ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലുകളെ പരിഗണിക്കുന്നുവെന്ന് ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബെനലി അടുത്തിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

യൂറോ 5 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബെനലി അതിന്റെ ആഗോള നിര അപ്ഡേറ്റുചെയ്യുന്നു. പഴയ മോട്ടോറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനൊപ്പം നിര്‍മ്മാതാക്കള്‍ ആഗോളതലത്തിലും ഇന്ത്യന്‍ നിരയിലും പുതിയ എഞ്ചിനുകളും അവതരിപ്പിക്കും.

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

ഇതില്‍ ബ്രാന്‍ഡിന്റെ ശ്രദ്ധ 250 സിസി എയര്‍-കൂള്‍ഡ് ലോംഗ് സ്‌ട്രോക്ക് മോട്ടോര്‍ ആണ്. ബ്രാന്‍ഡ് നിരയില്‍ നിലവില്‍ ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ഉണ്ട്. അത് TRK251, ലിയോണ്‍സിനോ 250 മോട്ടോര്‍സൈക്കിളുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: കേമനായി 10 ലക്ഷം കിലോമീറ്റർ പിന്നിട്ട് ടൊയോട്ട ഇന്നോവ

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

ഇന്ത്യയിലെ ഇരുചക്രവാഹന വിപണി 300 സിസി മുതല്‍ 400 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്നു. റോയല്‍ എന്‍ഫീല്‍ഡ് 250 സിസി മോട്ടോര്‍ സൈക്കിളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

ഇതുകൊണ്ട് തന്നെയാണ് ഇംപെരിയാലെ 250 സിസി മോഡലിനെ ബെനലിയും പരിഗണിക്കുന്നത്. വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ ജനപ്രീയമായ മോഡലാണ് ഇംപെരിയാലെ 400.

MOST READ: ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

ലുക്കും ഡിസൈന്‍ ശൈലിയുമാണ് മോഡലിനെ ജനപ്രീയമാക്കിയത്. 250 സിസി മോട്ടോറിനുപുറമെ, ബെനലിക്ക് മറ്റ് രണ്ട് യൂറോ 5 / ബിഎസ് VI സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുകളും ഉണ്ട്. അതിലൊന്നാണ്, ഇംപെരിയാലെ 400 -ല്‍ കണ്ട ബിഎസ് VI 380 സിസി എഞ്ചിനാണ്.

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

നിലവില്‍ ഒരു ബിഎസ് VI മോഡല്‍ മാത്രമാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. അപ്ഡേറ്റുചെയ്ത യൂറോ 5 മോട്ടോര്‍ സൈക്കിള്‍ ഉടന്‍ യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കും. ഇംപെരിയാലെ 530 സിസി യൂണിറ്റാണ് വലിയ എഞ്ചിന്‍.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടനെന്ന് ടാറ്റ

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

എന്നിരുന്നാലും ഇംപെരിയാലെ 530 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല, കാരണം നമുക്ക് ഇതിനകം തന്നെ ഇംപെരിയാലെ 400 ബിഎസ് VI ഇന്ത്യയില്‍ ലഭ്യമാണ്. ഇതിനകം തന്നെ എതിരാളികളേക്കാള്‍ വിലയേറിയ ഇംപെരിയാലെ 400 -നെക്കാള്‍ കൂടുതല്‍ വിലയുള്ള ഇംപെരിയാലെ 530 ബെനലിക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ട്.

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

അതേസമയം ഇംപെരിയാലെ 400-യുടെ 2,500-ല്‍ അധികം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ കമ്പനിക്ക് സാധിച്ചു. 2019 ഒക്ടോബര്‍ അവസാനത്തോടെയാണ് ബെനലി റെട്രോ ക്രൂയിസര്‍ മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്.

MOST READ: ടിവിഎസ് അപ്പാച്ചെ RTR 200 4V സൂപ്പർ മോട്ടോ ABS പതിപ്പ് പുറത്തിറങ്ങി; വില 1.2 ലക്ഷം രൂപ

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

ബിഎസ് VI -ലേക്ക് നവീകരിച്ച 374 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്.

ഇംപെരിയാലെ 250 പണിപ്പുരയില്‍; ഇന്ത്യയിലേക്ക് പരിഗണിക്കുമെന്ന് ബെനലി

ഈ എഞ്ചിന്‍ 6,000 rpm -ല്‍ 21 bhp കരുത്തും 3,500 rpm -ല്‍ 29 Nm torque ഉം സൃഷ്ടിക്കും. 1950 -കളില്‍ നിര്‍മ്മിച്ച ബെനലി മോട്ടോബി റേഞ്ചില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇംപെരിയാലെയുടെ ജനനം. എന്‍ഫീല്‍ഡ് ക്ലാസിക്കിനോട് ഏറെ സാമ്യമുള്ള രൂപമാണ് ബൈക്കിന്റെ പ്രധാന സവിശേഷത.

Source: BikeDekho

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Working In Imperiale 250, India Launch Likely. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X