R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

അടുത്തിടെയാണ് R18 എന്ന ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിനെ ബിഎംഡബ്ല്യു ആഗോള വിപണിയില്‍ പുറത്തിറക്കുന്നത്. ക്രൂസര്‍ ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്നും വ്യക്തമാക്കി വെബ്‌സൈറ്റില്‍ ഇടംപിടിക്കുകയും ചെയ്തു.

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചിരിക്കുന്നത്. 50,000 രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ബുക്കിങ് തുകയായി ഈടാക്കുന്നത്.

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

ബുക്ക് ചെയ്ത് പിന്നീട് പിന്‍വലിക്കുകയാണെങ്കില്‍ ഈ തുക മടക്കി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 20 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

MOST READ: കൊവിഡ് ഒരു മുട്ടൻ പണി തന്നെ; ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പനയില്ലാതെ അശോക് ലെയ്‌ലാൻഡ്

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

ഒക്ടോബര്‍ മാസത്തോടെ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുമെന്നാണ് സൂചന. നിലവില്‍ ലോക്ക്ഡൗണിന്റെ ഭാഗമായി മിക്ക ഷോറൂമുകളും അടച്ചിട്ടുണ്ടെങ്കിലും, ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അടുത്തുള്ള ഡീലറെ വിളിച്ച് ഓണ്‍ലൈന്‍ പേയ്മെന്റ് വഴി ബുക്കിങ് നടത്താം.

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

ബൈക്കിന്റെ പരിമിത യൂണിറ്റുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തിക്കുകയുള്ളു. എന്നാല്‍ എത്ര യൂണിറ്റുകള്‍ എത്തിക്കും എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

MOST READ: കിക്‌സ് ഇനി വേറെ ലെവൽ, ഫീച്ചറുകൾ പരിചയപ്പെടുത്തി നിസാൻ

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

നേരത്തെ കമ്പനി വിറ്റിരുന്ന R5 എന്ന ക്ലാസിക് ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് R18 ഡിസൈന്‍ ചെയ്തിരിക്കുന്നത്. വെള്ള തുള്ളിയെ അനുസ്മരിപ്പിക്കുന്ന പെട്രോള്‍ ടാങ്ക്, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, നീളം കൂടിയ പിന്‍ മഡ്ഗാര്‍ഡുകള്‍ എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്.

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

1,802 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 4,750 rpm -ല്‍ 90 bhp കരുത്തും 3,000 rpm -ല്‍ 158 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: ഒക്ടാവിയ RS 245 കൊച്ചിയിലേക്കും! ബുക്ക് ചെയ്തിരിക്കുന്നത് 12 യൂണിറ്റുകള്‍

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

മുന്‍വശത്ത് 49 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് സെന്‍ട്രല്‍ ഷോക്ക് സ്ട്രറ്റും ഉപയോഗിക്കുന്നു. അതോടൊപ്പം സുരക്ഷയ്ക്കായി മുന്‍വശത്ത് ഇരട്ട 300 mm ഡിസ്‌കുകളും പിന്നില്‍ 300 mm ഡിസ്‌കും കമ്പനി നല്‍കിയിട്ടുണ്ട്.

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

മുന്‍വശത്ത് 19 ഇഞ്ച് വീലുകളും പിന്നില്‍ 16 ഇഞ്ചുമാണ് R18 -ല്‍ ബിഎംഡബ്ല്യു നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, മൂന്ന് റൈഡിംഗ് മോഡുകള്‍ ബൈക്കില്‍ ഇടംപിടിക്കും.

MOST READ: കുഴിയിൽ വീണ മാരുതി കാറിനെ കരകയറ്റി കൊമ്പൻ

R18 ക്രൂയിസര്‍ ബൈക്കിനായുള്ള ബുക്കിങ് ആരംഭിച്ച് ബിഎംഡബ്ല്യു

ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഒരു വലിയ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാകും R18 ക്രൂയിസറിലെ മറ്റു പ്രധാന സവിശേഷതകള്‍.

Most Read Articles

Malayalam
English summary
BMW R18 Cruiser Bookings Open In India Ahead Of Launch. Read in Malayalam.
Story first published: Friday, May 8, 2020, 19:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X