പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സ്‌പോര്‍ട്സ് ബൈക്കായ TNT 600i-യെ അടിമുടി പരിഷ്‌ക്കരിച്ച് ബെനലി അടുത്തിടെയാണ് ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുന്നത്. 46,800 യുവാന്‍ (ഏകദേശം 5.07 ലക്ഷം രൂപ) ആണ് ബൈക്കിന്റെ വില.

പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ചൈനീസ് വിപണിയില്‍ എത്തിയ മോഡലില്‍ പരിഷ്‌കരണത്തേടൊപ്പം തന്നെ ഏതാനും മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബൈക്കിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയിലേക്കുള്ള മോഡലായിരിക്കും ഇതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ SRK600 എന്ന് എഴുതിയിരിക്കുന്നത് കാണാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ ഈ പേരിലാകും വാഹനം എത്തുകയെന്നും സൂചനയുണ്ട്.

MOST READ: തീരുമാനം ആയില്ല, ജിംനിയുടെ ഇന്ത്യൻ അരങ്ങേറ്റം അനിശ്ചിതത്വത്തിൽ

പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഡിസൈനില്‍ മാറ്റം ഒന്നും കമ്പനി വരുത്തിയിട്ടില്ല. ചൈനീസ് വിപണിയില്‍ അവതരിപ്പിച്ച പതിപ്പിന്റെ അതേ ഡിസൈന്‍ ഭാഷ്യം തന്നെയാണ് ബെനലി SRK600 തുടര്‍ന്നുകൊണ്ടു പോകുന്നതും.

പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക് സ്പ്ലിറ്റ് സീറ്റ്, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, നവീകരിച്ച ടേണ്‍ സിഗ്നലുകള്‍, ഇരട്ട അണ്ടര്‍സീറ്റ് എക്സ്ഹോസ്റ്റുകളും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ജൂണ്‍ ഒന്നു മുതല്‍ 200 നോണ്‍ എസി ട്രെയിനുകള്‍; ബുക്കിങ് ഉടന്‍

പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പൂര്‍ണ്ണ ഡിജിറ്റല്‍ കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ബൈക്കിന് ലഭിക്കുന്നു എന്നാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഫ്‌ലാറ്റ് ഹാന്‍ഡില്‍ബാര്‍, അലോയി ബ്രേക്ക്, ക്ലച്ച് ലിവര്‍ എന്നിവ ഈ പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും.

പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സ്‌പോര്‍ട്‌സ് ബൈക്ക് റൈഡിംഗ് മോഡുകളും മള്‍ട്ടി-സ്റ്റേജ് ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് പോലുള്ള ഇലക്ട്രോണിക് സിസ്റ്റങ്ങളും ബൈക്കില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

MOST READ: വെയർ എവർ യു ഗോ, ഐ ആം ദെയർ; ഊതി വീർപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്കൂട്ടർ

പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

600 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാകും ബൈക്കിന്റെ കരുതത്. ഈ എഞ്ചിന്‍ 11,500 rpm -ല്‍ 84 bhp പരമാവധി കരുത്തും 10,500 rpm -ല്‍ 54.6 Nm torque ഉം ഉത്പാദിപ്പിക്കും.

പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. സ്ലീപ്പര്‍ ക്ലച്ചും ഇടംപിടിച്ചേക്കും. മുന്നില്‍ ഇന്‍വേര്‍ട്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. മുന്നില്‍ റേഡിയല്‍ കാലിപ്പറുകളുള്ള ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളുമാണ് നല്‍കിയിരിക്കുന്നത്.

MOST READ: 6 മാസത്തേക്ക് ഇഎംഐ 5,000 രൂപ വീതം; കീസ് ടു സേഫ്റ്റി പദ്ധതിയുമായ ടാറ്റ

പുതിയ പേരില്‍ ബെനലി TNT 600i ഇന്ത്യയിലേക്ക്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

2020 നവംബറില്‍ നടക്കാനിരിക്കുന്ന EICMA ലോക പ്രീമിയറില്‍ SRK600 -യെ ബെനലി പ്രദര്‍ശിപ്പിച്ചേക്കും. 2021 -ഓടെ ബൈക്കിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചേക്കും. കവസാക്കി Z650, CF മോട്ടോ 650NK എന്നിവരാകും വിപണിയിലെ എതിരാളികള്‍.

Source: Bikedekho

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli TNT 600i Facelift To Be Launched Soon With A New Name. Read in Malayalam.
Story first published: Wednesday, May 20, 2020, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X