ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

ഇന്ത്യയിലെ പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയിൽ സജീവമാവുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. കഴിഞ്ഞ മെയ് മാസം F 900 ഇരട്ടകളെ അവതരിപ്പിച്ചതിനു പിന്നാലെ S 1000 XR മോഡലിനെയും ആഭ്യന്തര വിപണിയിൽ പുറത്തിറക്കാൻ തയാറായി കഴിഞ്ഞു കമ്പനി.

EICMA 2019 മോട്ടോർഷോയിലാണ് പുതിയ S 1000 XR പ്രീമിയം സ്പേർട്‌സ് ടൂററിനെ കമ്പനി ആദ്യമായി ആഗോള തലത്തിൽ പ്രദർശിപ്പിച്ചത്. ബിഎംഡബ്ല്യു S 1000 RR മോട്ടോർസൈക്കിളിന്റെ അതേ എഞ്ചിനാണ് S 1000 XR ഉം ഉപയോഗിക്കുന്നത്.

ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

മാത്രമല്ല ഇത് അതിന്റെ മുൻഗാമിയേക്കാൾ മികച്ച സജ്ജീകരണവും ലഭിക്കുന്നു. പുതിയ ബൈക്ക് 10 കിലോഗ്രാം ഭാരം കുറഞ്ഞതാണെന്ന് ബി‌എം‌ഡബ്ല്യു പറയുന്നു.

ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

പഴയ ബൈക്കിലെ ഓപ്‌ഷണൽ എക്‌സ്ട്രാ ഉപകരണങ്ങളെല്ലാം ഇത്തവണ സ്റ്റാൻഡേർഡായി ഇടംപിടിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധാകേന്ദ്രം. S 1000 XR-ന്റെ ഇൻലൈൻ-നാല് എഞ്ചിൻ 11,000 rpm-ൽ 165 bhp കരുത്തും 9,250 rpm-ൽ 114 Nm torque ഉം ഉത്പാദിക്കാൻ ശേഷിയുള്ളതാണ്.

ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

മോട്ടോർസൈക്കിളിന്റെ ട്വീക്ക്ഡ് ഗിയർബോക്‌സ് ഇപ്പോൾ നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഗിയർ അനുപാതങ്ങൾ ഉൾക്കൊള്ളുന്നു. ആന്റി-ഹോപ്പിംഗ് ക്ലച്ച്, എഞ്ചിൻ ഡ്രാഗ് ടോർക്ക് കൺട്രോൾ (MSR), ഇലക്ട്രോണിക്കലി കൺട്രോൾഡ് സസ്പെൻഷൻ ഡാമ്പിംഗ് എന്നിവയും പുതിയ S 1000 XR-ൽ സ്റ്റാൻഡേർഡായി ലഭ്യമാണ്.

ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

ബി‌എം‌ഡബ്ല്യുവിന്റെ ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ സമഗ്രമായ ഒരു ഇലക്‌ട്രോണിക് പാക്കേജും പായ്ക്ക് ചെയ്യുന്നു. കൂടാതെ ഡൈനാമിക് ESA, റൈഡിംഗ് മോഡുകൾ പ്രോ, എബിഎസ് പ്രോ, ഡിടിസി, ഹിൽ സ്റ്റാർട്ട് കൺട്രോൾ എന്നിവയും ഓഫറിന്റെ ഭാഗമാകും.

ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

അതോടൊപ്പം റെയിൻ, റോഡ്, ഡൈനാമിക്, ഡൈനാമിക് പ്രോ എന്നീ നാല് റൈഡിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 6.5 ഇഞ്ച് ടിഎഫ്ടി സ്ക്രീനും പുനർ‌ വികസിപ്പിച്ചെടുത്തു.

ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

പുതിയ S 1000 XR മുൻ മോഡലിനേക്കാൾ വില കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 പതിപ്പ് ഏകദേശം 20 മുതൽ 21 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ S മോഡലായിരിക്കും ജർമൻ പ്രീമിയം മോഡലിന്റെ പ്രധാന എതിരാളികൾ.

ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

മെയ് മാസം വിപണിയിൽ എത്തിച്ച F 900 R, F 900 XR മോഡലുകൾക്ക് 9.90 ലക്ഷം മുതൽ 11.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇന്ത്യയിൽ തങ്ങളുടെ മിഡില്‍വെയ്റ്റ് ശ്രേണി മെച്ചപ്പെടുത്തുന്നതിനാണ് കമ്പനി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Most Read Articles

Malayalam
English summary
BMW S 1000 XR Ready To Launch In India. Read in Malayalam.
Story first published: Friday, July 10, 2020, 18:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X