ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

ബജാജ് ഓട്ടോ തങ്ങളുടെ എല്ലാ മോഡലുകളുടെയും ബിഎസ്-VI പതിപ്പിനെ ഉടൻ വിൽപ്പനക്ക് എത്തിക്കും. പരിഷ്ക്കരിച്ച പൾസർ ശ്രേണിയുടെ വില പുറത്തുവന്നതിനു പിന്നാലെ പരിഷ്ക്കരിച്ച ജനപ്രിയ ക്രൂയിസർ ബൈക്കായ അവഞ്ചർ സീരീസിന്റെയും വില പുറത്തുവന്നു.

ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

പുതിയ ബിഎസ്-VI പരിഷക്കരണത്തിനൊപ്പം ബജാജ് അവഞ്ചർ സ്ട്രീറ്റ് 160 പതിപ്പിന് 7,501 രൂപയുടെ വർധനവ് ഉണ്ടായി. അതിനാൽ മോഡലിന് 89,536 രൂപയായിരിക്കും എക്സ്ഷോറൂം വില. ഓൺ റോഡിൽ 1.13 ലക്ഷം രൂപയുമായിരിക്കും വില.

ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

ബിഎസ്-VI മോഡലിനായി ബജാജ് ഓട്ടോ ഡീലർമാർ ഇതിനകം തന്നെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിലെ മോഡലിന് സമാനമായിരിക്കും പുതിയ മോട്ടോർസൈക്കിളും. വാഹനത്തിൽ കോസ്മെറ്റിക് മാറ്റങ്ങളൊന്നും ഉൾപ്പെടുത്താൻ കമ്പനി തയാറായിട്ടില്ല.

ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

എന്നിരുന്നാലും, 160.4 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനിൽ കാർബ്യൂറേറ്ററിന് പകരം ഫ്യുവൽ-ഇഞ്ചക്ഷൻ സംവിധാനം ഉപയോഗിക്കും. ഇത് നിലവിലെ ബിഎസ്-IV രൂപത്തിൽ 15 bhp കരുത്തും 13.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

പുതിയ ബിഎസ്-VI അവഞ്ചർ 220 ക്രൂയിസ് സ്ട്രീറ്റിന് 1.15 ലക്ഷം രൂപയാണ് പുതുക്കിയ വില. ഇത് നിലവിലെ മോഡലിനേക്കാൾ 11,584 രൂപയുടെ വർധനവാണ് സൂചിപ്പിക്കുന്നത്. ഓൺ റോഡ് എത്തുമ്പോൾ മോട്ടോർസൈക്കിളിന് ഓൺ-റോഡ് വില ഇപ്പോൾ 1.43 ലക്ഷം രൂപയാണ്.

ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

ഇതിന്റെ ബുക്കിംഗും ഡീലർമാർ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ബജാജ് അവഞ്ചർ 220 സ്ട്രീറ്റിനും ക്രൂയിസിനും ലഭിക്കുന്ന രണ്ടാമത്തെ വലിയ നവീകരണമാണിത്. ഈ മോഡലുകളിലേക്കുള്ള ആദ്യ പരിഷ്ക്കരണം ഒരു വർഷം മുമ്പാണ് ബജാജ് അവതരിപ്പിച്ചത്. സിംഗിൾ ചാനൽ എബി‌എസ് നൽകുകയും അവയുടെ വിലയിൽ വർധനവ് ഉണ്ടാവുകയും ചെയ്യുകയായിരുന്നു.

ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

പഴയ മോഡലുകളുടെ സ്റ്റൈലിംഗിന്റെയും രൂപകൽപ്പനയുടെയും കാര്യത്തിൽ ബി‌എസ്-VI ബജാജ് അവഞ്ചർ 220 ക്രൂയിസറും 160 സ്ട്രീറ്റും സമാനമായിരിക്കും. എന്നിരുന്നാലും അവരുടെ സിംഗിൾ സിലിണ്ടർ എഞ്ചിൻ ഫ്യുവൽ-ഇഞ്ചക്ഷൻ സാങ്കേതികവിദ്യ കൊണ്ട് സജ്ജീകരിക്കും. ഇത് അല്പം വ്യത്യസ്തമായ പവർ ഔട്ട്പുട്ടിലേക്ക് നയിക്കും.

ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

അവഞ്ചർ 220 ക്രൂയിസറിന്റെ 220 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റ് 8,400 rpm-ൽ‌ പരമാവധി 19 bhp കരുത്തും 7,000 rpm-ൽ‌ 17.5 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

കമ്പനിയെ സംബന്ധിച്ചിടത്തോളം ബജാജ് അവഞ്ചർ സ്ട്രീറ്റ് 160 വിപണിയിൽ മികച്ച മൂല്യ നിർണയമാണെന്ന് തെളിയിക്കുന്നു. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ക്രൂസർ ഓഫർ മോഡലാണിത്.

ബിഎസ്-VI അവഞ്ചർ മോഡലുകൾ ഉടൻ; പുതിയ വിലകൾ അറിയാം

മുമ്പ് വിപണനം ചെയ്ത അവഞ്ചർ 180 സിസിയുടെ സ്ഥാനത്ത് ചെറിയ സിസി ബൈക്കിനെ കമ്പനി വിപണിയിലെത്തിക്കുകയായിരുന്നു. ബജാജ് അവഞ്ചർ സീരീസിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നാണ് ബജാജ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS-VI Bajaj Avenger series prices revealed. Read in Malayalam
Story first published: Wednesday, February 12, 2020, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X