ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

സ്‌ക്രാംബ്ലർ, കഫെ റേസർ, നിയോ-റെട്രോ റോഡ്സ്റ്റർ-സ്റ്റൈൽ മോട്ടോർസൈക്കിൾ എന്നിവയ്ക്ക് പേരുകേട്ട ഓസ്ട്രിയൻ ബ്രാൻഡാണ് ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ്.

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ബ്രാൻഡ് തന്നെ രൂപകൽപ്പന ചെയ്ത ആദ്യത്തെ ബൈക്ക് ഫാമിലിയാണ് ക്രോസ്ഫയർ ശ്രേണി. 2019 EICMA ഷോയിൽ നിർമ്മാതാക്കൾ ക്രോസ്ഫയർ 500 അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ബൈക്ക് ഒടുവിൽ യൂറോപ്പിൽ പുറത്തിറങ്ങിയിരിക്കുകയാണ്.

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ക്രോസ്ഫയർ 500, ക്രോസ്ഫയർ 500 X എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ബൈക്ക് എത്തുന്നത്. ക്രോസ്ഫയർ 500 -ന് 6,249 യൂറോ, ഏകദേശം 5.33 ലക്ഷം രൂപയും, X മോഡലിന് 6,549 യൂറോ ഏകദേശം 5.58 ലക്ഷം രൂപയുമാണ് വില.

MOST READ: സിട്രണിന്റെ അണിയറയിൽ ഇന്ത്യയ്ക്കായി ഒരുങ്ങുന്നത് നാല് മോഡലുകൾ

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ഇരു വേരിയന്റുകളും തമ്മിലുള്ള വ്യത്യാസം എന്താണ്? സ്റ്റാൻഡേർഡ് മോഡലിന് ഒരു സിംഗിൾ പീസ് സീറ്റ്, ഇന്റഗ്രേറ്റഡ് ലൈസൻസ് പ്ലേറ്റ് ഹോൾഡറുള്ള ടയർ ഹഗ്ഗർ, പിറെല്ലി എയ്ഞ്ചൽ ST ടയർ എന്നിവ ലഭിക്കുന്നു.

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ക്രോസ്ഫയർ 500 X -ൽ ബെഞ്ച് സീറ്റ്, ലൈസൻസ് പ്ലേറ്റ് ഹോൾഡറുള്ള സബ്ഫ്രെയിം ഘടിപ്പിച്ച ഫെൻഡർ, രണ്ട് അറ്റത്തും പൈറെല്ലി MT 60 ഡ്യുവൽ പർപ്പസ് ടയറുകൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: മാഗ്‌നൈറ്റ് എസ്‌യുവിക്കായി ഇനിയും കാത്തിരിക്കണം, അവതരണം ജനുവരിയിലേക്ക് മാറ്റി നിസാൻ

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ഇരു ബൈക്കുകളും 486 സിസി പാരലൽ ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് 8500 rpm -ൽ 47 bhp കരുത്ത് പുറപ്പെടുവിക്കുന്നു.

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

തീർച്ചയായും, ഇത്രയും വലിയ കപ്പാസിറ്റി എഞ്ചിനിൽ നിന്ന് കൂടുതൽ കരുത്ത് പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്, പക്ഷേ മോട്ടോർസൈക്കിളുകൾ A2-ലൈസൻസ് സൗഹാർദ്ദപരമായി നിലനിർത്താൻ ബ്രിക്സ്റ്റൺ ആഗ്രഹിച്ചിരിക്കാം.

MOST READ: ഇന്ത്യൻ വിപണിയിൽ ഇടംപിടിക്കാൻ തയാറായി സിഫ്മോട്ടോ 300SR

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

മണിക്കൂറിൽ 160 കിലോമീറ്ററാണ് ഇരു ബൈക്കുകളുടെയും ഏറ്റവും ഉയർന്ന സ്പീഡ്. ലിറ്ററിന് 25 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്ക്, ലിങ്ക്ഡ് മോണോഷോക്ക്, ഡ്യുവൽ ചാനൽ ABS, രണ്ട് അറ്റത്തും ജെ.ജുവാൻ ഡിസ്ക് ബ്രേക്കുകൾ എന്നിങ്ങനെ പ്രീമിയം ഘടകങ്ങൾ ഇരു ബൈക്കുകളിലും ഉപയോഗിക്കുന്നു.

MOST READ: ഓണ്‍ലൈന്‍ വില്‍പ്പന ഉഷാറാക്കാന്‍ എച്ച്ഡിഎഫ്സിയെ കൂടെ കൂട്ടി ഹ്യുണ്ടായി

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ലൈറ്റിംഗ് സിസ്റ്റം എന്നിവപോലുള്ള ആധുനിക സവിശേഷതകളും ഇതിന് ലഭിക്കുന്നു. രണ്ട് ബൈക്കുകൾക്കും 190 കിലോഗ്രാം ഭാരമുണ്ട്.

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ഇരു മോട്ടോർസൈക്കിളുകളും 2020 ഓഗസ്റ്റിൽ യൂറോപ്യൻ ഡീലർഷിപ്പുകളിൽ എത്തും. ഹുസ്‌വർണ വിറ്റ്‌പിലൻ 401, ഹസ്‌ക്വർണ സ്വാർട്ട്‌പിലൻ 401 എന്നിവയ്‌ക്ക് അനുയോജ്യമായ ബദലാണ് ഇവയെന്ന് തോന്നുന്നു.

ക്രോസ്ഫയർ ഇരട്ടകളെ യൂറോപ്പ്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിക്‌സ്റ്റൺ

ഹസ്‌കി 401 ഇരട്ടകൾ സിംഗിൾ സിലിണ്ടർ ഓഫറുകളാണെങ്കിലും അവ ഏതാണ്ട് സമാനമായ പവർ വാഗ്ദാനം ചെയ്യുന്നു. രണ്ട് സ്വീഡിഷ് ബൈക്കുകൾക്കും 5,899 യൂറോ, ഏകദേശം 5.03 ലക്ഷം രൂപ വിലയുണ്ട്. ഇത് ബ്രിക്സ്റ്റൺ ഇരട്ടകൾക്ക് വിലയുടെ കാര്യത്തിൽ ഒരു മേൽകൈ നൽകുന്നു.

Most Read Articles

Malayalam
English summary
Brixton Motorcycles Unveiled Crossfire 500 Twins in Europe. Read in Malayalam.
Story first published: Saturday, June 20, 2020, 20:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X