R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

ജർമൻ പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഏറ്റവും പുതിയ സൃഷ്ടിയായ R18 ക്രൂയിസർ മോട്ടോർസൈക്കിളിനെ അടുത്തമാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും.

R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

അതിന്റെ ഭാഗമായി ഇന്ത്യൻ നിരത്തിൽ ആദ്യഘട്ട പരീക്ഷണയോട്ടം ബിഎംഡബ്ല്യു R18 നടത്തി. ബ്രാൻഡ് ഇതിനകം തന്നെ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മോഡലിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

പേരുകേട്ട 1802 സിസി ട്വിൻ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിനാണ് ഈ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നത്. 91 bhp കരുത്തിൽ 158 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

ഗിയർബോക്സിൽ ഡ്രൈവ് ഷാഫ്റ്റിന് മുകളിലുള്ള രണ്ട് ചെയിൻ ഡ്രൈവുള്ള ക്യാംഷാഫ്റ്റുകൾ ഉൾക്കൊള്ളുന്നു. പരമാവധി 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും 4.8 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 62 മൈൽ വരെ വേഗത കൈവരിക്കാനും ബിഎംഡബ്ല്യു R18 ക്രൂയിസറിന് കഴിയും.

R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

അതോടൊപ്പം ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, റൈഡ്-ബൈ-വയർ ത്രോട്ടിൽ, മൂന്ന് റൈഡിംഗ് മോഡുകൾ - റെയിൻ, റോക്ക്, റോൾ തുടങ്ങിയ ഇലക്ട്രോണിക് സഹായങ്ങൾ ബൈക്കിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങൾ പങ്കുവെച്ച് സ്കോഡ

R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

പുതിയ ക്രൂയിസറിന്റെ മുന്നിലും പിന്നിലുമുള്ള ആക്‌സിലുകളിൽ യഥാക്രമം 4 പിസ്റ്റൺ ഫിക്സഡ് കാലിപ്പറുകളുള്ള 300 mm ട്വിൻ ഡിസ്ക് ബ്രേക്ക്, സിംഗിൾ ഡിസ്ക് ബ്രേക്ക് എന്നിവയാണ് R18-ന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്.

R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

സ്റ്റാൻഡേർഡ് സവിശേഷതകളായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്റഗ്രൽ എബിഎസ്, സ്വിച്ചുചെയ്യാവുന്ന ഓട്ടോമാറ്റിക് സ്റ്റൈബിലിറ്റി കൺട്രോൾ എന്നിവയും പ്രീമിയം മോഡലിലെ സവിശേഷതകളാണ്.

MOST READ: ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

മൊത്തത്തിലുള്ള നീളം, വീതി, ഉയരം എന്നിവ യഥാക്രമം 2440 mm, 964 mm, 1232 mm ഉം ആണ്. 690 മില്ലിമീറ്റർ സീറ്റ് ഉയരമാണ് ക്രൂസറിൽ സജ്ജീകരിച്ചിരിക്കുന്നു. R18 നായുള്ള ബുക്കിംഗ് ഏതാനും ആഴ്ചകൾക്ക് മുമ്പ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

R18 ക്രൂയിസർ വിപണിയിലേക്ക്, ഔദ്യോഗിക അരങ്ങേറ്റം സെപ്റ്റംബറിൽ

ഔദ്യോഗിക അവതരണം സെപ്റ്റംബർ പകുതിയോടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യു R18-ന് ഏകദേശം 20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
BMW R18 Spotted In India Launch Soon. Read in Malayalam
Story first published: Thursday, August 13, 2020, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X