R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

നീണ്ട കാത്തിരിപ്പിന് ശേഷം വിപണിയിൽ എത്താനിരിക്കുന്ന ഏറ്റവും പുതിയ ഹെവിവെയ്റ്റ് ക്രൂയിസർ‌ മോട്ടോർസൈക്കിളായ R18-ന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ്.

R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

ഇന്ത്യൻ വിപണിയിൽ പ്രീമിയം ബൈക്കിനെ അവതരിപ്പിക്കുന്ന കാര്യം ബി‌എം‌ഡബ്ല്യു ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പായാണ് ഡീലർഷിപ്പുകൾ പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ വാങ്ങിയാണ് ഡീലർഷിപ്പുകൾ ബുക്കിംഗ് സ്വീകരിക്കുന്നത്.

R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

രാജ്യത്ത് എത്തുമ്പോൾ R18 ക്രൂയിസറിന് ഏകദേശം 18 മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. പ്രീമിയം ക്രൂയിസർ വിഭാഗത്തിലെ ബി‌എം‌ഡബ്ല്യുവിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലിനെക്കുറിച്ച് വളരെയധികം സംസാരിക്കാനുണ്ട്. അതിൽ ഏറ്റവും ശ്രദ്ധാകേന്ദ്രം ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട 1,802 സിസി എയർ-ഓയിൽ-കൂൾഡ് എഞ്ചിനെ കുറിച്ച് തന്നെയാണ്.

R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

R18-ക്ക് കരുത്ത് പകരുന്ന ഈ യൂണിറ്റ് 4,750 rpm-ൽ 91 bhp പവറും 3,000 rpm-ൽ 158 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ ബി‌എം‌ഡബ്ല്യുവിനെ ശരിക്കും വേറിട്ടു നിർത്തുന്ന മറ്റൊരു മെക്കാനിക്കൽ വശം എക്‌സ്‌പോസ്‌ഡ് ഷാഫ്റ്റ് ഡ്രൈവിന്റെ ഉപയോഗമാണ്. അത് പഴയ ബി‌എം‌ഡബ്ല്യു ക്രൂയിസറുകളോട് സാമ്യമുള്ളതാണ്.

R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

വ്യക്തിഗത അഭിരുചിക്കനുസരിച്ച് ബൈക്കിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തുന്ന വൈവിധ്യമാർന്ന കസ്റ്റമൈസേഷൻ ഓപ്ഷൻ ബിഎംഡബ്ല്യു മോട്ടോറാഡ് വാഗ്‌ദാനം ചെയ്യുന്നത് സ്വാഗതാർഹമാണ്. ഇഷ്‌ടാനുസൃതമായി നിർമിച്ച സീറ്റുകൾ, എക്‌സ്‌ഹോസ്റ്റുകൾ, സൈഡ് പാനലുകൾ, ഹാൻഡിൽബാർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

കൂടാതെ നിങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് മോട്ടോർസൈക്കിളിനെ പരിവർത്തനം ചെയ്യാനുള്ള അവസരവും കമ്പനി നൽകുന്നു. മുൻവശത്ത് 21 ഇഞ്ച് വലുപ്പമുള്ള ഒരു വലിയ വീലാണ് R18 ക്രൂയിസറിൽ ഇടംപിടിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വയർ-സ്‌പോക്ക് വീലുകൾക്ക് പകരം അലോയ് വീലുകളും ഓപ്ഷനുകളായി ലഭ്യമാണ്.

R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

1930-കളിലെ റെട്രോ ബി‌എം‌ഡബ്ല്യു ക്രൂയിസറുകളിൽ‌ നിന്നും R18 വളരെയധികം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. എന്നൽ ഈ മോട്ടോർ‌സൈക്കിളിന് ചില ആധുനിക ഘടകങ്ങളുണ്ട്. റെയിൻ, റോൾ, റോക്ക് എന്നീ മൂന്ന് റൈഡ് മോഡുകളും അതോടൊപ്പം സ്വിച്ചുചെയ്യാവുന്ന ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ, എഞ്ചിൻ ഡ്രാഗ് ടോർഖ് നിയന്ത്രണവുമെല്ലാം ബൈക്കിനെ വേറിട്ടു നിർത്തുന്നു.

R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹീറ്റഡ് ഗ്രിപ്പുകൾ, കോർണറിംഗ് ലൈറ്റുകൾ, ഇലക്ട്രിക് മോട്ടോർ ഓടിക്കുന്ന റിവേഴ്‌സ് ഗിയർ എന്നിവ പോലുള്ള അധിക സവിശേഷതകളും ബിഎംഡബ്ല്യു ഓപ്ഷണലായി വാഗ്‌ദാനം ചെയ്യുന്നു. 345 കിലോഗ്രാം ഭാരത്തിലാണ് R18 ക്രൂയിസറിനെ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

വിപണികളെ ആശ്രയിച്ച് ഫസ്റ്റ് എഡിഷൻ, സ്റ്റാൻഡേർഡ് എന്നീ രണ്ട് പതിപ്പുകളിലാണ് ബിഎംഡബ്ല്യു R18 വിൽപ്പനക്കെത്തുന്നത. ആദ്യ മോഡലിന് അധിക ക്രോം ഘടകങ്ങൾ, ബ്ലാക്ക്സ്റ്റോം മെറ്റാലിക് പെയിന്റ് ഷേഡ് എന്നിവ ലഭിക്കുന്നു.

R18 ക്രൂയിസറിനായുള്ള ബുക്കിംഗുകൾ ആരംഭിച്ച് ബി‌എം‌ഡബ്ല്യു

നേരിട്ടുള്ള എതിരാളികളൊന്നുമില്ലാത്ത ബിഎംഡബ്ല്യു R18 ക്രൂയിസറിന് ഹാർലി-ഡേവിഡ്‌സൺ റോഡ് കിംഗ് പോലുള്ള പ്രീമിയം മോഡലുകൾ ഒരു തടസമായേക്കാം.

Most Read Articles

Malayalam
English summary
BMW Motorrad dealerships started unofficial bookings for R18 Cruiser. Read in Malayalam
Story first published: Wednesday, April 8, 2020, 14:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X