ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

ഉത്സവ സീസൺ‌ ആരംഭിക്കാനിരിക്കെ വാഹന നിർമാതാക്കൾക്കെല്ലാം തങ്ങളുടെ ശ്രേണിയിലുടനീളം വമ്പിച്ച ഓഫറുകളും ആനുകൂല്യങ്ങളുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറഞ്ഞുവരുന്ന വിൽ‌പനയ്‌ക്ക് പരിഹാരമായി വിൽ‌പന കൂടുതൽ‌ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ബജാജും തങ്ങളുടെ തെരഞ്ഞെടുത്ത മോഡൽ നിരയിലാകെ ഉത്സവ സീസൺ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

ഇന്ത്യൻ വിപണിയിലെ ഏറ്റവും പ്രശസ്തമായ മോട്ടോർസൈക്കിൾ ശ്രേണികളിൽ ഒന്നായ പൾസർ നിരയിലെ എൻട്രി ലെവൽ പതിപ്പുകളിലൂടെ വിപണി പിടിക്കുകയാണ് പുത്തൻ ഓഫർ പ്രഖ്യാപനത്തിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.

MOST READ: യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

രാജ്യത്തുടനീളമുള്ള എല്ലാ ബജാജ് മോഡലുകൾക്കും നിലവിൽ അഞ്ച് വർഷത്തെ വാറണ്ടിയാണ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ വേരിയബിൾ ആനുകൂല്യങ്ങളോടെ വ്യത്യസ്ത മോട്ടോർസൈക്കിളുകളും വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

58,605 രൂപ വിലവരുന്ന പ്ലാറ്റിന 100 ES ഡ്രം പതിപ്പിന് 1,600 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഓഫറിൽ പ്രധാനം. അതേസമയം 60,826 രൂപ വിലയുള്ള ബൈക്കിന്റെ ഡിസ്ക് വേരിയന്റിന് 2,800 രൂപ കിഴിവ് ലഭിക്കും.

MOST READ: കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

പ്ലാറ്റിന 110 H ഗിയർ ഡിസ്ക് നിലവിൽ 2,500 രൂപയുടെ ഡിസ്കൗണ്ടിലാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. പ്ലാറ്റിന ശ്രേണിക്ക് പുറമെ പൾസർ 125 മോട്ടോർസൈക്കിളിലും ബജാജ് ക്യാഷ് ഡിസ്കൗണ്ട് ഉറപ്പുവരുത്തിയിട്ടുണ്ട്.

ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

എൻട്രി ലെവൽ പൾസർ 125 ഡ്രം വേരിയന്റ് 72,122 രൂപയ്ക്കാണ് ലഭ്യമാകുന്നത്. അത് നിലവിൽ 2,500 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നു. 76,922 രൂപയ്ക്ക് വിൽക്കുന്ന പൾസർ 125 ഡിസ്ക് മോഡലിന് 2,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് നൽകുന്നത്.

MOST READ: മോഡലുകള്‍ക്ക് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ടിവിഎസ്

ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

എൻട്രി ലെവൽ പൾസർ 125, ഡ്രം, ഡിസ്ക് വേരിയന്റുകളുടെ സ്പ്ലിറ്റ് സീറ്റ് പതിപ്പും ബജാജ് ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ വില യഥാക്രമം 73,274 രൂപയും 80,218 രൂപയുമാണ്. ആദ്യത്തേതിൽ 3,000 രൂപ ക്യാഷ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുമ്പോൾ രണ്ടാമത്തേതിൽ 2020 ഒക്ടോബറിൽ 2,000 രൂപ കിഴിവോടെയാണ് നിരത്തിലെത്തിക്കുന്നത്.

ഉത്സവ സീസൺ ഓഫറുകൾ പ്രഖ്യാപിച്ച് ബജാജും

എന്നാൽ മറ്റ് ബജാജ് ബൈക്കുകൾക്കൊന്നും ഉത്സവ സീസൺ ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിക്കാതിരുന്നത് ശ്രദ്ധേയമാണ്. ഡൊമിനാർ മോഡലുകൾ, RS, NS പതിപ്പുക്കളെ കൂടി ഓഫറിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താൻ ബ്രാൻഡിന് സാധിക്കുമായിരുന്നു.

Most Read Articles

Malayalam
English summary
Bajaj Offering Cash Discounts With Platina And Pulsar 125 Models This Festive Season. Read in Malayalam
Story first published: Thursday, October 15, 2020, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X