4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ബിഎസ്-VI കരുത്തിൽ കുതിക്കാൻ തയാറെടുത്തിരിക്കുകയാണ് ജർമൻ പ്രിമീയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ G310 ഇരട്ടകൾ. പരിഷ്ക്കരിച്ച മോഡലുകളുടെ ടീസർ ചിത്രം അടുത്തിടെ പുറത്തുവിട്ട കമ്പനി മോഡലുകൾക്കായി പുതിയ ഇഎംഐ പദ്ധതികളും പ്രഖ്യാപിച്ചു.

4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ഇതിനോടകം തന്നെ G310 മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച കമ്പനി മോട്ടോർസൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ ഇഎംഐ ഓഫറാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇതനുസരിച്ച് 310R അല്ലെങ്കിൽ 310GS എന്നീ രണ്ട് ബൈക്കുകളിലൊന്ന് പ്രീ-ബുക്ക് ചെയ്യുകയാണെങ്കിൽ 4,500 രൂപയിൽ നിന്ന് ആരംഭിക്കുന്ന ആകർഷകമായ ഇഎംഐ പ്ലാൻ നിങ്ങൾക്ക് ലഭിക്കും.

4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു ബുള്ളറ്റ് പ്ലാൻ അനുസരിച്ച് വായ്പയ്ക്കുള്ള യോഗ്യത കണക്കിലെടുത്താകും ഇഎംഐ പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കുക. ബി‌എം‌ഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ഡീലർഷിപ്പിലോ ഓൺ‌ലൈനിലോ സമാരംഭിക്കുന്നതിന് മുമ്പ് ഒരാൾക്ക് മുൻകൂട്ടി അംഗീകാരം ലഭിച്ച വായ്പ ലഭിക്കും.

MOST READ: അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

പുതിയ മോട്ടോർസൈക്കിളുകളുടെ എക്‌സ്‌ഷോറൂം വില അവതരണ വേളയിലാകും കമ്പനി പ്രഖ്യാപിക്കുക. തുടർന്ന് ഇഷ്ടാനുസൃതവും വഴക്കമുള്ളതുമായ സ്കീമുകൾ ബി‌എം‌ഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ബൈക്കുകൾക്ക് കാര്യമായ ഡിസൈൻ നവീകരണങ്ങൾക്ക് വിധേയമാകുമെന്ന് ബിഎംഡബ്ല്യു പുറത്തുവിട്ട ടീസർ ചിത്രങ്ങൾ വ്യക്തമാക്കുന്നു. അലോയ്കളും ഫ്രെയിമും പോലുള്ള പല ഭാഗങ്ങളിലും ഓറഞ്ച് നിറത്തിന്റെ ആധിപത്യം നമുക്ക് കാണാൻ സാധിക്കും. ഇത് കെടിഎം ബൈക്കുകളുടേതിന് സമാനമാണെന്നു വരെ തോന്നിയേക്കാം.

MOST READ: റോയൽ എൻഫീൽഡ് മെറ്റിയർ 350; വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ അറിയാം

4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ഷാർപ്പ് ഡിസൈൻ ഭാഷ്യം ഉപയോഗിച്ച് പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പ് യൂണിറ്റിൽ സംയോജിത എൽഇഡി ഡിആർഎല്ലുകളും പുതുക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഇടംപിടിച്ചേക്കാം.

4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു G 310 R‌, G 310 GS ബൈക്കുകൾ‌ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എത്തുമ്പോൾ പഴയ മോഡലുകളിൽ ഉണ്ടായിരുന്ന അതേ 313 സിസി, സിംഗിൾ സിൽ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാകും മുമ്പോട്ടു കൊണ്ടുപോവുക. എന്നാൽ പുതിയ ചട്ടങ്ങൾക്ക് വിധേയമാക്കും എന്നു മാത്രം.

MOST READ: പുതുതലമുറ ഹ്യുണ്ടായി i20-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

പവർ ഔട്ട്‌പുട്ട് കണക്കുകൾ മുമ്പ് ലഭ്യമായതിനോട് നീതി പുലർത്തുമെന്നാണ് സൂചന. അതായത് 34 bhp കരുത്തിൽ 28 Nm torque ഉത്പാദിപ്പിക്കാൻ ബിഎസ്-VI എഞ്ചിൻ പ്രാപ്‌തമാകുമെന്ന് സാരം. ആറ് സ്പീഡാണ് ഗിയർബോക്സ്.

4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

ഏറ്റവും ശ്രദ്ധേയമാകുന്ന കാര്യം മോഡലുകളുടെ വില നിർണയമാണ്. കാരണം നിലവിലുണ്ടായിരുന്ന ബിഎസ്-IV പതിപ്പുകൾക്ക് മുടക്കിയിരുന്നതിനേക്കാൾ കുറവായിരിക്കും 2020 ആവർത്തനത്തിന് ബിഎംഡബ്ല്യു നിശ്ചയിക്കുക.

Most Read Articles

Malayalam
English summary
BMW Ready To Launch The BS6 G 310 R and G 310 GS With Attractive EMI Plans. Read in Malayalam
Story first published: Friday, September 11, 2020, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X