പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

രണ്ട് പുതിയ മോട്ടോർസൈക്കിളുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. അതിന്റെ ഭാഗമായി ഒരു ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 2020 ബിഎംഡബ്ല്യു S 1000 XR, F 900 XR എന്നിവയാണ് ജർമ്മൻ ബ്രാൻഡ് രാജ്യത്ത് എത്തിക്കാൻ ഒരുങ്ങുന്നത്.

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

EICMA 2019-ൽ അരങ്ങേറ്റം കുറിച്ച പുത്തൻ മോഡലുകളാണ് ബിഎംഡബ്ല്യു S 1000 XR, F 900 ഇരട്ടകൾ (F 900 XR, F 900 R). ടീസറിൽ F 900 R മോഡലിനെ കാണിക്കുന്നില്ലെങ്കിലും ഓഫറിൽ ഈ ബൈക്കും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

F900 ഇരട്ടകൾ രാജ്യവ്യാപകമായി നടപ്പിലാക്കിയിരിക്കുന്ന ലോക്ക്ഡൗൺ മാറിയാൽ ഉടൻ തന്നെ ബൈക്കുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന. അതേസമയം 2020 S 1000 XR ഏതാനും മാസങ്ങൾക്ക് ശേഷമായിയിക്കും സമാരംഭിക്കുക. ലോക്ക്ഡൗൺ അവസാനിച്ചു കഴിഞ്ഞാൽ പരിഷ്ക്കരിച്ച മോഡലുകളുടെ ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ആരംഭിക്കും.

MOST READ: 2020 മാർച്ചിൽ മികച്ച വിൽപ്പന നേടിയ ഇരുചക്ര വാഹനങ്ങൾ

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

കൂടാതെ ടെസ്റ്റ് റൈഡ് യൂണിറ്റുകളും ലഭ്യമാകുമെന്നാണ് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചിരിക്കുന്നത്. ഇൻ-ലൈൻ ഇരട്ട സിലിണ്ടർ എഞ്ചിനാണ് F 900 ഇരട്ടകൾക്ക് കരുത്ത് പകരുന്നത്. ഇത് F 850 GS ഉരുതിരിഞ്ഞെടുത്തതാണ്. എന്നിരുന്നാലും ഈ പുതിയ ബൈക്കുകളുടെ എഞ്ചിൻ ശേഷി 853 സിസിയിൽ നിന്ന് 895 സിസി ആയി ഉയർത്തി.

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

ഇത് ഉയർന്ന കരുത്ത് നൽകാൻ സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ഈ യൂണിറ്റ് 8,750 rpm-ൽ 105 bhp കരുത്തും 6,500 rpm-ൽ 92 Nm torque ഉത്പാദിപ്പിക്കുന്നു. രണ്ട് മോട്ടോർസൈക്കിളുകളും ഒരേ ചാസിയിലാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാൽ F 900 XR-ന് 15.5 ലിറ്റർ ഇന്ധന ടാങ്ക് ഉണ്ട്. R പതിപ്പ് കുഞ്ഞൻ മോഡൽ ആയതിനാൽ 13 ലിറ്റർ ടാങ്ക് ശേഷിയാണ് നൽകിയിരിക്കുന്നത്.

MOST READ: ബിഎസ്-VI ബോണവില്ലെയ്ക്ക് ജൂലൈ വരെ വില വർധനവ് ഉണ്ടാകില്ലെന്ന് ട്രയംഫ്

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

F 900 R നേക്കഡ് പതിപ്പിലെ 135 mm മുൻ ഫോർക്കുകളും 142 mm പിൻ ഫോർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ XR-ന് കൂടുതൽ ഉയർന്ന സസ്പെൻഷൻ ട്രാവൽ ലഭിക്കുന്നു. അതായത് മുന്നിൽ 170 mm പിന്നിൽ 172 mm എന്നിവയാണ് സസ്പെൻഷൻ സജ്ജീകരണം.

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

S 1000 XR ഇപ്പോൾ പുതിയ S 1000 RR-ൽ നിന്നുള്ള എഞ്ചിനാണ് അവതരിപ്പിക്കുന്നത്. മാത്രമല്ല അതിന്റെ മുൻഗാമിയേക്കാൾ മികച്ച സജ്ജീകരണവും ശ്രദ്ധേയമാണ്. പുതിയ ബൈക്ക് 10 കിലോഗ്രാം ഭാരം കുറഞ്ഞതാണെന്ന് ബി‌എം‌ഡബ്ല്യു പറയുന്നു. പഴയ ബൈക്കിലെ ഓപ്‌ഷണൽ ആയിരുന്ന എല്ലാ ഘടകങ്ങളും ഇപ്പോൾ സ്റ്റാൻഡേർഡായി ലഭിക്കുമെന്നത് ശ്രദ്ധേയമാണ്.

MOST READ: പുത്തൻ FZ25, FZS25 മോഡലുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി യമഹ, ഉടൻ വിപണിയിലേക്ക്

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

ബൈക്കിന്റെ ഇൻലൈൻ-നാല് എഞ്ചിൻ 11,000 rpm-ൽ 165 bhp പവറും 9,250 rpm-ൽ 114 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ട്വീക്ക്ഡ് ഗിയർബോക്‌സ് ഇപ്പോൾ നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഗിയർ ഉയർന്ന അനുപാതങ്ങളിലാണ് ഉൾക്കൊള്ളുന്നത്.

പുത്തൻ മോഡലുകളുമായി ഇന്ത്യയിൽ കളംനിറയാൻ ബിഎംഡബ്ല്യു മോട്ടോറാഡ്

കൂടാതെ പുതിയ S 1000 XR-ൽ ആന്റി-ഹോപ്പിംഗ് ക്ലച്ച്, എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ (MSR), ഇലക്ട്രോണിക് നിയന്ത്രിത സസ്പെൻഷൻ ഡാമ്പിംഗ് എന്നിവയും സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
BMW Motorrad to launch 2020 BMW F 900 R, F 900 XR, S 1000 XR in India soon. Read in Malayalam
Story first published: Wednesday, April 22, 2020, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X