Just In
- 8 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 10 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 11 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 12 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ബിഎസ് VI പള്‍സര്‍ NS160 അവതരിപ്പിച്ച് ബജാജ്; വില 1.04 ലക്ഷം രൂപ
രാജ്യത്ത് ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി മോഡലുകളെയെല്ലാം ബിഎസ് VI -ലേക്ക് നവീകരിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് നിര്‍മ്മാതാക്കള്‍.
ഇപ്പോഴിതാ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് തങ്ങളുടെ പള്‍സര്‍ NS160 -യുടെ ബിഎസ് VI പതിപ്പിനെയും വിപണിയില്‍ അവതരിപ്പിച്ചു. 1.04 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില. വിപണിയില്‍ ഉള്ള ബിഎസ് IV മോഡലിനെക്കാള്‍ 10,457 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
നിലവിലെ ബിഎസ് IV മോഡലില്‍ ഉപയോഗിക്കുന്ന കാര്‍ബ്യൂറേറ്ററിന് പകരം ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനത്തോടെയാണ് പുതിയ വാഹനം വിപണിയില്‍ എത്തുന്നത്. അതേസമയം എഞ്ചിന് നവീകരിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.
ഫോസില്‍ ഗ്രേ, വൈല്‍ഡ് റെഡ്, സഫയര്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. നവീകരിച്ച 160.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 9,000 rpm -ല്‍ 17.2 bhp കരുത്തും 7,250 rpm -ല്‍ 14.6 Nm torque ഉം ഉത്പാദിപ്പിക്കും.
അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. പഴയ പതിപ്പിനെക്കാള്‍ കരുത്തും, ടോര്‍ഖും കൂടി എന്നും കമ്പനി അവകാശപ്പെടുന്നു. കരുത്ത് കൂടുന്നതോടെ പുതിയ പള്‍സര്‍ NS160 ശ്രേണിയിലെ ഏറ്റവും കരുത്തേറിയ ബൈക്ക് ആക്കും.
13.6 bhp കരുത്ത് നിര്‍മിക്കുന്ന സുസുക്കി ജിക്സറിനെക്കാളും, 12.4 bhp കരുത്ത് നിര്‍മ്മിക്കുന്ന യമഹ FZ-യെക്കാളും, 16 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ടിവിഎസ് അപ്പാച്ചെ RTR 160 4V -യെക്കാളും മുന്നിലാണ് പള്‍സര്‍ NS160.
മുന്‍ഭാഗത്ത് 240 mm ഡിസ്ക് ബ്രേക്കും പിന്നില്‍ 230 mm ഡിസ്ക് ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്പെന്ഷന് കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പള്‍സര്‍ 180 -യുടെയും അവഞ്ചര്‍ 160-യുടെയും ബിഎസ് VI പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. പുതുക്കിയ പള്‍സര്‍ 180 -യ്ക്ക് 1.07 ലക്ഷം രൂപയും അവഞ്ചറിന് 94,893 രൂപയുമാണ് എക്സ്ഷോറും വില.
പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 11,000 രൂപയുടെ വര്‍ധനവാണ് പുതിയ അവഞ്ചര്‍ 160 -യ്ക്ക് ഉണ്ടായിരിക്കുന്നത്. ബിഎസ് VI മോഡലിനായി ബജാജ് ഓട്ടോ ഡീലര്‍മാര്‍ നേരത്തെ തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു.
നിലവിലെ മോഡലിന് സമാനമായിരിക്കും പുതിയ മോട്ടോര്‍സൈക്കിളും. വാഹനത്തില്‍ കോസ്മെറ്റിക് മാറ്റങ്ങളൊന്നും ഉള്‍പ്പെടുത്താന്‍ കമ്പനി തയാറായിട്ടില്ല. ഫ്യുവല്‍ ഇഞ്ചക്ഷന് സംവിധാനത്തോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. 160 സിസി SOHC എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.