അഡ്വഞ്ചര്‍ ശ്രേണി ഉഷാറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡ് കഴിഞ്ഞ ദിവസമാണ് F 900 R, F 900 XR എന്നിങ്ങനെ രണ്ട് മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണി ഉഷറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ

F 900 R സ്റ്റാന്‍ഡേര്‍ഡിന് 9.90 ലക്ഷം, F 900 XR സ്റ്റാന്‍ഡേര്‍ഡിന് 10.50 ലക്ഷം, F 900 XR പ്രോ പതിപ്പിന് 11.50 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില. രാജ്യത്ത് തങ്ങളുടെ മിഡില്‍വെയ്റ്റ് ശ്രേണി മെച്ചപ്പെടുത്തുന്നതിനായാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണി ഉഷറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ

ഈ രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകളുടെ സമാരംഭം ഇതിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബൈക്കുകളെ വിപണിയില്‍ എത്തിച്ചതിന് പിന്നാലെ ഇരുമോഡലുകളുടെയും പരസ്യ വീഡിയോയും കമ്പനി പുറത്തുവിട്ടു.

MOST READ: ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി, ലോക്ക്ഡൗൺ മാറിയാൽ ഉടൻ വിപണിയിലേക്ക്

ഇരുമോഡലുകളെയും കൂടുതല്‍ അടുത്തറിയും വിധമാണ് വീഡിയോ. 895 സിസി ശേഷിയുള്ള പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഇരുമോഡലുകള്‍ക്കും കരുത്തേകുന്നത്. ഈ എഞ്ചിന്‍ 105 bhp കരുത്തും 92 Nm torque ഉം സൃഷ്ടിക്കും.

അഡ്വഞ്ചര്‍ ശ്രേണി ഉഷറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ

3.7 സെക്കന്‍ഡുകള്‍ മാത്രം മതി ഇരു മോഡലുകള്‍ക്കും പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. രണ്ട് ബൈക്കുകളും ഒരേ പ്ലാറ്റ്‌ഫോമില്‍ അധിഷ്ഠിവും ഒരേ എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും ഒരേ ഘടകങ്ങള്‍ പങ്കിടുന്നതുമാണ്.

MOST READ: ലോക്ക്ഡൗണില്‍ ഇളവുകള്‍; പരീക്ഷണയോട്ടം പുനരാരംഭിച്ച് എംജി ഹെക്ടര്‍ പ്ലസ്

അഡ്വഞ്ചര്‍ ശ്രേണി ഉഷറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ

എങ്കിലും ബൈക്കുകള്‍ക്ക് മൊത്തത്തില്‍ വ്യത്യസ്തമായ ഒരു ഡിസൈന്‍ ലഭിക്കുന്നു. F 900 R ഒരു നേക്കഡ് റോഡ്സ്റ്ററായാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ F 900 XR സ്പോര്‍ട്സ് ടൂററാണ്.

അഡ്വഞ്ചര്‍ ശ്രേണി ഉഷറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ

അഗ്രസീവ് ഭാവത്തിലാണ് F 900 R എത്തിയിരിക്കുന്നത്. പുറത്തു കാണാവുന്ന എഞ്ചിനും വീതിയുള്ള പിന്‍ ടയറും, സൈഡ് പാനലുകളും, പൂതിയ രൂപകല്‍പ്പനയിലുള്ള പെട്രോള്‍ ടാങ്കും ഗോള്‍ഡന്‍ ഫിനീഷിലുള്ള ഫോര്‍ക്കുകളും ബൈക്കിന്റെ സവിശേഷതകളാണ്.

MOST READ: പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്‌ലിയുടെ സഹോദരന്‍

അഡ്വഞ്ചര്‍ ശ്രേണി ഉഷറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ

ഇതേ സവിശേഷതകള്‍ തന്നെ F 900 XR -ലും ഒരുങ്ങുന്നത്. ലോങ്ങ് റൈഡിങ്ങിന് സപ്പോര്‍ട്ട് ചെയ്യുന്ന സീറ്റും, കൂടുതല്‍ റൈഡ് ഹൈലുമാണ് ഈ ബൈക്കിനെ വേറിട്ടതാക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണി ഉഷറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ

മാത്രമല്ല F 900 R -നെക്കാള്‍ നീളവും വലിപ്പമുള്ള വിന്‍ഡ് സ്‌ക്രീനും F 900 XR സ്ഥാനം പിടിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും. മുന്നില്‍ 43 mm ഗോള്‍ഡന്‍ ഫിനിഷ്ഡ് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

MOST READ: കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

അഡ്വഞ്ചര്‍ ശ്രേണി ഉഷറാക്കാന്‍ ബിഎംഡബ്ല്യു F 900R, F 900XR; വീഡിയോ

F 900 XR മോഡലിന് താഴെയാണ് ബിഎംഡബ്ല്യു F 900 R-ന് സ്ഥാനം നല്‍കിയിരിക്കുന്നത്. ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക് എന്നിവര്‍ക്കെതി ബിഎംഡബ്ല്യു F 900 R മത്സരിക്കുമ്പോള്‍, മറുവശത്ത്, F 900 XR ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, കവസാക്കി വെര്‍സിസ് 1000 എന്നിവര്‍ക്കെതിരെയും മത്സരിക്കും.

Most Read Articles

Malayalam
English summary
BMW Motorrad F 900 R and F 900 XR Official TVC Out. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X