പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി. അമേരിക്കൻ വിപണിക്കായി മാത്രമാണ് രണ്ട് മോഡലുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. SSR മോട്ടോർസ്പോർട്സ് / ബെനലി ഡീലർഷിപ്പുകളിലൂടെയായിരിക്കും ബൈക്കുകൾ ലഭ്യമാവുക.

പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

പുതിയ TRK502 പതിപ്പിന് 5,999 യുഎസ് ഡോളറാണ് വില. അതായത് ഏകദേശം 4.42 ലക്ഷം രൂപ. അതേസമയം ഓഫ്-റോഡ് അധിഷ്ഠിത TRK502X മോഡലിന് 6,399 യുഎസ് ഡോളറാണ് മുടക്കേണ്ട വരിക. ഇത് 4.72 ലക്ഷം രൂപയോളം വരും.

പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

പുതിയ ബെനലി TRK502, TRK502X എന്നിവ ഒരേ 499.6 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇതൊരു ലിക്വിഡ്-കൂൾഡ് മോട്ടോറാണ്. കൂടാതെ DOHC സജ്ജീകരണവും സിലിണ്ടറിന് 4-വാൽവുമാണ് കമ്പനി നൽകിയിരിക്കുന്നത്.

MOST READ: ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ്

പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

വ്യത്യസ്ത റോഡ് സാഹചര്യങ്ങളിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ സഞ്ചരിക്കാനാകും എന്നതാണ് ഈ അഡ്വഞ്ചർ മോട്ടോർസൈക്കിളുകളുടെ പ്രത്യേകത. രണ്ട് TRK502 മോഡലുകളും ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

ഈ ഇരട്ടകളുടെ മുൻവശത്ത് 134 mm സസ്പെൻ ട്രാവലുള്ള 50 mm കട്ടിയുള്ള അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ പ്രീ-ലോഡ്, കംപ്രഷൻ, റീബൗണ്ട് അഡ്ജസ്റ്റബിളിറ്റി എന്നിവയുള്ള ഒരു മോണോഷോക്ക് യൂണിറ്റുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി ബെനലി വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: ഇന്ത്യയോട് വിട; സ്ട്രീറ്റ് 750 മോഡലുകളെ പിൻവലിക്കാൻ ഒരുങ്ങി ഹാർലി ഡേവിഡ്‌സൺ

പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

ടാർമാക്കിൽ സുഗമവും കാര്യക്ഷമവുമായ സവാരിക്ക് 120/70, 160/60 ടയറുകളുള്ള 17 ഇഞ്ച് കാസ്റ്റ് അലുമിനിയം വീലുകൾ TRK502-ന് ലഭിക്കുമ്പോൾ TRK502X-ൽ 19 ഇഞ്ച് അപ്പ് ഫ്രണ്ടും 17 ഇഞ്ച് റിയർ വയർ-സ്‌പോക്ക് വീലുകളും ഘടിപ്പിച്ചിരിക്കുന്നു.

പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

20 ലിറ്റർ ഫ്യുവൽ ടാങ്ക്, വലിപ്പമുള്ള വിൻഡ്‌സ്ക്രീൻ, TRK502-ൽ 800 mm സീറ്റ് ഉയരവും, 190 mm ഗ്രൗണ്ട് ക്ലിയറൻസും TRK502X-ൽ 838 mm സീറ്റ് ഉയരവും 218 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് ബെനലി ഒരുക്കിയിരിക്കുന്നത്. പുതിയ TRK502 മോഡലുകൾക്കായി സമർപ്പിത ഹാർഡ് കേസ് ലഗേജ് ഓപ്ഷനുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: വിൽപ്പനയിൽ കരുത്തുകാട്ടി ഹീറോയും ഹോണ്ടയും; കിതച്ച് സുസുക്കിയും എൻഫീൽഡും

പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

ഇന്ത്യയിൽ ബെനലി വിൽ‌പനയ്‌ക്കെത്തിക്കുന്ന ഒരേയൊരു ബി‌എസ്-VI കംപ്ലയിന്റ് മോഡൽ ഇം‌പീരിയാലെ‌ 400 ആണ്. വരും മാസങ്ങളിൽ‌ ഒന്നിലധികം ബി‌എസ്-VI ഉൽ‌പ്പന്നങ്ങൾ‌ പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഒരു തീയതി വെളിപ്പെടുത്തിയിട്ടില്ല.

പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

ഇന്ത്യയിൽ എത്തുന്ന ബിഎസ്-VI ബെനലി ബൈക്കുകളുടെ പട്ടികയിൽ പുതിയ TRK502, TRK502X എന്നിവ ഉൾപ്പെടുന്നു എന്നത് മോട്ടോർസൈക്കിൾ പ്രേമികൾക്ക് ആവേശമാകും.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli Unveiled The All-New TRK502 And TRK502X For The USA. Read in Malayalam
Story first published: Friday, September 25, 2020, 14:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X