ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

രാജ്യമൊട്ടാകെ ബിഎസ് VI തംരംഗം ആഞ്ഞടിക്കുകയാണ്. വാഹന നിർമ്മാതാക്കൾ എല്ലാം തങ്ങളുടെ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ്. രാജ്യത്തെ പ്രമുള ഇരുചക്ര വാഹന നിർമ്മാതാക്കളായ ബജാജും ഇതേ തിരക്കിലാണ്.

ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

ബജാജിന്റെ പൾസർ നിരയിലെ ഒരേയൊരു ഫ്ലെയർഡ് മോഡലായ RS200 -ന്റെ ബിഎസ് VI കംപ്ലയിന്റ് പതിപ്പും നിർമ്മാതാക്കൾ പുറത്തിറക്കി. 1,44,966 രൂപയാണ് ബൈക്കിന്റെ ഇപ്പോഴത്തെ എക്സ്-ഷോറൂം വില. RS200 ബിഎസ് VI പതിപ്പിന് അതിന്റെ ബി‌എസ് IV മോഡലിനേക്കാൾ 3,033 രൂപ വില വർദ്ധിക്കുന്നു.

ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

ബൈക്കിന്റെ വില വർധന പോലും നിർമ്മാതാക്കളുടെ വാഹന നിരയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച് വളരെ കുറവാണ്. RS200 -ന്റെ ബി‌എസ് IV പതിപ്പിൽ തന്ന ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം ഉണ്ടായിരുന്നതാണ് വലിയ വില വർദ്ധനവ് ഉണ്ടാകാതിരുന്നതിനുള്ള പ്രധാന കാരണം.

ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

ഈ നവീകരണത്തിൽ വാഹനം കടന്നുപോയ ഒരേയൊരു മാറ്റം പുതിയ കാറ്റലറ്റിക് കൺ‌വെർട്ടറാണ്, ഇത് ബൈക്കിന്റെ ഭാരം കൂട്ടുന്നതിനും കാരണമായി. പൾസർ RS200 ഇപ്പോൾ മുമ്പത്തേതിനേക്കാൾ 2 കിലോഗ്രാം ഭാരമേറിയതാണ്.

ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

വാഹനത്തിന്റെ പ്രകടനത്തിൽ വലിയതോതിൽ മാറ്റമൊന്നുമില്ല. മുമ്പുണ്ടായിരുന്നത് പോലെ തന്നെ 199.5 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂൾഡ് DTS-i (ട്രിപ്പിൾ സ്പാർക്ക്) മോട്ടോറാണ് ബൈക്കിൽ പ്രവർത്തിക്കുന്നത്.

ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

പരമാവധി കരുത്ത് ഇപ്പോഴും 24.5 bhp ആയി തുടരുന്നുണ്ടെങ്കിലും torque റേറ്റിംഗ് 0.1 Nm കൂടുതലാണ്. പുതിയ മോഡൽ 18.7Nm torque ഉത്പാദിപ്പിക്കുന്നു.

ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

ഈ ചെറിയ വ്യത്യാസം റോഡിൽ ഓടിക്കുമ്പോൾ അത്രയൊന്നും അനുഭവപ്പെടില്ലെങ്കിലും, അധിക ഭാരം ബിഎസ് VI RS200 -നെ അതിന്റെ ബിഎസ് IV സഹോദരനേക്കാൾ അൽപ്പം മന്ദഗതിയിലാകും എന്നാണ്.

ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

കാഴ്ചയിൽ പുതിയ മോഡലിന് കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെയില്ല. മുൻവശത്തെ ഇരട്ട പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. സൈഡ് പ്രൊഫൈൽ മാറ്റമില്ലാതെ തുടരുന്നു.

ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

പിന്നിലും നിലവിലെ അതേ ഡിസൈൻ തന്നെയാണ്. ബൈക്ക് ആദ്യം പരിചയപ്പെടുത്തിയതു മുതലുള്ള വ്യത്യസ്ഥ ടെയിൽ ലൈറ്റുകൾ പുതിയ പതിപ്പിലും തുടരുന്നു. സിംഗിൾ-ചാനൽ ABS ആണ് ബ്രേക്കിംഗ് വിഭാഗത്തെ സഹായിക്കുന്നത്.

ബജാജ് RS200 -ന്റെ ബിഎസ് VI പതിപ്പ് പുറത്തിറക്കി; വില 1.44 ലക്ഷം

അധിക ചെലവ് ലാഭിക്കാനായി ബജാജ്, ബി‌എസ് IV പതിപ്പിൽ മുമ്പ് ലഭ്യമായിരുന്ന ഡ്യുവൽ-ചാനൽ ABS പതിപ്പ് ഇപ്പോൾ നിർത്തലാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെലിസ്കോപിക് ഫോർക്കും പ്രിലോഡ്-അഡ്ജസ്റ്റ് ചെയ്യാവുന്ന മൊനൊഷോക്കുമാണ് വാഹനത്തിന്റെ സസ്പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj RS200 BS6 edition launched in India. Read in Malayalam.
Story first published: Friday, April 3, 2020, 2:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X