ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്. ഇത് വ്യക്തമാക്കുന്ന ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു.

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

ബജാജ് 'ന്യൂറോണ്‍' എന്ന് പേരിട്ടിരിക്കുന്ന് ട്രേയിഡ്മാര്‍ക്ക് വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ വാര്‍ത്ത ഇപ്പോള്‍ വാഹനലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 400 സിസി റെട്രോ-സ്‌റ്റൈല്‍ ഡിസൈനിലാകും ഈ ബൈക്ക് ഒരുങ്ങുക.

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, അടുത്തിടെ ഹോണ്ട അവതരിപ്പിച്ച ഹൈനെസ് CB350 എന്നിവരാകും ഈ മോഡലിന്റെ എതിരാളികള്‍. കമ്മ്യൂട്ടര്‍ ടൂറിംഗ് മോട്ടോര്‍സൈക്കിളുകളുടെ സബ് -400 സിസി സ്‌പേസ് ഇന്ത്യന്‍ ബൈക്ക് യാത്രക്കാര്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വലിയ വിജയമാണ്.

MOST READ: ഇലക്‌ട്രിക് XUV300 അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

അതിനാല്‍, കൂടുതല്‍ ബ്രാന്‍ഡുകള്‍ ഈ വിഭാഗത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നതായും സൂചനകളുണ്ട്. ബജാജ് ഇതിനകം തന്നെ ക്രൂയിസര്‍ ശ്രേണിയില്‍ 'അവഞ്ചര്‍' എന്നൊരു മോഡല്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

160 സിസി, 220 സിസി എന്നീ രണ്ട് എഞ്ചിന്‍ ഡിസ്പ്ലേസ്മെന്റുകളിലാണ് ബജാജ് അവഞ്ചര്‍ വാഗ്ദാനം ചെയ്യുന്നത്. 'ന്യൂറോണ്‍' അതില്‍ നിന്ന് ചില ഡിസൈന്‍ പ്രചോദനങ്ങള്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പള്‍സര്‍, ഡിസ്‌കവര്‍ ശ്രേണികള്‍ക്കൊപ്പം നിര്‍മ്മാതാവിന്റെ നിരയിലെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് അവഞ്ചര്‍ നെയിംപ്ലേറ്റ്.

MOST READ: വേർണയ്ക്കും വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

നിലവിലെ ക്രൂയിസറിന്റെ പ്ലാറ്റ്ഫോമില്‍ തന്നെയാകാം പുതിയ ബൈക്കിന്റെ നിര്‍മ്മാണം. ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ എന്ന ആശയത്തിന് പകരമായി, കമ്പനിയില്‍ നിന്ന് വരാനിരിക്കുന്ന ഒരു സാങ്കേതിക ഉത്പ്പന്നത്തിനായി 'ന്യൂറോണ്‍' നാമം നീക്കിവയ്ക്കാം.

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

ഇരുചക്രവാഹനങ്ങളുമായി ബന്ധിപ്പിച്ച സാങ്കേതികവിദ്യ ഇന്ത്യന്‍ വിപണിയില്‍ ഈയിടെ വളരെ പ്രചാരത്തിലുണ്ട്. ഇന്ത്യയിലെ നിരവധി ബ്രാന്‍ഡുകള്‍ ബ്ലൂടൂത്ത് സ്മാര്‍ട്ട്‌ഫോണ്‍ ജോടിയാക്കലും ഒരു മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ച സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.

MOST READ: ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, റൈഡറിനോ ഉപഭോക്താവിനോ വാഹനവുമായി ബന്ധപ്പെട്ട് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍ എന്നിവയും അതിലേറെയും ധാരാളം വിവരങ്ങള്‍ ലഭിക്കും.

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

പവര്‍ട്രെയിനെ സംബന്ധിച്ചിടത്തോളം, ബജാജിന്റെ കീഴില്‍ ഇതിനകം ഒരു സബ് 400 സിസി എഞ്ചിന്‍ ഉണ്ട്. ഡൊമിനാര്‍ 400-ല്‍ 373.2 സിസി എഞ്ചിന്‍ ഉപയോഗിക്കുന്നു, ഇത് വരാനിരിക്കുന്ന മോഡലില്‍ ഉപയോഗിക്കുമെന്നാണ് സൂചന.

MOST READ: ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

എന്നിരുന്നാലും, ഇത് ഒരു റെട്രോ-ക്ലാസിക് അല്ലെങ്കില്‍ ക്രൂയിസര്‍ ബോഡിയിലേക്ക് ഘടിപ്പിക്കുന്നത് ഒരു വെല്ലുവിളിയാകാം. മുകളിലുള്ള എഞ്ചിന്‍ യഥാര്‍ത്ഥത്തില്‍ ന്യൂറോണ്‍ പവര്‍ ചെയ്യാന്‍ ഉപയോഗിച്ചാല്‍, 8,650 rpm -ല്‍ 39.4 bhp കരുത്തും 7,000 rpm -ല്‍ 35 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടാകും.

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

തലച്ചോറിന്റെ അടിസ്ഥാന പ്രവര്‍ത്തന യൂണിറ്റായ മെഡിക്കല്‍ പദാവലികളിലാണ് 'ന്യൂറോണ്‍' എന്ന വാക്ക് കൂടുതലും ഉപയോഗിക്കുന്നത്. ഒരു കൂട്ടം ന്യൂറോണുകള്‍ മനുഷ്യ നാഡീവ്യവസ്ഥയിലെ പ്രത്യേക സെല്ലുകളാണ്, അവ അവരുടെ കടമകള്‍ നിര്‍വഹിക്കുകയും മറ്റ് നാഡീകോശങ്ങളിലേക്കോ പേശികളിലേക്കോ ഗ്രന്ഥി കോശങ്ങളിലേക്കോ വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു.

ന്യൂറോണ്‍; റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയുമായി ബജാജ്

ബജാജിനെ അത്തരമൊരു ട്രേയിഡ്മാര്‍ക്ക് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന് കാത്തിരുന്ന് കാണണം. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹോണ്ട ഹൈനെസ് CB350 കൂടാതെ ജാവ 42, ബെനലി ഇംപെരിയാലെ മോഡലുകളാകും മറ്റ് എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Neuron Name Registered, Royal Enfield Classic 350 Rival. Read in Malayalam.
Story first published: Monday, October 12, 2020, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X