1,000 -ത്തിൽ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

2020 ഒക്ടോബര്‍ മാസത്തിലാണ് നവീകരിച്ച G 310 R, G 310 GS മോഡലുകളെ ബിഎംഡബ്ല്യു മോട്ടോര്‍റാഡ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ മോഡലുകളാണ് 310 ഇരട്ടകള്‍.

1,000 -ല്‍ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

നവീകരിച്ചുവെങ്കിലും മോഡലുകള്‍ക്ക് മുന്‍ പതിപ്പികളേക്കാള്‍ വില കുറഞ്ഞുവെന്നതാണ് ഏറെ ശ്രദ്ധേയം. പുതിയ ബിഎംഡബ്ല്യു G 310 R -ന് 2.45 ലക്ഷം രൂപയും G 310 GS പതിപ്പിന് 2.85 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ബിഎസ് VI മോഡലുകള്‍ക്ക് യഥാക്രമം 54,000 രൂപയും 64,000 രൂപയും ബിഎസ് IV മോഡലുകളേക്കാള്‍ വിലകുറഞ്ഞതാണ്.

1,000 -ല്‍ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

മോഡലുകള്‍ തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ബുക്കിംഗ് 1,000 യൂണിറ്റുകള്‍ പിന്നിട്ടതായി കമ്പനി അറിയിച്ചു. പുതിയ G 310 മോഡലുകള്‍ അവരുടെ മുന്‍ഗാമികളേക്കാള്‍ കാഴ്ച്ചയിലും മികച്ചതാണ്.

MOST READ: മണിക്കൂറിൽ 508.74 കിലോമീറ്റർ വേഗത; ഏറ്റവും വേഗമേറിയ പ്രൊഡക്ഷൻ കാറായി SSC ട്യുവടാര

1,000 -ല്‍ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

അതോടൊപ്പം അധിക സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. പ്രധാന നവീകരണങ്ങളില്‍ പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഫ്‌ലാഷിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ഡിആര്‍എല്‍ എന്നിവ ഉള്‍പ്പെടുന്ന എല്‍ഇഡി സജ്ജീകരണവും ബൈക്കുകളിലുണ്ട്.

1,000 -ല്‍ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

ജര്‍മനിയിലെ മ്യൂണിക്കില്‍ വികസിപ്പിച്ച് ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിച്ചതാണ് ബിഎംഡബ്ല്യു G 310 R, G 310 GS ബൈക്കുകള്‍. ഡിസൈനിലും കാര്യമായ മാറ്റമാണ് വരുത്തിയിട്ടുള്ളത്.

MOST READ: ഡെസ്റ്റിനി, മാസ്‌ട്രോ, പ്ലെഷർ മോഡലുകളുടെ പുതിയ പരസ്യ വീഡിയോയുമായി ഹീറോ

1,000 -ല്‍ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

ബിഎസ് VI നിലവാരത്തിലുള്ള 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനായിരിക്കും G 310 R, G 310 GS മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഈ എഞ്ചിന്‍ 34 bhp കരുത്തും 28 Nm torque ഉം ആണ് ഉത്പാദിപ്പിച്ചിരുന്നത്.

1,000 -ല്‍ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

ആറ് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. ടിവിഎസ് അപ്പാച്ചെ RR310-ല്‍ കാണുന്ന അതേ എഞ്ചിനാണിത്. 160 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ യൂണിറ്റിന് സാധിക്കും.

MOST READ: മിടുക്കനായിരുന്നു പക്ഷേ! കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ പരാജയപ്പെട്ട ചില കാറുകൾ

1,000 -ല്‍ അധികം ബുക്കിംഗുകളുമായി ബിഎംഡബ്ല്യു G 310 R, G 310 GS മോഡലുകള്‍

7.17 സെക്കന്‍ഡുകള്‍ മാത്രം മതി ബിഎംഡബ്ല്യു മോഡലുകള്‍ക്ക് 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍. ആഭ്യന്തര വിപണിയില്‍ കെടിഎം അഡ്വഞ്ചര്‍ 390, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ തുടങ്ങിയ മോഡലുകളുമായി G 310 GS മത്സരിക്കുമ്പോള്‍ G 310 R, കെടിഎം 390 ഡ്യൂക്കിനെതിരെയും മത്സരിക്കും.

Most Read Articles

Malayalam
English summary
BMW Motorrad Receives Over 1,000 Bookings For Updated G 310 R, G 310 GS. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X