2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

2020 ഒക്ടോബര്‍ മാസത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ പുറത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹീറോ സ്‌പ്ലെന്‍ഡറും ഹോണ്ട ആക്ടിവയും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബൈക്കും സ്‌കൂട്ടറുമായി തുടരുന്നു.

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

ഒക്ടോബറില്‍ ഉത്സവ സീസണിന്റെ വരവ് ഇന്ത്യന്‍ വിപണിയില്‍ ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹീറോ സ്‌പ്ലെന്‍ഡര്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമെന്ന ഖ്യാതി മുന്നോട്ട് കൊണ്ടുപോകുന്നു.

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

യാത്രാ തലത്തിലുള്ള മോട്ടോര്‍സൈക്കിള്‍ 3.15 ലക്ഷത്തിലധികം വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 35,000 യൂണിറ്റ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

MOST READ: സേഫ്റ്റി മുഖ്യം; ആൾട്രോസിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

ഹീറോ സ്‌പ്ലെന്‍ഡറിനെ പിന്തുടര്‍ന്ന് ഹോണ്ട ആക്ടിവ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടര്‍ എന്ന പദവി മോഡല്‍ തുടര്‍ന്നുകൊണ്ട് പോകുന്നു. 110 സിസി, 125 സിസി ഫോര്‍മാറ്റുകളില്‍ വാഗ്ദാനം ചെയ്ത ആക്ടിവയില്‍ ഏകദേശം 2.40 ലക്ഷം യൂണിറ്റ് വില്‍പ്പന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

എന്നിരുന്നാലും സെപ്റ്റംബറില്‍ 2.57 ലക്ഷം യൂണിറ്റ് വിറ്റപ്പോള്‍ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നേരിയ ഇടിവാണ്. ഹീറോയില്‍ നിന്നുള്ള HF ഡീലക്‌സ് 2,33,061 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാം സ്ഥാനത്താണ്. HF ഡീലക്‌സ് മാസം തോറുമുള്ള വില്‍പ്പന ചാര്‍ട്ടുകളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി പോകുന്നു.

MOST READ: വിന്റര്‍ ക്യാമ്പുമായി റെനോ; കൈ നിറയെ ഓഫറുകളും

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

125 മുതല്‍ 220 F വരെയുള്ള ബജാജ് പള്‍സര്‍ സീരീസ് പട്ടികയിലെ നാലാമത്തെ സ്ഥാനത്താണ്. കഴിഞ്ഞ മാസം മുതല്‍ ഹോണ്ട സിബി ഷൈന്‍ മോഡലിനെ മറികടക്കാന്‍ ബജാജ് പള്‍സര്‍ ശ്രേണിക്ക് സാധിച്ചു. 1.38 ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പള്‍സര്‍ ശ്രേണി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഏകദേശം 36,000 യൂണിറ്റ് വളര്‍ച്ച നേടി.

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

ജാപ്പനീസ് നിര്‍മാതാക്കളില്‍ നിന്നുള്ള പ്രീമിയം കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ ഓഫറായ ഹോണ്ട CB ഷൈനാണ് അഞ്ചാം സ്ഥാനത്ത്. 2020 ഒക്ടോബറില്‍ 1.18 ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പന കണക്കുകളുമായി ഇത് ഏറെക്കുറെ സമാനമാണ്.

MOST READ: കിയയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് JK ടയര്‍; സെല്‍റ്റോസിനായി ടയറുകള്‍ വിതരണം ചെയ്യും

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

ടിവിഎസ് XL100 ആറാം സ്ഥാനത്താണ്, 80,000 യൂണിറ്റ് വില്‍പ്പനയാണ് രജിസ്റ്റര്‍ ചെയ്തത്. XL100 ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവില്‍ വില്‍പ്പനയ്ക്കെത്തിക്കുന്ന മോഡാണ്. എന്നിട്ടും മാസം തോറും സ്ഥിരമായ വില്‍പ്പന കൊണ്ടുവരാന്‍ ഇത് സഹായിക്കുന്നു. സെപ്റ്റംബറില്‍ ആറാം സ്ഥാനത്തായിരുന്ന ഹീറോ ഗ്ലാമറിനേക്കാളും വില്‍പ്പനയില്‍ പിന്തള്ളാനും മോഡലിന് സാധിച്ചു.

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

ഹീറോ ഗ്ലാമര്‍, പാഷന്‍ കമ്മ്യൂട്ടര്‍ ഓഫറുകള്‍ യഥാക്രമം ഏഴാമത്തെയും എട്ടാമത്തെയും സ്ഥാനത്താണ്. 2020 ഒക്ടോബര്‍ മാസത്തില്‍ ഹീറോ ഗ്ലാമര്‍ 78,439 യൂണിറ്റ് വില്‍പ്പനയും, പാഷന്‍ 75,540 യൂണിറ്റ് വില്‍പ്പനയും രേഖപ്പെടുത്തി.

MOST READ: സോനെറ്റിന്റെ ഡെലിവറി ഏറ്റുവാങ്ങാൻ ഒരു റോബോട്ട്; മറ്റെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെ

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ബൈക്കുകളും സ്‌കൂട്ടറുകളും

ടിവിഎസ് ജൂപ്പിറ്റര്‍ സ്‌കൂട്ടറും ബജാജ് പ്ലാറ്റിനയും പട്ടികയിലെ അവസാന രണ്ട് സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. ടിവിഎസ് ജൂപ്പിറ്റര്‍ ടോപ്പ് -10 ല്‍ ഇടംപിടിച്ച രണ്ടാമത്തെ സ്‌കൂട്ടര്‍ മാത്രമാണ്, 74,000 യൂണിറ്റ് വില്‍പനയില്‍ രജിസ്റ്റര്‍ ചെയ്തു. 60,967 യൂണിറ്റ് വില്‍പ്പനയുമായി ബജാജ് പ്ലാറ്റിന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു.

Most Read Articles

Malayalam
English summary
Best-Selling Bikes & Scooters In India For October 2020. Read in Malayalam.
Story first published: Tuesday, November 24, 2020, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X