Just In
- 2 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 4 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 14 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
- 18 hrs ago
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
Don't Miss
- News
എത്തും പിടിയും കിട്ടാതെ മുസ്ലിം ലീഗ്; പള്‍സ് മനസിലാക്കാതെ തീരുമാനം, കൂടുതല്‍ ദുര്‍ബലമാകുന്നു
- Sports
ഇന്ത്യക്കു തന്ത്രം മാറ്റേണ്ടിവരുമോ? കാരണം ദ്രാവിഡ്!- ഉപദേശം പുറത്തുവിട്ട് പീറ്റേഴ്സന്
- Finance
2 തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ കോടീശ്വരൻ, ഗൗതം അദാനിയെക്കുറിച്ച് നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
- Movies
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
1,000 -ത്തിൽ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍
2020 ഒക്ടോബര്‍ മാസത്തിലാണ് നവീകരിച്ച G 310 R, G 310 GS മോഡലുകളെ ബിഎംഡബ്ല്യു മോട്ടോര്‍റാഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ മോഡലുകളാണ് 310 ഇരട്ടകള്‍.

നവീകരിച്ചുവെങ്കിലും മോഡലുകള്‍ക്ക് മുന്‍ പതിപ്പികളേക്കാള് വില കുറഞ്ഞുവെന്നതാണ് ഏറെ ശ്രദ്ധേയം. പുതിയ ബിഎംഡബ്ല്യു G 310 R -ന് 2.45 ലക്ഷം രൂപയും G 310 GS പതിപ്പിന് 2.85 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ബിഎസ് VI മോഡലുകള്‍ക്ക് യഥാക്രമം 54,000 രൂപയും 64,000 രൂപയും ബിഎസ് IV മോഡലുകളേക്കാള്‍ വിലകുറഞ്ഞതാണ്.

മോഡലുകള്‍ തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ബുക്കിംഗ് 1,000 യൂണിറ്റുകള്‍ പിന്നിട്ടതായി കമ്പനി അറിയിച്ചു. പുതിയ G 310 മോഡലുകള്‍ അവരുടെ മുന്‍ഗാമികളേക്കാള്‍ കാഴ്ച്ചയിലും മികച്ചതാണ്.
MOST READ: മണിക്കൂറിൽ 508.74 കിലോമീറ്റർ വേഗത; ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി SSC ട്യുവടാര

അതോടൊപ്പം അധിക സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. പ്രധാന നവീകരണങ്ങളില്‍ പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഫ്ലാഷിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ഡിആര്‍എല്‍ എന്നിവ ഉള്‍പ്പെടുന്ന എല്‍ഇഡി സജ്ജീകരണവും ബൈക്കുകളിലുണ്ട്.

ജര്‍മനിയിലെ മ്യൂണിക്കില്‍ വികസിപ്പിച്ച് ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിച്ചതാണ് ബിഎംഡബ്ല്യു G 310 R, G 310 GS ബൈക്കുകള്‍. ഡിസൈനിലും കാര്യമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്.
MOST READ: ഡെസ്റ്റിനി, മാസ്ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

ബിഎസ് VI നിലവാരത്തിലുള്ള 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനായിരിക്കും G 310 R, G 310 GS മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഈ എഞ്ചിന് 34 bhp കരുത്തും 28 Nm torque ഉം ആണ് ഉത്പാദിപ്പിച്ചിരുന്നത്.

ആറ് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ടിവിഎസ് അപ്പാച്ചെ RR310-ല്‍ കാണുന്ന അതേ എഞ്ചിനാണിത്. 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ യൂണിറ്റിന് സാധിക്കും.
MOST READ: മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

7.17 സെക്കന്‍ഡുകള്‍ മാത്രം മതി ബിഎംഡബ്ല്യു മോഡലുകള്‍ക്ക് 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍. ആഭ്യന്തര വിപണിയില്‍ കെടിഎം അഡ്വഞ്ചര്‍ 390, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ തുടങ്ങിയ മോഡലുകളുമായി G 310 GS മത്സരിക്കുമ്പോള്‍ G 310 R, കെടിഎം 390 ഡ്യൂക്കിനെതിരെയും മത്സരിക്കും.