കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

ജയ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ബാറ്ററി ഇലക്ട്രിക്ക് മൊബിലിറ്റി. കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

RE: ചാര്‍ജ് സ്റ്റേഷനുകള്‍ - റെവോസ് നല്‍കുന്ന കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 3,000 രൂപ നിരക്കില്‍ ഇത് ലഭ്യമാക്കും.

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

കുറഞ്ഞ നിരക്കില്‍ ചാര്‍ജിംഗ് സൊലൂഷനുകള്‍ വീടുകളിലോ ഓഫീസുകളിലോ വ്യക്തിഗത ഷോപ്പുകളിലോ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ചാര്‍ജ് സ്റ്റേഷനുകള്‍ക്ക് പ്രദേശത്തെ ഇവി ഉടമകള്‍ക്ക് ചാര്‍ജിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ കഴിയുന്ന ഷോപ്പ് ഉടമകള്‍ക്ക് അധിക വരുമാന മാര്‍ഗ്ഗം നല്‍കാനും കഴിയും.

MOST READ: ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിത അപ്ലിക്കേഷനുമായി ടിവിഎസ്

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

RE: ചാര്‍ജ് സ്റ്റേഷന്‍ ഉടമകള്‍ക്ക് യുപിഐ വഴി നേരിട്ട് പേയ്മെന്റ് ലഭിക്കും. സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, വസതികള്‍, ജോലിസ്ഥലങ്ങള്‍ മുതലായ ഇടങ്ങളില്‍ സ്വകാര്യ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കും.

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

ഈ പുതിയ ചാര്‍ജ് സ്റ്റേഷനുകള്‍ ഇന്ത്യയില്‍ ഇവി ഇക്കോസിസ്റ്റം വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ശക്തമായി വിശ്വസിക്കുന്നുവെന്ന് ബാറ്ററി ഇലക്ട്രിക്ക് മൊബിലിറ്റി സ്ഥാപകന്‍ നിഷാല്‍ ചൗധരി പറഞ്ഞു.

MOST READ: ബിഎസ് IV വാഹന വില്‍പ്പന; അന്തിമ ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

കുറഞ്ഞ ചിലവിലുള്ള ഇവി ചാര്‍ജറിന് രാജ്യത്തുടനീളം വര്‍ദ്ധിച്ചുവരുന്ന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 മാര്‍ച്ചോടെ ഇന്ത്യയില്‍ 500 അധികം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ചേര്‍ക്കാന്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതിയിടുന്നു.

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

ഇവികളുമായി ബന്ധപ്പെട്ട ശ്രേണി ഉത്കണ്ഠ ഇല്ലാതാക്കുന്നതിനായി ഒരു പിയര്‍-ടു-പിയര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്കാണ് പരിചയപ്പെടുത്തുന്നതെന്നും കമ്പനി അറിയിച്ചു. ഇത് ഒതുക്കമുള്ളതും ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ എവിടെനിന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.

MOST READ: ബൗണ്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് അംഗീകരാരം നല്‍കി സര്‍ക്കാര്‍

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

ഏതൊരു ഇലക്ട്രിക് വാഹന ഉപഭോക്താവിനും അവരുടെ വാഹന ചാര്‍ജറുകള്‍ ഉപയോഗിച്ച് ഈ സ്റ്റേഷനുകളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. അവര്‍ പ്ലേ സ്റ്റോറില്‍ നിന്ന് ബാട്രെ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. അടുത്തുള്ള ചാര്‍ജര്‍ കണ്ടെത്തുക, ചാര്‍ജ്ജ് ചെയ്യാന്‍ ആരംഭിക്കുന്നതിന് ചാര്‍ജറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക, യുപിഐ ഉപയോഗിച്ച് പണമടയ്ക്കുക.

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

പോയ വര്‍ഷമാണ് ഇലക്ട്രിക് നിരയിലേക്ക് ബാറ്ററി തങ്ങളുടെ ആദ്യ മോഡലിനെ പരിചയപ്പെടുത്തുന്നത്. പിന്നീട് ഇ വര്‍ഷം മെയ് മാസത്തില്‍ GPSie എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിച്ചു.

MOST READ: 2021 മെയ് വരെ പുതുതലമുറ ഥാർ വിറ്റുപോയതായി മഹീന്ദ്ര

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

64,990 രൂപയാണ് എക്സ്ഷോറും വില. പേര് സൂചിപ്പിക്കുന്നതുപോലെ നിരവധി നൂതന സാങ്കേതിക വിദ്യകളേടെയാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

കുറഞ്ഞ ചെലവില്‍ ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം; പദ്ധതിയുമായി ബാറ്ററി

കണക്ടിവിറ്റി ഫീച്ചറുകളാണ് ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വ്യത്യസ്തമാക്കുന്നത്. ജിപിഎസ് ട്രാക്കിങ്, റിമോട്ട് ഇമോബിലൈസര്‍, ജിയോ ഫെന്‍സിങ്, സുരക്ഷിതമായ പാര്‍ക്കിങ് ഇതൊക്കെയാണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍. അതോടൊപ്പം തന്നെ സുരക്ഷാ ഫീച്ചറായി ക്രാഷ് അലര്‍ട്ട് എന്നൊരു ഫീച്ചര്‍ കൂടി ഇതില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
BattRE Launches Low-Cost Electric Vehicle Charging Station. Read in Malayalam.
Story first published: Friday, November 27, 2020, 19:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X