ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ ഈ വർഷം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്നു, എന്നാൽ ചില നിർമ്മാതാക്കൾക്ക് വിൽക്കപ്പെടാത്ത ബി‌എസ് IV സ്റ്റോക്ക് ഇപ്പോഴും അവരുടെ സ്റ്റോക്ക് യാർഡുകളിൽ അവശേഷിക്കുന്നു.

ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

കൊവിഡ്-19 വ്യാപനം കാരണം വിൽ‌പന നിലവിൽ നിർത്തിവച്ചിരിക്കുന്നതിനാൽ ഇവ വിറ്റഴിക്കാൻ ഇതുവരെ ഡീലർമാർക്ക് സാധിച്ചിട്ടില്ല. അത്തരത്തിൽ കുടുങ്ങി കിടക്കിന്ന ഒരു നിർമ്മാതാവാണ് പിയാജിയോ. രാജ്യത്ത് വെസ്പ, അപ്രീലിയ സ്കൂട്ടറുകളാണ് നിർമ്മാതാക്കൾ വിൽക്കുന്നത്.

ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

രാജ്യമൊട്ടാകെയുള്ള ലോക്ക്ഡൗൺ അവസാനിച്ചുകഴിഞ്ഞാൽ അവശേഷിക്കുന്ന ബി‌എസ് IV സ്റ്റോക്കിന്റെ പത്ത് ശതമാനം ക്ലിയർ ചെയ്യാൻ കേന്ദ്ര സർക്കാർ പത്തുദിവസം ഇളവ് നൽകിയതിനാൽ, പൂനെയിലെ പിയാജിയോ ഡീലർഷിപ്പുകൾ ബി‌എസ് IV കംപ്ലയിന്റ് വെസ്പ, അപ്രീലിയ സ്കൂട്ടറുകൾക്ക് 40,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

MOST READ: കൊവിഡ് പ്രതിരോധത്തിനായി ബൈക്ക് ആംബുലൻസുകൾ അവതരിപ്പിച്ച് ഹീറോ

ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

വിൽപ്പന വർധിപ്പിക്കുന്നതിനായി ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളും ബി‌എസ് VI കംപ്ലയിന്റ് മോഡലുകളിൽ 25,000 രൂപ ക്യാഷ് ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ബി‌എസ് IV സമയപരിധി നിലനിൽക്കുന്നതുവരെ കിഴിവ് ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

ബി‌എസ് IV -ൽ നിന്ന് കൂടുതൽ കർശനമായ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള പരിവർത്തനത്തിന് ഉണ്ടായ കുത്തനെയുള്ള വിലവർദ്ധനവ് കണക്കിലെടുക്കുമ്പോൾ, നിലവിൽ മുഴുവൻ വാഹന നിരയിലും വാഗ്ദാനം ചെയ്യുന്ന കിഴിവുകൾ നേടാനുള്ള ഒരു നല്ല അവസരമായി ഇത് കണക്കാക്കാം.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിനായി 911 സ്പീഡ്സ്റ്റർ ലേലം ചെയ്യാനൊരുങ്ങി പോർഷ

ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

അപ്രീലിയയുടെ ബി‌എസ് VI ശ്രേണി ആരംഭിക്കുന്നത് സ്റ്റോം മോഡലിൽ നിന്നാണ്, 85,431 രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 1.12 ലക്ഷം രൂപ വിലയുള്ള അപ്രീലിയ SR 150 റേസ് പതിപ്പാണ് രാജ്യത്തെ നിർമ്മാതാക്കളുടെ ഏറ്റവും ഉയർന്ന മോഡൽ.

ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

മറുവശത്ത്, വെസ്പ ശ്രേണി നിലവിൽ 91,492 രൂപ എക്സ്-ഷോറൂം വില വരുന്ന വെസ്പ അർബൻ ക്ലബിൽ ആരംഭിക്കുന്നു. വെസ്പ VXL 150 എലഗന്റേയാണ് ഏറ്റവും ഉയർന്ന മോഡൽ.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; കോടതിയെ സമീപിക്കാനൊരുങ്ങി ഡീലര്‍മാര്‍

ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

1.31 ലക്ഷം രൂപയാണ് VXL പതിപ്പിന്റെ എക്സ്-ഷോറൂം വില. ബി‌എസ് IV മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പിയാജിയോ ഇരുചക്രവാഹനങ്ങളുടെ വില 17,100 രൂപ മുതൽ 21,012 രൂപയായി ഉയർത്തിയിരിക്കുന്നു.

ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

ഒരു ഫ്യുവൽ-ഇഞ്ചക്ഷൻ സംവിധാനം കൂടാതെ, വെസ്പ, അപ്രീലിയ നിരയിലെ സ്കൂട്ടറുകളിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതിനാൽ, വില വർദ്ധനവ് അൽപ്പം കഠിനമാണെന്ന് തോന്നുന്നു.

MOST READ: കൊവിഡ്-19; പ്രവർത്തനങ്ങൾ സാവധാനം പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യൻ വാഹന വിപണി

ബി‌എസ് IV മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് പിയാജിയോ

റെട്രോ രൂപത്തിൽ വെസ്പ ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുമ്പോൾ, അപ്രീലിയ ശ്രേണി സ്കൂട്ടറുകൾ നൽകുന്ന പെർഫോമെൻസിന് അതിന്റേതായ ആരാധകരുണ്ട്.

Most Read Articles

Malayalam
English summary
BS4 Aprilia Vespa Scooters gets great discount offers. Read in Malayalam.
Story first published: Thursday, April 16, 2020, 20:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X