കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബാറ്ററി ഇലക്ട്രിക്ക് മൊബിലിറ്റി. പോയ വര്‍ഷം തങ്കളുടെ നിരയിലെ ആദ്യ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി GPSie എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് 64,990 രൂപയാണ് എക്‌സ്‌ഷോറും വില. പേര് സൂചിപ്പിക്കുന്നതുപോലെ നിരവധി നൂതന സാങ്കേതിക വിദ്യകളേടെയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

കണക്ടിവിറ്റി ഫീച്ചറുകളാണ് ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വ്യത്യസ്തമാക്കുന്നത്. ജിപിഎസ് ട്രാക്കിങ്, റിമോട്ട് ഇമോബിലൈസര്‍, ജിയോ ഫെന്‍സിങ്, സുരക്ഷിതമായ പാര്‍ക്കിങ് ഇതൊക്കെയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍. അതോടൊപ്പം തന്നെ സുരക്ഷാ ഫീച്ചറായി ക്രാഷ് അലര്‍ട്ട് എന്നൊരു ഫീച്ചര്‍ കൂടി ഇതില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

MOST READ: പുതിയ മിഡ്-സൈസ് ടാരെക് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ, അരങ്ങേറ്റം അടുത്ത വർഷം

കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

വേഗ പരിധി മറി കടക്കുമ്പോള്‍ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു അലാറം പ്രവര്‍ത്തന സജ്ജമാകും. ഇൗ സംവിധാനമാണ് ക്രാഷ് അലേര്‍ട്ട് അയി പ്രവര്‍ത്തിക്കുന്നത്. ഈ വിവരങ്ങളെല്ലാം ഒരു സ്മാര്‍ട്ട്ഫോണിലൂടെയും ലഭ്യമാണ്.

കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

പുതിയ സങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നതോടെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്നുള്ള മത്സരം കൂടുമെന്ന് ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകന്‍ നിഷാല്‍ ചൗധരി പ്രസ്താവിച്ചു. 60 കിലോ ഗ്രാമാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ഭാരം.

MOST READ: ഇപ്പോൾ വാങ്ങൂ, പണം പിന്നീട്, ആദ്യ 2 മാസം ഇഎംഐ വേണ്ട; പദ്ധതിയുമായി മാരുതി

കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

250 വാട്ട് BLDC ഹബ് മോട്ടറാണ് സ്‌കൂട്ടറില്‍ ഇടംപിടിച്ചിരിക്കുന്നത്. 25 കിലോമീറ്ററാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പരമാവധി വേഗത. 48V 24 Ah ലിഥിയം അയണ്‍ ബാറ്ററിയാണ് GPSie -യുടെ കരുത്ത്.

കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 65 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2.5 മണിക്കൂര്‍ എടുക്കും ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകുന്നതിനും.

MOST READ: ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

2,000 ചാര്‍ജിങ് അല്ലെങ്കില്‍ ഉപയോഗം ആശ്രയിച്ച് 7 വര്‍ഷം വരെയാണ് ബാറ്ററി ലൈഫ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും 220 mm ഡിസ്‌ക് ബ്രേക്കുകളാണ് ലഭിക്കുന്നത്.

കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

ട്യൂബ്‌ലെസ്സ് ടയറുകള്‍ക്ക് ഒപ്പം അലോയി വീലുകളും ഇല്ക്ട്രിക്ക് സ്‌കൂട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. 1,820 mm നീളവും 520 mm വീതിയും 1,120 mm ഉയരവുമാണ് സ്‌കൂട്ടറിനുള്ളത്. തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ നഗരങ്ങളില്‍ മാത്രമാകും സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്കെത്തിക്കുക.

MOST READ: ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

പൂനെ, വാറങ്കല്‍ എന്നിവിടങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ആമസോണ്‍ ഇന്ത്യ വഴിയും വില്‍പ്പനയ്ക്കെത്തുന്നുണ്ട്. ഇത് ഉപഭോക്താവിന് ഹോം ഡെലിവറി സൗകര്യം നല്‍കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
BattRE GPSie Electric Scooter Launched In India. Read in Malayalam.
Story first published: Friday, May 22, 2020, 19:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X