ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

ഇംപെരിയാലെ 400-ന്റെ ബിഎസ് VI പതിപ്പിന്റെ വില വെളിപ്പെടുത്തി നിര്‍മ്മാതാക്കളായ ബെനലി. 2.20 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില. പഴയ പതിപ്പില്‍ നിന്നും 40,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

ഉടന്‍ തന്നെ ബൈക്കിനെ കമ്പനി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിക്കും. ബെനലിയില്‍ നിന്നുള്ള ആദ്യത്തെ ബിഎസ് VI മോഡല്‍ കൂടിയാണ് ഇംപെരിയാലെ 400. വിപണിയില്‍ എത്തി ചുരുങ്ങിയ സമയം കൊണ്ട് മികച്ച ജനപ്രീതി നേടിയാണ് ബൈക്കാണ് ഇംപെരിയാലെ 400.

ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

അതേസമയം ബൈക്കിന്റെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് വാഹനം വിപണിയില്‍ എത്തുക. നിലവില്‍ 373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: ചേതക് ഇലക്ട്രിക്കിന്റെ ഉത്പാദനം താത്ക്കാലികമായി നിര്‍ത്തി ബജാജ്

ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

ഈ എഞ്ചിന്‍ 5,500 rpm -ല്‍ 21 bhp കരുത്തും 4,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് വീല്‍. സുരക്ഷക്കായി മുന്നില്‍ 300 mm ഡിസക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ്.

ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

2019 ഒക്ടോബര്‍ മാസത്തില്‍ ബൈക്കിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയപ്പോള്‍ 1.69 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്സ്ഷോറും വില. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 -യാണ് ബൈക്കിന്റെ മുഖ്യ എതിരാളി.

MOST READ: ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

1950 -കളില്‍ നിര്‍മ്മിച്ച ബെനലി മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപെരിയാലെയുടെ ജനനം. എന്‍ഫീല്‍ഡ് ക്ലാസിക്കിനോട് ഏറെ സാമ്യമുള്ള രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

ബോഡിയിലെ ക്രോം ഫിനിഷ്, എക്‌സ്‌ഹോസ്റ്റ് എന്നിവ വിന്റേജ് ലുക്ക് നല്‍കും. ആകെ 205 കിലോഗ്രാം ഭാരമാണ് വാഹനത്തിനുള്ളത്. 2,170 mm നീളവും 820 mm വീതിയും 1,120 mm ഉയരവുമാണുള്ളത്. വീല്‍ബേസ് 1,440 mm സീറ്റ് ഉയരം 780 mm ഉം ആണ്.

MOST READ: ലോക്ക്ഡൗൺ; അവശ്യ ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്ത് റാപ്പിഡോ

ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

ഡബിള്‍ ക്രാഡില്‍ സ്റ്റീല്‍ ട്യൂബ് ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മാണം. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൈഡ് ഹാന്‍ഡില്‍ബാറുകള്‍, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക് എന്നിവ ബൈക്കിന്റെ പ്രത്യേകതയാണ്.

ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

165 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഇന്ധന ടാങ്ക് 12 ലിറ്റര്‍ ശേഷിയാണ്. ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. റെഡ്, ബ്ലാക്ക്, സില്‍വര്‍ എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

MOST READ: കൊവിഡ്-19; പത്ത് ലക്ഷം മാസ്‌കുകളുമായി മാരുതിയുടെ സഹസ്ഥാപനമായ കൃഷ്ണ മാരുതി

ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

മൂന്ന് വര്‍ഷം/പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയും രണ്ട് വര്‍ഷത്തെ സര്‍വീസുമാണ് വാഹനത്തിന് ഒപ്പം കമ്പനി നല്‍കുന്നത്. ഉടമസ്ഥാവകാശ അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ആദ്യ രണ്ട് വര്‍ഷത്തേക്ക് കോംപ്ലിമെന്ററി സര്‍വ്വീസും വാര്‍ഷിക പരിപാലന കരാറും ബെനലി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Imperiale 400 BS6 To Be Priced At Rs 2.20 Lakh In India. Read in Malayalam.
Story first published: Friday, April 24, 2020, 20:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X