ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

ചുരുങ്ങിയ സമയം കൊണ്ട് വിപണിയില്‍ ജനപ്രീയമായി മാറിയ മോഡലാണ് ഇംപെരിയാലെ 400. പോയ വര്‍ഷമാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്.

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

നാളിതുവരെ 2,500 -ല്‍ അധികം മോഡലുകള്‍ ബ്രാന്‍ഡ് വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോള്‍ ഉത്സവ സീസണ്‍ ആയതോടെ ബൈക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ബെനലി.

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

റെട്രോ ക്രൂയിസര്‍ മോഡലിന് പുതിയ ഫിനാന്‍സ് പദ്ധതികളാണ് ബെനലി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി പ്രഖ്യാപിച്ച പുതിയ ഫിനാന്‍സ് പദ്ധതി പ്രകാരം 4,999 രൂപയുടെ കുറഞ്ഞ ഇഎംഐ വാഗ്ദാനം ചെയ്യുകയും പരമാവധി 85 ശതമാനം വരെ ഫണ്ട് നല്‍കുകയും ചെയ്യുന്നു.

MOST READ: ഫോർഡ് F-150 പിക്കപ്പ് ട്രക്കിനും ചൈനീസ് അപരൻ; ഫോട്ടോൺ ബിഗ് ജനറൽ

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

നിലവില്‍ മോഡലിന്റെ ബിഎസ് VI പതിപ്പാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. ബ്രാന്‍ഡില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യത്തെ ബിഎസ് VI മോഡല്‍ കൂടിയാണിത്.

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

1.99 ലക്ഷം രൂപയാണ് നവീകരിച്ച ബൈക്കിന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. പഴയ പതിപ്പില്‍ നിന്നും 20,000 രൂപയുടെ വില വര്‍ധനാണ് ഉണ്ടായിരിക്കുന്നത്.

MOST READ: ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള നവീകരണത്തിന്റെ ചെലവുകളും കറന്‍സി വിനിമയ നിരക്കിന്റെ വര്‍ധനവുമാണ് ഇംപെരിയാലെയുടെ വിലയിലെ ശ്രദ്ധേയമായ വര്‍ധനവിന് കാരണമെന്ന് കമ്പനി പറഞ്ഞു.

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

റെഡ്, ബ്ലാക്ക്, സില്‍വര്‍ എന്നീ മൂന്ന് കളര്‍ സ്‌കീമുകളിലാണ് പുതിയ ബെനലി ഇംപെരിയാലെ 400 അവതരിപ്പിച്ചിരിക്കുന്നത്. 374 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്.

MOST READ: സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

ഈ എഞ്ചിന്‍ 6,000 rpm -ല്‍ 21 bhp കരുത്തും 3,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും. 1950 -കളില്‍ നിര്‍മ്മിച്ച ബെനലി മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപെരിയാലെയുടെ ജനനം. എന്‍ഫീല്‍ഡ് ക്ലാസിക്കിനോട് ഏറെ സാമ്യമുള്ള രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. 2,170 mm നീളവും 820 mm വീതിയും 1,120 mm ഉയരവുമാണുള്ളത്. വീല്‍ബേസ് 1,440 mm സീറ്റ് ഉയരം 780 mm ഉം ആണ്.

MOST READ: ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്.

ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബേഴ്സുമാണ് സസ്പെന്‍ഷന്‍.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Imperiale 400 Finance Scheme Announced In India. Read in Malayalam.
Story first published: Friday, September 25, 2020, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X