അമേരിക്കൻ വിപണിയിലേക്കും ചേക്കേറി ബെനലി ലിയോൺസിനോ 500

സ്‌ക്രാംബ്ലർ നിരയിലെ മിന്നും താരമായ ലിയോൺസിനോ 500 മോഡലിനെ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ച് ബെനലി. 6,199 യുഎസ് ഡോളറാണ് പുതിയ മോഡലിനായി മുടക്കേണ്ടത്. അതായത് ഏകദേശം 4.54 ലക്ഷം രൂപ.

അമേരിക്കൻ വിപണിയിലേക്കും ചേക്കേറി ബെനലി ലിയോൺസിനോ 500

ബെനലി മോട്ടോർസൈക്കിൾസിന്റെ 100-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ മോഡലിനെ കമ്പനി വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

നിയോ-റെട്രോ സ്റ്റൈലിംഗും താങ്ങാനാവുന്ന വിലയും വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് 2021 ലിയോൺസിനോ അമേരിക്കയിലേക്ക് എത്തിയിരിക്കുന്നത്.

അമേരിക്കൻ വിപണിയിലേക്കും ചേക്കേറി ബെനലി ലിയോൺസിനോ 500

സ്റ്റീൽ-ട്യൂബ് ഫ്രെയിമിൽ ഘടിപ്പിച്ചിരിക്കുന്ന 499 സിസി പാരലൽ ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ബെനലി ലിയോൺസിനോ 500-ന് കരുത്തേകുന്നത്.

MOST READ: യൂറോപ്യൻ വിപണിക്കായി പുതിയ വെർസിസ് 1000 S വേരിയന്റ് പുറത്തിറക്കി കവസാക്കി

അമേരിക്കൻ വിപണിയിലേക്കും ചേക്കേറി ബെനലി ലിയോൺസിനോ 500

TRK 502-ൽ നിന്ന് കടമെടുത്ത ഈ യൂണിറ്റ് 8500 rpm-ൽ പരമാവധി 47 bhp കരുത്തും 4500 rpm-ൽ 45 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന്റെ പുതിയ ബിഎസ്-VI നിലവാരത്തിലുള്ള എഞ്ചിനോടു കൂടി മോട്ടോർസൈക്കിൾ ഉടൻ ഇന്ത്യയിലേക്കും എത്തും.

അമേരിക്കൻ വിപണിയിലേക്കും ചേക്കേറി ബെനലി ലിയോൺസിനോ 500

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ചൈനയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ സ്‌പോർട്‌സ് ബൈക്ക് നിർമ്മാതാക്കളുടെ നിരയിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് ലിയോൺസിനോ 500.

MOST READ: കെടിഎം 250 അഡ്വഞ്ചറിനായി ബുക്കിംഗ് ആരംഭിച്ച് ഡീലര്‍ഷിപ്പുകള്‍; അരങ്ങേറ്റം ഉടന്‍

അമേരിക്കൻ വിപണിയിലേക്കും ചേക്കേറി ബെനലി ലിയോൺസിനോ 500

പിറെലിയിൽ നിന്ന് ലഭ്യമാക്കിയ ടയറുകളിൽ പൊതിഞ്ഞ 17 ഇഞ്ച് വീലുകളാണ് ബൈക്കിനുള്ളത്. സ്‌ക്രാംബ്ലർ മോട്ടോര്‍സൈക്കിളിന്റെ മുൻവശത്ത് 50 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നിൽ മോണോ ഷോക്ക് സസ്പെന്‍ഷനുമാണ് ബെനലി ഒരുക്കിയിരിക്കുന്നത്.

അമേരിക്കൻ വിപണിയിലേക്കും ചേക്കേറി ബെനലി ലിയോൺസിനോ 500

ബ്രേക്കിംഗിനായി ഫോര്‍-പിസ്റ്റണ്‍ കാലിപ്പറോട് കൂടിയ 320 mm ട്വിന്‍-ഡിസ്‌കുകളും 260 mm ഡിസ്‌ക് റിയര്‍ എന്‍ഡിലും സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് എബിഎസ് ലിയോൺസിനോ 500-ൽ ഇടംപിടിച്ചിരിക്കുന്നത്.

MOST READ: അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7 ലക്ഷം രൂപ

അമേരിക്കൻ വിപണിയിലേക്കും ചേക്കേറി ബെനലി ലിയോൺസിനോ 500

മറ്റ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഫുൾ-എൽഇഡി ലൈറ്റിംഗ്, എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയാണ് റെട്രോ സ്‌ക്രാംബ്ലർ-സ്റ്റൈൽ ലിയോൺസിനോ 500-ന്റെ പ്രധാന ആകർഷണങ്ങൾ.

അമേരിക്കൻ വിപണിയിലേക്കും ചേക്കേറി ബെനലി ലിയോൺസിനോ 500

30.9 ഇഞ്ചാണ് സീറ്റ് ഉയരം. ബൈക്കിന്റെ ഭാരം 410 പൗണ്ടാണെന്ന് ബെനലി പറയുന്നു, പക്ഷേ അത് കെർബ് ഭാരമാണോ ഡ്രൈ ഭാരമാണോ എന്നതിനെക്കുറിച്ച് വ്യക്തമല്ല. 2021 പതിപ്പിൽ കണ്ട അതേ റെഡ് അല്ലെങ്കിൽ ബ്ലാക്ക് കളർ ഓപ്ഷനിൽ ലിയോൺസിനോ തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Launched The Leoncino 500 In the USA. Read in Malayalam
Story first published: Thursday, October 15, 2020, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X