ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം മുതൽ

ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ ഇന്ത്യൻ നിരയിലേക്ക് F 900 R, F 900 XR എന്നീ മോഡലുകൾ കൂടി അവതരിപ്പിച്ചു. F 900 R സ്റ്റാൻഡേർഡിന് 9.90 ലക്ഷം, F 900 XR സ്റ്റാൻഡേർഡിന് 10.50 ലക്ഷം, F 900 XR പ്രോ പതിപ്പിന് 11.50 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.

ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം

ജർമൻ ബ്രാൻഡ് നിലവിൽ രാജ്യത്ത് തങ്ങളുടെ മിഡിൽവെയ്റ്റ് ശ്രേണി മെച്ചപ്പെടുത്തുന്നതിനായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ രണ്ട് പുതിയ മോട്ടോർസൈക്കിളുകളുടെ സമാരംഭം ഇതിന്റെ ഭാഗമായാണ് ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകളുടെ കടന്നുവരവ്.

ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം

രണ്ട് ബൈക്കുകളും ഒരേ പ്ലാറ്റ്ഫോമിൽ അധിഷ്ഠിവും ഒരേ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും ഒരേ ഘടകങ്ങൾ പങ്കിടുന്നതുമാണ്. എങ്കിലും ബൈക്കുകൾക്ക് മൊത്തത്തിൽ വ്യത്യസ്തമായ ഒരു ഡിസൈൻ ലഭിക്കുന്നു. F 900 R ഒരു നേക്കഡ് റോഡ്‌സ്റ്ററായാണ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം F 900 XR സ്‌പോർട്‌സ് ടൂററാണ്.

MOST READ: വില പരിഷ്ക്കരണം തുടരുന്നു, ഇത്തവണ വർധനവ് ബിഎസ്-VI ബജാജ് ഡൊമിനാറിന്

ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം

ബിഎംഡബ്ലുവിന്റെ രണ്ട് ബൈക്കുകളും വ്യത്യസ്ത റൈഡിംഗ് ഡൈനാമിക്‌സാണ് വാഗ്‌ദാനം ചെയ്യുന്നുത്. 895 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ഇവയ്ക്ക് കരുത്തേകുന്നത്. 8,500 rpm-ൽ പരമാവധി 105 bhp പവറും 6,500 rpm-ൽ 92 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS, കവാസാക്കി Z900 തുടങ്ങിയ ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ ഫിഗർ വളരെ കുറവാണ് എന്നത് വിപണിയിൽ ചിലപ്പോൾ തിരിച്ചടിയായേക്കാം.

MOST READ: റഷ് 1000 നിർമാണം ജൂണിൽ ആരംഭിക്കുമെന്ന് എംവി അഗസ്റ്റ

ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം

43 മില്ലീമീറ്റർ ഗോൾഡൻ ഫിനിഷ്ഡ് അപ്സൈഡ് ഡൗൺ ഫോർക്കും 17 ഇഞ്ച് ഡൈ-കാസ്റ്റ് അലുമിനിയം വീൽ മുൻവശത്തും ഹൈഡ്രോളിക് ക്രമീകരിക്കാവുന്ന മോണോഷോക്കും 17 ഇഞ്ച് അലുമിനിയം വീലും പിൻഭാഗത്ത് സജ്ജീകരിച്ചിരിക്കുന്നു.

ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം

ഫ്രണ്ട് സസ്‌പെൻഷനിൽ 135 mm ട്രാവലുണ്ട്. അതേസമയം പിൻവശത്ത് 170 mm ട്രാവലാണ് നൽകിയിരിക്കുന്നത്. F 900 XR മോഡലിന് താഴെയാണ് ബിഎംഡബ്ല്യു F 900 R-ന് സ്ഥാനം നൽകിയിരിക്കുന്നത്.

MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം

നേക്കഡ് മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ ഡ്യുക്കാട്ടി മോൺസ്റ്റർ 821, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക് എന്നിവയ്ക്ക് എതിരാളിയായി വിപണിയിൽ ഇടംപിടിക്കുമ്പോൾ മറുവശത്ത്, F 900 XR ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950, കവസാക്കി വെർസിസ് 1000 എന്നിവയുമായി ഏറ്റുമുട്ടും.

ബി‌എം‌ഡബ്ല്യു F 900 R, F 900 XR മോഡലുകൾ ഇന്ത്യയിലെത്തി; വില 9.90 ലക്ഷം

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാനാണ് ജർമൻ മോട്ടോർസൈക്കിൾ നിർനാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ പദ്ധതി. കൂടാതെ നിലവിലുള്ള G310 ഇരട്ടകളെ പരിഷ്ക്കരിക്കാനുള്ള നടപടികളും കമ്പനി സ്വീകരിച്ചുവരികയാണ്.

Most Read Articles

Malayalam
English summary
BMW F 900 R & F 900 XR Launched In India. Read in Malayalam
Story first published: Thursday, May 21, 2020, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X