വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

രാജ്യത്ത് പ്രാബല്യത്തിൽ വന്നിരിക്കുന്ന കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി G 310 R, G 310 GS മോട്ടോർസൈക്കിളുകൾ ബിഎംഡബ്ല്യു മോട്ടോറാഡ് ഇതുവരെ നവീകരിച്ചിട്ടില്ല.

വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

എങ്കിലും ബൈക്കുകളെ ഈ വർഷം ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ പരിഷ്ക്കരിഷ്ക്കരിച്ച് വിൽപ്പനക്കെത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്. ബി‌എസ്-VI G 310 R, G 310 GS എന്നിവ വിപണിയിൽ എത്തിക്കഴിഞ്ഞാൽ വൻ വില കുറവുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

നിലവിൽ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലായ G 310 R-ന് 2.99 ലക്ഷം രൂപയും അഡ്വഞ്ചർ സ്പോർ‌ട്‌സ് ടൂററിന് 3.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

MOST READ: ബിഎസ്-VI പരിഷ്ക്കരണത്തിനൊപ്പം അധിക സവിശേഷതകളും കൂട്ടിച്ചേർത്ത് ബെനലി TRK 502

വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ട് മോഡലുകൾക്കും ഏകദേശം 75,000 രൂപയോളം കുറയുമെന്നാണ് സൂചന. വിലയിലെ ഈ കുറവ് ജർമ്മൻ വാഹന നിർമാതാക്കളെ വിശാലമായ ഒരു കൂട്ടം ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും.

വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

ഈ തീരുമാനത്തിലേക്ക് കമ്പനി എത്തിയാൽ G 310 R, G 310 GS എന്നിവ അവരുടെ എതിരാളികളായ കെടിഎം ഡ്യൂക്ക് 390 (2.48 ലക്ഷം രൂപ മുൻ എക്‌സ്‌ഷോറൂം വില), കെടിഎം 390 ADV (2.99 ലക്ഷം രൂപ) എന്നിവയ്‌ക്കെതിരെ നേരിട്ട് മത്സരം സൃഷ്ടിക്കാൻ സഹായിക്കും.

MOST READ: റെബൽ മോഡലിന് കൂടുതൽ കരുത്ത് നൽകാനൊരുങ്ങി ഹോണ്ട

വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

313 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെ രണ്ട് ബൈക്കുകളും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ യൂണിറ്റ് പരമാവധി 34 bhp കരുത്തും 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ബൈക്കുകളിൽ സ്ലിപ്പർ ക്ലച്ചും ബിഎംഡബ്ല്യു നൽകിയേക്കാം.

വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

എന്നിരുന്നാലും, ഈ രണ്ട് മോഡലുകളുടെയും പ്ലാറ്റ്ഫോം പങ്കിടുന്ന 2020 അപ്പാച്ചെ RR310 വൈബ്രേഷനുകൾ കുറയ്ക്കുന്നതിന് എഞ്ചിൻ ട്യൂൺ ചെയ്‌തതുപോലെ സമാനമായ പ്രക്രിയയിലൂടെ ബിഎംഡബ്ല്യുവും കടന്നുപോയേക്കാം.

MOST READ: അഡ്വഞ്ചർ സ്‌കൂട്ടർ വിശേഷണവുമായി അരങ്ങേറ്റം കുറിച്ച് ഹോണ്ട ADV150

വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

രണ്ട് മോഡലുകളുടെയും സസ്‌പെൻഷൻ സജ്ജീകരണത്തിൽ മാറ്റങ്ങളൊന്നും വരുത്തുകയില്ല. G 310 R, G 310 GS എന്നിവയുടെ ബിഎസ്-VI പതിപ്പുകളിൽ അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക്, പിന്നിൽ മോണോഷോക്ക് സജ്ജീകരണം എന്നിവ ഉണ്ടായിരിക്കും. ഇരട്ട-ചാനൽ എബി‌എസുമായി ജോടിയാക്കിയ രണ്ട് മോട്ടോർസൈക്കിളുകളുടെയും രണ്ട് വശത്തും ഡിസ്ക് ബ്രേക്കുകളും സജ്ജമാക്കിയിരിക്കും.

വില കുറയും! ബിഎസ്-VI G 310 R, G 310 GS സെപ്റ്റംബറിൽ വിപണിയിലേക്ക്

ബിഎംഡബ്ല്യു G 310 R റോഡ്സ്റ്റർ ഹോണ്ട സിബി 300R, ഇന്ത്യൻ വിപണിയിൽ കെടിഎം ഡ്യൂക്ക് 390 എന്നിവ എതിരാളികളാണ്. മറുവശത്ത്, G 310 GS അഡ്വഞ്ചർ ടൂറർ കെടിഎം 390 ADV, കൂടുതൽ താങ്ങാനാവുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ എന്നീ മോഡലുകളുമായി വിപണിയിൽ മത്സരിക്കും.

Most Read Articles

Malayalam
English summary
BMW G 310 R & BMW G 310 GS to get a big price cut with BS6 upgrade. Read in Malayalam
Story first published: Friday, April 17, 2020, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X