പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

ബജാജ് ഓട്ടോ ആദ്യമായി പൾസർ NS200 ഇന്ത്യൻ വിപണിയിൽ 2012 -ലാണ് അവതരിപ്പിച്ചത്. കെടിഎം 200 ഡ്യൂക്കിൽ നിന്ന് പ്രചോദനമുൾക്കൊണ്ട എഞ്ചിനൊപ്പം ഒരു പെരിമീറ്റർ ചാസിയും മോട്ടോർസൈക്കിളിലുണ്ട്.

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

പിന്നീട്, പൾസർ RS200 എന്ന് വിളിക്കുന്ന ഒരു പൂർണ്ണമായ ഫ്ലെയർഡ് പതിപ്പും NS ശ്രേണിയിൽ 160 സിസി മോഡലും കമ്പനി അവതരിപ്പിച്ചു.

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

മോട്ടോർസൈക്കിളുകൾ വിപണിയിൽ പുതുമയോടെ നിലനിർത്താൻ, ബജാജ് ഇപ്പോൾ ഇവയ്ക്ക് പുതിയ പെയിന്റ് ഓപ്ഷനുകൾ നൽകിയിരിക്കുകയാണ്.

MOST READ: ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡായ ജെനസിസ് ഇന്ത്യയിലേക്ക് എത്തുന്നത് ഇലക്‌ട്രിക് കാറുകളുമായി

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

പൾസർ NS -നായുള്ള പുതിയ കളർ സ്കീമുകളിൽ ബർട്ട് റെഡ് (മാറ്റ് ഫിനിഷ്), മെറ്റാലിക് പേൾ വൈറ്റ്, പ്യൂവർ ഗ്രേ, പ്ലാസ്മ സാറ്റിൻ ബ്ലൂ എന്നിവ ഉൾപ്പെടുന്നു.

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

പൾസർ RS -ൽ ബർട്ട് റെഡ് (മാറ്റ് ഫിനിഷ്), മെറ്റാലിക് വൈറ്റ്, പ്യൂവർ ഗ്രേ എന്നിവ ലഭിക്കും. അപ്‌ഡേറ്റുചെയ്‌ത ബോഡി ഗ്രാഫിക്സും ബൈക്കുകൾക്ക് ലഭിക്കും.

MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

പുതിയ പെയിന്റിനൊപ്പം, മോട്ടോർസൈക്കിളുകളിൽ വൈറ്റ് അലോയി വീലുകളും മുൻവശത്തും പിൻ ഫെൻഡറുകളിൽ കാർബൺ-ഫൈബർ ടെക്സ്ചറും ലഭിക്കുന്നു.

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

സീറ്റുകളിൽ ഇപ്പോൾ ഒരു ഹോട്ട് സ്റ്റാമ്പിംഗ് പാറ്റേൺ ഉണ്ട്, ഇത് മൊത്തത്തിലുള്ള രൂപകൽപ്പനയ്ക്ക് സ്പോർട്ടി ഫീൽ നൽകുന്നു. പുതുക്കിയ പൾസർ NS, RS മോഡലുകൾക്കൊപ്പം, ഈ ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ നിർമാതാക്കൾ പ്രതീക്ഷിക്കുന്നു.

MOST READ: ഥാർ സ്വന്തമാക്കാൻ കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് മൂന്ന് മാസത്തോളമെന്ന് റിപ്പോർട്ട്

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

മോട്ടോർസൈക്കിളുകളുടെ മെക്കാനിക്കലുകളെ സംബന്ധിച്ചിടത്തോളം, പവർട്രെയിനിലോ സൈക്കിൾ ഭാഗങ്ങളിലോ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

പൾസർ NS200, RS200 എന്നിവയ്ക്ക് ഒരേ 199.5 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബജാജ് നൽകുന്നത്. ഈ മോട്ടോർ 24.5 bhp പരമാവധി കരുത്തും 18.5 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു.

MOST READ: എതിരാളികളേക്കാൾ വിലക്കുറവിൽ പുതിയ പ്ലെഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്ക് എഡിഷൻ പുറത്തിറക്കി ഹീറോ

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

ആറ് സ്പീഡ് സീക്വൻഷൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. ഇരു മോട്ടോർസൈക്കിളുകളിലും രണ്ട് വീടുകളിലും (മുന്നിൽ 300 mm, പിന്നിൽ 230 mm) ഡിസ്ക് ബ്രേക്കുകൾ ഉണ്ട്, NS200 സിംഗിൾ-ചാനൽ ABS -മായി വരുന്നു, RS200 ഡ്യുവൽ ചാനൽ ABS വാഗ്ദാനം ചെയ്യുന്നു.

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

പൾസർ NS160 -ക്ക് 160.3 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിനാണ് വരുന്നത്, ഇത് 17.2 bhp കരുത്തും 14.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

ഈ പവർപ്ലാന്റ് അഞ്ച് സ്പീഡ് സീക്വൻഷൽ ഗിയർബോക്സുമായി ഇണചേരുന്നു. മുൻവശത്ത് 260 mm ഡിസ്കും പിന്നിൽ 230 mm ഡിസ്കും ബ്രേക്കിംഗ് സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്നു, സിംഗിൾ-ചാനൽ ABS ഉം ലഭ്യമാണ്.

പൾസർ NS200, RS200 മോഡലുകൾക്ക് പുതിയ കളർ ഓപ്ഷനുകൾ അവതിപ്പിച്ച് ബജാജ്

പൾസർ RS200 -ന് 1,52,179 രൂപയും NS‌200 ന് 1,31,219 രൂപയുമാണ് എക്സ്-ഷോറൂം വില. പൾസർ NS160 1,08,589 രൂപയ്ക്ക് എത്തുന്നു. അപ്‌ഡേറ്റുചെയ്‌ത പൾസറുകൾ 2020 ഒക്ടോബർ 23 -നകം ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Offers 7 New Colour Schemes For 200 NS And RS Series. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X