Just In
- 3 hrs ago
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- 3 hrs ago
230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു
- 4 hrs ago
മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി
- 4 hrs ago
ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ
Don't Miss
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Movies
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
ഇരുചക്രവാഹന യാത്രികര്‍ക്കു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (BIS) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

2021 ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും. നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ മാത്രം BIS മുദ്രണത്തോടെ നിര്‍മ്മിച്ചു വില്പന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ പരിഗണിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍, പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
MOST READ: ആകര്‍ഷകമായ രൂപകല്‍പ്പനയോടെ 2021 ഹ്യുണ്ടായി ട്യൂസേണ്‍ ഹൈബ്രിഡ്; വീഡിയോ

എയിംസിലെ ഡോക്ടര്‍മാര്‍, BIS-ലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി, വിഷയം വിശദമായി പഠിച്ച ശേഷം 2018 മാര്‍ച്ചില്‍, ഭാരം കുറഞ്ഞ ഹെല്‍മറ്റിന് ശുപാര്‍ശ ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തു.

ഇതേതുടര്‍ന്നാണ് BIS, ഹെല്‍മറ്റ് നിര്‍മ്മാണത്തിന്റെ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇരുചക്രവാഹന ഉപഭോക്താക്കള്‍ക്കായി, BIS സര്‍ട്ടിഫിക്കറ്റ് ഉള്ള, ഹെല്‍മറ്റ് മാത്രമേ രാജ്യത്ത് നിര്‍മ്മിക്കുകയും വില്‍ക്കുകയുംചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതാണ് ഗുണമേന്മ നിയന്ത്രണ ഉത്തരവ്.
MOST READ: ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടാറ്റ

ഇതുവഴി, രാജ്യത്ത് ഗുണമേന്മ കുറഞ്ഞ ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് തടയാന്‍ കഴിയുമെന്നും അപകടങ്ങളില്‍പ്പെടുന്നവരെ മാരകമായ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെയും ഹെല്‍മെറ്റ് സുരക്ഷാ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. ഹെല്‍മെറ്റുകള്‍ക്ക് 1.2 കിലോഗ്രാം ഭാരം പരിധി കവിയാന്‍ കഴിയില്ലെന്ന് പ്രസ്താവിച്ച 2018 -ല്‍ നടപ്പാക്കിയ നിലവിലെ നിയം പിന്‍വലിക്കുമെന്ന് ബ്യൂറോ അറിയിച്ചു. ഇത് പ്രധാനമായും വിദേശ ബ്രാന്‍ഡുകള്‍ക്ക് രാജ്യത്ത് ഹെല്‍മെറ്റ് വില്ക്കാന് അനുവദിക്കുന്നു.
MOST READ: ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

2018 -ല്‍ നടപ്പിലാക്കിയ നിയമങ്ങള്‍ ISI സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്കില്‍ ഉള്‍പ്പെടാത്തതും 1.2 കിലോയില്‍ കൂടുതല്‍ ഭാരം വരുന്നതുമായ ഹെല്‍മെറ്റ് വില്പന നിയന്ത്രിച്ചിരുന്നു. എന്നിരുന്നാലും സെപ്റ്റംബര്‍ 4 മുതല്‍, ഇറക്കുമതി ചെയ്ത ഹെല്‍മെറ്റുകള്‍ ISI മാനദണ്ഡങ്ങള്‍ പാലിക്കുന്നിടത്തോളം രാജ്യത്ത് വില്ക്കാന് ബ്യൂറോ അനുവദിക്കും.

വിലകുറഞ്ഞ ഗുണനിലവാരമുള്ളതും പരിമിതമായ പരിരക്ഷ നല്‍കുന്നതുമായ ഹെല്‍മെറ്റുകളുടെ വില്‍പ്പന നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഗതാഗത മന്ത്രാലയം പരിശോധനാ ചട്ടങ്ങള്‍ മാറ്റിയ ശേഷമാണ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയത്.
MOST READ: ഫോർച്യൂണറിന്റെ എതിരാളി; X-ടെറയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ച് നിസാൻ

മെച്ചപ്പെട്ടതും ഉയര്‍ന്ന നിലവാരമുള്ളതും സുരക്ഷിതവുമായ ഹെല്‍മെറ്റുകളുടെ പ്രാധാന്യം മനസിലാക്കുന്നതിനും അവ രാജ്യത്ത് വില്ക്കാന് അനുവദിക്കേണ്ടതിന്റെ ആവശ്യകത അറിയുന്നതിനും സര്‍ക്കാര്‍ വിവിധ നിര്‍മ്മാതാക്കളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

അടിസ്ഥാന ഭാരം നീക്കം ചെയ്യുന്നതിനാല്‍ അത് DOT സ്റ്റാന്‍ഡേര്‍ഡ്, യൂറോപ്യന്‍ ഹെല്‍മെറ്റുകള്‍, ഇറക്കുമതി ചെയ്ത മറ്റ് ഹെല്‍മെറ്റുകള്‍ എന്നിവയ്ക്ക് ISI നിലവാരത്തിലേക്ക് യോഗ്യത നേടാനും ഇറക്കുമതി ചെയ്ത് വില്‍പ്പന ആരംഭിക്കാനും ഇന്ത്യന്‍ സര്‍ക്കാരിനെ അനുവദിക്കും എന്ന് സ്റ്റീല്‍ബേര്‍ഡ് ഹൈടെക് മാനേജിംഗ് ഡയറക്ടറും ഇരുചക്രവാഹന ഹെല്‍മെറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് പ്രസിഡന്റുമായ രാജീവ് കപൂര്‍ പറഞ്ഞു.