ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

ബജാജിന്റെ അണിയറയില്‍ പുതിയൊരു മോഡല്‍ കൂടി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലഭ്യമായ സൂചനയനുസരിച്ച് പള്‍സര്‍ RS400 മോഡല്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

അതേസമയം കമ്പനിയുടെ ഭാഗത്തുനിന്നും ഒരു ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. കെടിഎം ഡ്യൂക്ക് 390, ഡൊമിനാര്‍ 400 മോഡലുകളെ ചലിപ്പിക്കുന്ന അതേ എഞ്ചിന്‍ തന്നെയാകും ഈ മോഡലിലും ഇടംപിടിക്കുക.

ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

373.3 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 42.9 bhp കരുത്തും 37 Nm torque ഉം ഉത്പാദിപ്പിക്കും. ബിഎസ് VI -ലേക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ എഞ്ചിനെ കമ്പനി നവീകരിച്ചിരുന്നു.

MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

ട്വിന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയെല്ലാം പുതിയ ബൈക്കിലും ഇടംപിടിച്ചേക്കും. ഡെമിനാര്‍ 400 -ല്‍ നിന്നും കടമെടുത്ത പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആകും ബൈക്കില്‍ ഇടംപിടിക്കുക.

ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകളും വാഹനത്തെ വൃത്യസ്തമാക്കും. സ്പ്ലിറ്റ് സീറ്റ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയും ബജാജ് പള്‍സര്‍ RS400 പ്രതീക്ഷിക്കാം.

MOST READ: സോനെറ്റ് കോംപാക്ട് എസ്‌യുവി ഈ വർഷം തന്നെ വിപണിയിൽ എത്തിക്കാൻ കിയ

ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്തോനേഷ്യന്‍ വിപണിയിലാവും ബൈക്കിനെ അവതരിപ്പിച്ചേക്കും. പിന്നീട് ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലും ബൈക്കിനെ പ്രതീക്ഷിക്കാം.

ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

ബിഎസ് VI പരിഷ്‌കരണത്തിനൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസും ഉള്‍പ്പെടുത്തി അടുത്തിടെയാണ് ബജാജ് പള്‍സര്‍ RS200 വിപണിയില്‍ അവതരിപ്പിക്കുന്നത്. 199.5 സിസി ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ശക്തി പകരുന്നത്.

MOST READ: 6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

ഈ എഞ്ചിന്‍ 9,750 rpm -ല്‍ 24.1 bhp കരുത്തും 8,000 rpm -ല്‍ 18.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആര് സ്പീഡ് ഗിയര്‍ബോക്സിലേക്കാണ് ഈ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

ബജാജ് പള്‍സര്‍ RS400 അണിയറയില്‍ ഒരുങ്ങുന്നു; അരങ്ങേറ്റം ഓഗസ്റ്റില്‍

ഡ്യുവല്‍ പ്രൊജക്ടര്‍ഹെഡ്‌ലാമ്പ്‌ സജ്ജീകരണം, പാര്‍ട്ട്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ പൂര്‍ണ്ണമായും ഫെയര്‍ ചെയ്ത മോട്ടോര്‍സൈക്കിളില്‍ തുടരും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar RS400 In The Making, To Be Launched Overseas In August. Read in Malayalam.
Story first published: Tuesday, May 19, 2020, 20:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X