ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ മോഡലുകൾ അവതരിപ്പിച്ച് ബെനലി

മോട്ടോർസൈക്കിൾ പ്രേമികൾക്കിടയിലെ സുപരിചിതമായ പേരാണ് ബെനലി ലിയോൺസിനോ. 250 സിസി മുതൽ 500 സിസി വരെയുള്ള മോഡലുകൾ അണിനിരത്തുന്ന ലിയോൺസിനോ ശ്രേണിയിലേക്ക് പുതിയ രണ്ട് പതിപ്പുകൾ കൂടി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ മോഡലുകൾ അവതരിപ്പിച്ച് ബെനലി

റോഡ് ഫോക്കസ്ഡ് ലിയോൺസിനോ 800, ഓഫ്-റോഡിന് അനുയോജ്യമായ ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ എന്നീ രണ്ട് മോഡലുകളെയാണ് ബെനലി ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ മോഡലുകൾ അവതരിപ്പിച്ച് ബെനലി

കുറച്ച് വർഷങ്ങളായി പ്രതീക്ഷിച്ചിരുന്ന രണ്ട് 800 സിസി ബൈക്കുകളേയും ആധുനിക റെട്രോ വിഭാഗത്തിലേക്കാണ് ബെനലി പരിചയപ്പെടുത്തിയിരിക്കുന്നത്. ലിയോൺ‌സിനോ ഇതുവരെ 500 സിസി വേരിയന്റുകളിൽ വരെയായിരുന്നു ലഭ്യമായിരുന്നത്.

MOST READ: സ്‌ക്രാംബ്ലര്‍ നൈറ്റ്ഷിഫ്റ്റ് അവതരിപ്പിച്ച് ഡ്യുക്കാട്ടി; 2021-ല്‍ ഇന്ത്യയിലേക്കും

ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ മോഡലുകൾ അവതരിപ്പിച്ച് ബെനലി

എന്നാൽ ഇപ്പോൾ 800 മോഡലുകളിലൂടെ കമ്പനിക്ക് ട്രയംഫിനും ഡ്യുക്കാട്ടിക്കും എതിരെ മത്സരിക്കാൻ കഴിയും. രണ്ട് ബൈക്കുകളും ട്യൂബുലാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിന് ചുറ്റുമാണ് നിർമിച്ചിരിക്കുന്നത്. അതിനകത്ത് 754 സിസി പാരലൽ-ട്വിൻ എഞ്ചിനും ഇടംപിടിച്ചിരിക്കുന്നു.

ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ മോഡലുകൾ അവതരിപ്പിച്ച് ബെനലി

ഈ എഞ്ചിൻ പരമാവധി 76 bhp കരുത്തും നല്ല അളവിൽ ടോർഖും പുറന്തള്ളുന്നു. ബൈക്കിൽ സിപ്പർ ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സ് ഉണ്ട്. മറ്റ് സൈക്കിൾ ഭാഗങ്ങളുടെ കാര്യത്തിൽ ബ്രെംബോ ബ്രേക്കുകൾ, പൂർണമായും ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ, ഫാൻസി ലുക്കിംഗ് ഡിസൈൻ ഘടകങ്ങൾ എന്നിവയും ബെനലി ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: കൂടുതൽ കരുത്തും പുതുമകളും; 2021 ഹോണ്ട CB125R വിപണിയിൽ

ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ മോഡലുകൾ അവതരിപ്പിച്ച് ബെനലി

ഓഫ്-റോഡ് ടയറുകൾ, ഉയർന്ന രീതിയിൽ മൗണ്ട് ചെയ്ത എക്‌സ്‌ഹോസ്റ്റ്, 19 ഇഞ്ച് ഫ്രണ്ട് വീൽ എന്നിവയുടെ സാന്നിധ്യവും ബെനലി ലിയോൺസിനോ 800 ബൈക്കുകളിൽ ശ്രദ്ധേയമാകുന്നുണ്ട്.

ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ മോഡലുകൾ അവതരിപ്പിച്ച് ബെനലി

മികച്ച ഓഫ്-റോഡ് പ്രകടനത്തിനായി ട്രയൽസ് മോഡലിന് ഉയരം കൂടിയ സസ്പെൻഷൻ സജ്ജീകരണവും ലഭിക്കുന്നു. പക്ഷേ ഇത് മൊത്തം ഇരിപ്പിടത്തിന്റെ ഉയരം രണ്ട് ഇഞ്ച് വർധിപ്പിക്കും.

MOST READ: i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്‌ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമിത കാർ

ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ മോഡലുകൾ അവതരിപ്പിച്ച് ബെനലി

അടുത്ത വർഷം ബെനലി ഈ മോഡലുകളിലൊന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധ്യതയുണ്ട്. അത് ലിയോസിനോ 800 ട്രയൽ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം വരുമ്പോൾ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ചെലവേറിയ ബെനലി മോട്ടോർസൈക്കളായി ഇത് മാറുമെന്ന സൂചനയുമുണ്ട്.

ലിയോൺസിനോ 800, ലിയോൺസിനോ ട്രയൽ മോഡലുകൾ അവതരിപ്പിച്ച് ബെനലി

നിലവിൽ ബിഎസ്-VI നിലവാരത്തിലേക്ക് ഉയർത്തിയ ഇംപെരിയാലെ 400 മാത്രമാണ് ബെനലി ബ്രാൻഡിൽ നിന്നും ആഭ്യന്തര വിപണിയിൽ എത്തുന്നത്. എന്നാൽ അധികം വൈകാതെ ഏഴ് പുതിയ മോഡലുകളെ കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് ബെനലി നൽകിയിരിക്കുന്ന വിശദീകരണം.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Leoncino 800, Leoncino 800 Trail Unveiled. Read in Malayalam
Story first published: Saturday, November 14, 2020, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X