ബിഎസ്-VI അപ്പാച്ചെ RTR 180 വിപണിയിലേക്ക്, വില 1.01 ലക്ഷം

ടിവിഎസിന്റെ ജനപ്രിയ മോട്ടോർസൈക്കിളായ അപ്പാച്ചെ ശ്രേണിയിയെ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ RTR 160, RTR 200 മോഡലുകളെ പരിഷ്ക്കരിച്ച് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

180 സിസി വിഭാഗത്തിലെ പൾസറുകളുടെ പ്രധാന എതിരാളിയായ അപ്പാച്ചെ RTR 180 ബിഎസ്-VI നെ ഉടൻ വിൽപ്പനക്കെത്തിക്കും കമ്പനി.ഇപ്പോൾ ബൈക്കിന്റെ പുതുക്കിയ വിലയും കമ്പനി വെബ്സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

നിലവിലുള്ള മോഡലിനേക്കാൾ 6,700 രൂപ കൂടുതലാണ് ടിവിഎസ് അപ്പാച്ചെ RTR 180 ബിഎസ്-VI പതിപ്പിന്. അതായത് പുതുക്കിയ മോഡലിന് ഇപ്പോൾ 1.01 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കണം. അടുത്തിടെ നവീകരിച്ച് വിപണിയിൽ എത്തിയ ബിഎസ്-VI അപ്പാച്ചെ RTR 160 4V-യെക്കാൾ 7,500 രൂപ കൂടുതലാണ്.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

അപ്പാച്ചെ RTR 160 4V-യുടെ ഡ്രം ബ്രേക്ക് വകഭേദത്തിന് 1.01 ലക്ഷം രൂപയും ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 1.04 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

RTR 180-മോഡലിന് 2018 അവസാനത്തോടെയാണ് അവസാനമായി ഒരു പരിഷ്ക്കരണം ലഭിച്ചത്. ഇതിൽ ഒരു പുതിയ കളർ സ്‌കീം, വ്യത്യസ്‌ത സീറ്റ് മെറ്റീരിയൽ, വൈറ്റ് ബാക്ക്-ലിറ്റ് സ്‌പീഡോമീറ്റർ, പുനർ‌രൂപകൽപ്പന ചെയ്‌ത ക്രാഷ് ഗാർഡ് എന്നിവ ഉൾപ്പെടുന്നു. ബിഎസ്-VI-ലേക്ക് നവീകരിച്ച മോട്ടോർസൈക്കിളിന്റെ മറ്റ് വിവരങ്ങളോ ചിത്രങ്ങളോ ടിവിഎസ് പുറത്തുവിട്ടിട്ടില്ല.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

അതിനാൽ ബൈക്കിന് കാര്യമായ ഡിസൈൻ പരിഷ്ക്കരണങ്ങൾ ഒന്നും ലഭിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബി‌എസ്-VI-ലേക്കുള്ള നവീകരണം 177.4 സിസി, ടു-വാൽവ്, എയർ-കൂൾഡ് എഞ്ചിൻറെ പവർ കണക്കുകളെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

നിലവിലെ രൂപത്തിൽ, 8,500 rpm-ൽ 16.6 bhp കരുത്തും 6,500 rpm-ൽ 15.5 Nm torque ഉം ആണ് അപ്പാച്ചെ RTR 180 ഉത്പാദിപ്പിക്കുന്നത്. പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള പരിഷ്ക്കരണം മിക്ക ബൈക്കുകളുടെയും പവറും ടോർക്കും നഷ്‌ടപ്പെടാൻ കാരണമാകുന്നുണ്ടെങ്കിലും അടുത്തിടെ സമാരംഭിച്ച ബി‌എസ്-VI അപ്പാച്ചെ RTR 160 അതിൽ നിന്നും വ്യത്യസ്‌തമായി.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

പവർ ഔട്ട്പുട്ട് കണക്കുകൾ വർധിപ്പിച്ച് ബൈക്കുകളെ ടിവഎസ് അവതരിപ്പിച്ചത് ഇരുചക്ര വാഹന ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. ഇതേ പാത തന്നെ പുതിയ RTR 180 മോഡലിലും കമ്പനി തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

മുൻവശത്ത് 270 mm ഡിസ്ക്കും പിന്നിൽ 200 mm ഡിസ്ക്കും സിംഗിൾ-ചാനൽ എബി‌എസ് സിസ്റ്റത്തിനൊപ്പം പ്രവർത്തിക്കുന്ന പെറ്റൽ ഡിസ്‌ക് ബ്രേക്കുകൾ നിലവിലുള്ള അപ്പാച്ചെ RTR 180 പതിപ്പിന് സമാനമായി തുടരാനും സാധ്യതയുണ്ട്. ഡബിൾ ക്രാഡിൽ ഫ്രെയിം, ടെലിസ്‌കോപ്പിക് ഫോർക്ക്, ട്വിൻ ഷോക്ക് അബ്സോർബറുകൾ എന്നിവയും ബൈക്കിൽ തുടരും.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

മുടക്കുന്ന പണത്തിനുള്ള ഒരു വലിയ മൂല്യമാണ് അപ്പാച്ചെ ബൈക്കുകൾ എന്നത് ഇന്ത്യൻ ഇരുചക്ര വാഹന വിപണി സാക്ഷ്യം വഹിച്ച സത്യമാണ്. മാത്രമല്ല ഈ വിലയിൽ ലഭ്യമാകുന്ന ഏറ്റവും പൂർണമായ മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്.

ബിഎസ്-VI അപ്പാച്ചെ RTR 180 ഉടൻ വിപണിയിലേക്ക്, വില 1.01 ലക്ഷം

പരിഷ്ക്കരിച്ച അപ്പാച്ചെ RTR 180 ബജാജ് പൾസർ 180, സുസുക്കി ജിക്സെർ, യമഹ FZ V 3.0 തുടങ്ങിയ മോഡലുകളുമായി വിപണിയിൽ മത്സരിക്കും.

Most Read Articles

Malayalam
English summary
The BS-VI Apache RTR 180 will be launched soon, priced at 1.01 lakh. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X