വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

ഇന്ത്യൻ ഇലക്ട്രിക്കൽ വ്യവസായത്തിലെ ഏറ്റവും വലിയ സ്ഥാപനമായ RR ഗ്ലോബലിന്റെ ഉപ ബ്രാൻഡായ ബിഗൗസ് ഇന്ത്യൻ വിപണിയിൽ A2, B8 എന്നിങ്ങനെ രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളെ പരിചയപ്പെടുത്തിയിരുന്നു.

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

അതേതുടർന്ന് കമ്പനി ഇപ്പോൾ രാജ്യത്ത് ബിഗൗസ് A2 എന്ന ലോസ്പീഡ് ഇലക്ട്രിക് സ്കൂട്ടറിനെ വിപണിയിൽ എത്തിച്ചു. 52,499 രൂപ മുതൽ ആരംഭിക്കുന്ന ഇരുചക്ര വാഹനം രണ്ട് വേരിയന്റുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

A2 ഇലക്ട്രിക് സ്കൂട്ടറിന് വളരെ ആധുനികവും ആകർഷകവുമായ രൂപകൽപ്പനയാണ് ബിഗൗസ് സമ്മാനിച്ചിരിക്കുന്നത്. ഫ്രണ്ട് ആപ്രോണിൽ വളരെ താഴ്ന്ന നിലയിൽ ഇടംപിടിച്ചിരിക്കുന്ന യൂണിക് ആകൃതിയിലുള്ള ഒരു ജോഡി എൽഇഡി ഹെഡ്‌ലാമ്പുകളാണ് മുൻവശത്തെ പ്രധാന ആകർഷണം.

MOST READ: RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ ഡെലിവറി ആരംഭിച്ച് റിവോള്‍ട്ട്

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

ഹാൻഡ്‌ബാറിനും ഹെഡ്‌ലാമ്പുകൾക്കുമിടയിലുള്ള ഫ്രണ്ട് ആപ്രോണിന്റെ ഭാഗം ഒഴിഞ്ഞുകിടക്കുന്നതിനാൽ ഇലക്ട്രിക് വാഹനത്തിന് ക്ലീനർ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകൾ പോലെ എൽഇഡി ടെയിൽ ലാമ്പുകളും A2 ഇലക്ട്രിക് സ്‌കൂട്ടറിന്റെ സൈഡ് ടേൺ ഇൻഡിക്കേറ്ററുകളും തികച്ചും വ്യത്യസ്തവും അസാധാരണവുമാണ്.

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

സ്പീഡ്, ട്രിപ്പ് മീറ്റർ, ഓഡോമീറ്റർ, ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ, റൈഡിംഗ് മോഡ് എന്നിവപോലുള്ള നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കാൻ ബിഗൗസ് A2 ലോ-സ്പീഡ് ഇലക്ട്രിക് സ്കൂട്ടറിന്റെ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് കഴിയും.

MOST READ: മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

അധിക സുരക്ഷയ്ക്കായി ഒരു സൈഡ് സ്റ്റാൻഡ് സെൻസറും ഉണ്ട്. യുഎസ്ബി ചാർജിംഗ് സോക്കറ്റ്, 20 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, മാന്യമായി വലിപ്പമുള്ള ഫ്ലോർബോർഡ്, സ്റ്റൈലിഷ് റിയർ ഗ്രാബ് ഹാൻഡിൽ, റിവേഴ്സ് മോഡ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

ബിഗൗസ് A2 ലെഡ്-ആസിഡ് വേരിയന്റിന് IP65 റേറ്റുചെയ്ത 60V ഫിക്‌സഡ് ബാറ്ററി പായ്ക്കാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് 5-6 മണിക്കൂറിനുള്ളിൽ 0-80% വരെയും ചാർജ് കൈവരിക്കുമ്പോൾ 7-8 മണിക്കൂറിനുള്ളിൽ 0-100 ശതമാനം വരെ ചാർജാവുകയും ചെയ്യും.

MOST READ: ഹാരിയറിന് പുതിയ വേരിയന്റുകൾ നൽകാനൊരുങ്ങി ടാറ്റ

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

110 കിലോമീറ്റർ മൈലേജ് നൽകാൻ ഇത് പ്രാപ്തമാണ്. 250W BLDC ഇലക്ട്രിക് മോട്ടോർ മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗത നൽകുന്നു.

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

മറുവശത്ത് ബിഗൗസ് A2 മോഡലിന്റെ ഉയർന്ന വേരിയന്റിൽ ലിഥിയം അയൺ വേരിയന്റിൽ IP67 റേറ്റുചെയ്ത 57.6V നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്ക് സവിശേഷതയുണ്ട്. ചാർജിംഗ് സമയം ഇവിടെ വളരെ കുറവാണ് എന്നതാണ് ശ്രദ്ധേയം.

MOST READ: 6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ 0-80 ശതമാനം ചാർജ് ആകുമ്പോൾ 2 മണിക്കൂർ 15 മിനിറ്റുകൊണ്ട് സ്കൂട്ടർ പൂർണ ചാർജാകും. എന്നിരുന്നാലും മൈലേജും ഉയർന്ന വേഗതയും സമാനമായി തുടരുന്നു.

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

കാസ്പിയൻ ബ്ലൂ, ഗ്ലേസിയർ ഐസ്, സൂപ്പർ വൈറ്റ് എന്നീ മൂന്ന് കളർ ചോയിസുകളിൽ ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാണ്. ലെഡ്-ആസിഡ് വേരിയന്റിന് 52,499 രൂപയും ലിഥിയം അയൺ വേരിയന്റിന് 67,999 രൂപയാണ് വില.

വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

രണ്ട് വേരിയന്റുകൾക്കുമായുള്ള ഓൺലൈൻ ബുക്കിംഗ് ഇപ്പോൾ 3,000 രൂപ ടോക്കൺ തുകയായി സ്വീകരിച്ച് കമ്പനി ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം പൂനെ, നവി മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
BGauss A2 Low-Speed Electric Scooter Launched In India. Read in Malayalam
Story first published: Friday, July 17, 2020, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X