S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ നിറങ്ങളും

പുതിയതും കൂടുതൽ കർശനവുമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ ലിറ്റർ ക്ലാസ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളായ S 1000 RR മോഡലിനെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചു.

S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ കളർ ഓപ്ഷനുകളും

കഴിഞ്ഞ വർഷം അടിമുടി പരിഷ്ക്കരണം ലഭിച്ച മോട്ടോർസൈക്കിളിന് ഇപ്പോൾ യൂറോ 5 കംപ്ലയിന്റ് എഞ്ചിൻ ലഭിക്കുന്നതാണ് ശ്രദ്ധേയം. പവർ, ടോർഖ് ഔട്ട്‌പുട്ട് കണക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ബിഎംഡബ്ല്യു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ കളർ ഓപ്ഷനുകളും

യൂറോ 4 S 1000 RR 9,500 സിസി, ഇൻലൈൻ നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് വാഗ്‌ദാനം ചെയ്‌തിരുന്നത്. ഈ യൂണിറ്റ് 13,500 rpm-ൽ 200.8 bhp കരുത്തും 11,000 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു.

MOST READ: ക്ലച്ച് പിടിച്ച് വാഹന വിപണി, ജൂലൈയിലെ വിൽപ്പനയിൽ ഹ്യുണ്ടായിക്ക് നേട്ടം

S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ കളർ ഓപ്ഷനുകളും

പുതിയ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനസൃതമായി നവീകരിച്ചതിനു പുറമെ S 1000 RR ലിറ്റർ ക്ലാസ് സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിന് പുതിയ പെയിന്റ് ഓപ്ഷനുകളും ലഭിക്കുന്നുണ്ട്. അതിൽ ബ്ലാക്ക് സ്റ്റോം മെറ്റാലിക്, റേസിംഗ് റെഡ് നോൺ-മെറ്റാലിക് എന്നിവ തെരഞ്ഞെടുക്കാം.

S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ കളർ ഓപ്ഷനുകളും

അതോടൊപ്പം നിരവധി ആക്സസറികളും S 1000 RR ൽ ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ചിട്ടുണ്ട്. M ഡിവിഷനിൽ നിന്നുള്ള ഓപ്‌ഷണൽ ഉപകരണങ്ങളിൽ M ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, എം മില്ലഡ് പാർട്‌സ് പാക്കേജ്, M ക്ലച്ച് ലിവർ പ്രൊട്ടക്ടർ, M ബ്രേക്ക് ലിവർ പ്രൊട്ടക്ടർ എന്നിവ ഉൾപ്പെടുന്നു.

MOST READ: അമേരിക്കൻ വിപണിയിലും സാന്നിധ്യമറിയിക്കാൻ കെടിഎം ഡ്യൂക്ക് 200

S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ കളർ ഓപ്ഷനുകളും

തീർന്നില്ല, അതോടൊപ്പം മടക്കാവുന്ന M ബ്രേക്ക് ലിവർ, മടക്കാവുന്ന M ക്ലച്ച് ലിവർ, M എഞ്ചിൻ പ്രൊട്ടക്ടറുകൾ, M റൈഡർ ഫുട്‌റെസ്റ്റ് സിസ്റ്റം ഇടത് / വലത് , M എൻ‌ഡുറൻസ് ചെയിൻ, യു‌എസ്ബി ചാർജിംഗ് പോർട്ട്, M ജി‌പി‌എസ് ലാപ് ട്രിഗർ എന്നിവയും മോട്ടോർസൈക്കിളിൽ ലഭ്യമാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ കളർ ഓപ്ഷനുകളും

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് സിഗ്നൽ അയയ്‌ക്കാൻ ഓപ്‌ഷണൽ M ജിപിഎസ് ലാപ് ട്രിഗർ ഒരു ജിപിഎസ് സെൻസർ ഉപയോഗിക്കുന്നു. ഇത് സ്വമേധയാ പകരം ജിപിഎസ് വഴി ലാപ് ടൈമർ / ലാപ് കൗണ്ടർ പ്രവർത്തനക്ഷമമാക്കാൻ ഡാറ്റ-ലോഗറിനെ അനുവദിക്കുന്നു.

MOST READ: ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ കളർ ഓപ്ഷനുകളും

പുതുക്കിയ മോഡൽ 2020 അവസാനത്തോടെ അല്ലെങ്കിൽ 2021 ന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. S 1000 RR-ന് പുറമെ S 1000 XR അഡ്വഞ്ചർ സ്പോർട്‌സ് ടൂററിനും പുതിയ കളർ ഓപ്ഷനും ആക്സസറികളും ബിഎംഡബ്ല്യു മോട്ടോറാഡ് അവതരിപ്പിച്ചിട്ടുണ്ട്.

S 1000 RR സൂപ്പർസ്‌പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ കളർ ഓപ്ഷനുകളും

പുതുക്കിയ മോഡലുകൾ 2020 ഓഗസ്റ്റ് മുതൽ അന്താരാഷ്ട്ര വിപണിയിൽ ബുക്ക് ചെയ്യാൻ സാധിക്കും. പരിഷ്ക്കരിച്ച S 1000 XR-ൽ പാലറ്റിൽ ലൈറ്റ് വൈറ്റ് നോൺ-മെറ്റാലിക് കളർ റേസിംഗ് ബ്ലൂ മെറ്റാലിക്, റേസിംഗ് റെഡ് നോൺ-മെറ്റാലിക് പെയിന്റ് എന്നിവ ഉൾപ്പെടും.

Most Read Articles

Malayalam
English summary
BMW Motorrad Updated Its Litre-Class Supersport Motorcycle S 1000 RR. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X