ക് അലോയ് വീലുകൾ എന്നീ ഫീച്ചറുകളാണ് അവഞ്ചർ 220 പതിപ്പിന്റെ പ്രധാന ആകർഷണങ്ങൾ.

MOST READ: ബജാജ് പൾസർ NS160, NS200 മോഡലുകളുടെ വില വീണ്ടും കൂടി

അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഇത് 18.76 bhp കരുത്തും 17.55 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഗിയർബോക്സ്.

അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

ബോഡി സ്റ്റൈലും ഉദ്ദേശ്യവും കണക്കിലെടുക്കുമ്പോൾ ബജാജ് അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂസ് 220 എന്നിവ സുസുക്കി ഇൻട്രൂഡർ 150, വരാനിരിക്കുന്ന റോയൽ എൻഫീൽഡ് മെറ്റിയർ 350 മോഡലുകളുമായി മത്സരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Increased The Prices Of Avenger Street 160, Cruise 220 Models. Read n Malayalam
Story first published: Thursday, October 8, 2020, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X