റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

മോട്ടോർസൈക്കിളുകൾക്കായി ബിഎംഡബ്ല്യു മോട്ടോറാഡ് പുതിയ, ഹൈടെക്, റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റം അവതരിപ്പിച്ചു. സിസ്റ്റം എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളും നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്.

റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ആക്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC) സിസ്റ്റം എന്ന് വിവളിക്കപ്പെടുന്ന ഈ സംവിധാനം ബോഷുമായി സഹകരിച്ച് വികസിപ്പിച്ചെടുത്തതാണ്. ഇത് ഒരു ക്രൂയിസിംഗ് വേഗത മാത്രമല്ല, മുമ്പിലുള്ള വാഹനത്തിൽ നിന്നും ഒരു അകലം സജ്ജമാക്കാനും റൈഡറിനെ അനുവദിക്കും.

റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

മോട്ടോർസൈക്കിളിന്റെ മുൻവശത്തുള്ള ഒരു റഡാർ സെൻസർ ഉപയോഗിച്ചാണ് അകലം കണ്ടെത്തുന്നത്. ഈ വിവരവും yaw റേറ്റും നിലവിലെ വാഹനത്തിന്റെ വേഗതയും ഉപയോഗിച്ച് അടുത്ത 100 മീറ്ററിൽ മോട്ടോർസൈക്കിൾ സഞ്ചരിക്കാൻ സാധ്യതയുള്ള പാത കണക്കാക്കുന്നു.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ആവശ്യമെങ്കിൽ, സാധ്യമായ ഒരു കൂട്ടയിടി ഒഴിവാക്കാൻ ബൈക്കിന്റെ വേഗതയും മോഡുലേറ്റ് ചെയ്യുന്നു. സിസ്റ്റം വിവരങ്ങൾ വിശകലനം ചെയ്യുകയും ആവശ്യമായ ക്രമീകരണം വാഹനത്തിന്റെ മൈക്രോകൺട്രോളറുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ബ്രേക്കുകൾ പ്രയോഗിക്കുന്നതിന് ABS ഉൾപ്പെടെയുള്ള ഘടകങ്ങളും, അല്ലാത്തപക്ഷം ആവശ്യമെങ്കിൽ എഞ്ചിന് കൂടുതൽ അക്സിലറേഷനും നൽകുന്നു. മുൻവശത്തെ മറ്റ് വാഹനത്തിലേക്കുള്ള അകലം, പരമാവധി വാഹന വേഗത എന്നിവ മൂന്ന് ഘട്ടങ്ങളായി ഒരു ബട്ടണിന്റെ സ്പർശത്തിൽ സജ്ജമാക്കാൻ സാധിക്കും.

MOST READ: വിപണിയിൽ എത്തും മുമ്പ് നിസ്സാൻ മാഗ്നൈറ്റ് കോംപാക്ട്-എസ്‌യുവിയുടെ ഔദ്യോഗിക ടീസർ പുറത്ത്

റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ബൈക്കിന്റെ ഇൻസ്ട്രുമെന്റ് കൺസോളിൽ ഈ വിവരങ്ങൾ പ്രദർശിപ്പിക്കാനും കഴിയും. കംഫർട്ടബിൾ, ഡൈനാമിക്ക് എന്നിങ്ങനെ ACC -ൽ രണ്ട് റൈഡ് മോഡുകളുമുണ്ട്. ഇവ ബൈക്കിന്റെ ഹാൻഡിലിംഗിലും ബ്രേക്കിംഗിലും മാറ്റം വരുത്തും.

റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

സുഖപ്രദമായ ലീൻ ആംഗിൾ നിലനിർത്തുന്നതിന് മോട്ടോർസൈക്കിളിന്റെ വേഗത റോഡിൽ വളവ് എടുക്കുന്ന സമയത്ത് കൈകാര്യം ചെയ്യാൻ കർവ് സ്പീഡ് നിയന്ത്രണവും ACC പരിപാലിക്കുന്നു.

MOST READ: 3 മാസത്തിനുള്ളില്‍ 12 ലക്ഷത്തിലധികം മാസ്‌കുകള്‍, 4 ലക്ഷം ഫെയ്‌സ് ഷീല്‍ഡുകളും വിതരണം ചെയ്ത് മഹീന്ദ്ര

റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

ബൈക്കിന്റെ റഡാർ പോലും കണ്ടെത്താനാകാത്ത ഒരു വാഹനം മുന്നിലുണ്ടെങ്കിൽ, സുരക്ഷാ മാനദണ്ഡമായി റൈഡർ ഒരു വളവിലേക്ക് ചായുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന അക്സിലറേഷൻ ഈ സവിശേഷത തടയും.

റഡാർ-ഗൈഡഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റവുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

സ്റ്റേഷണറി വാഹനങ്ങളോട് സിസ്റ്റം പ്രതികരിക്കുന്നില്ല, അതിനാൽ ട്രാഫിക് സിഗ്നലിൽ റൈഡർ സ്വന്തമായി ബ്രേക്കിംഗ് നടത്തേണ്ടിവരും. ACC സംവിധാനം ഉൽ‌പാദന രൂപത്തിൽ എപ്പോൾ പുറത്തിറക്കുമെന്നും ഏത് മോഡലിൽ അരങ്ങേറും എന്നും ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ് സ്ഥിരീകരിച്ചിട്ടില്ല.

Most Read Articles

Malayalam
English summary
BMW Motorrad Developes New Radar Based Adaptive Cruise Control System. Read in Malayalam.
Story first published: Wednesday, July 1, 2020, 20:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X