ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

ജനപ്രിയ ക്രൂയിസര്‍ ബൈക്കായ അവഞ്ചര്‍ 220 -യുടെ നവീകരിച്ച പതിപ്പിനെ ഏപ്രില്‍ മാസത്തിലാണ് ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്. 1.16 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

ഇപ്പോഴിതാ ബൈക്കിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരിക്കുകയാണ് കമ്പനി. നവീകരിച്ച് വിപണിയില്‍ എത്തിയ ശേഷം ഇത് ആദ്യമായാണ് വില വര്‍ധിപ്പിക്കുന്നത്. 2,502 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്.

ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

ഇതോടെ 1.19 ലക്ഷം രൂപയോളം മുടക്കണം പുതിയ ബൈക്ക് സ്വന്തമാക്കാന്‍. ബിഎസ് VI 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: വരും മാസങ്ങളില്‍ പ്രതീക്ഷ; 18,539 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി

ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

ഈ എഞ്ചിന്‍ 8,500 rpm -ല്‍ 18.7 bhp കരുത്തും 7,000 rpm -ല്‍ 17.5 Nm torque ഉം ഉത്പാദിപ്പിക്കും. ബിഎസ് VI എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ പതിപ്പിന്റെ കരുത്ത് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ടോര്‍ഖില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. അതേസമയം ഡിസൈനിലോ ഫീച്ചറുകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

MOST READ: തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്‍ണ മോഡലുകള്‍ക്ക് ആവശ്യക്കാര്‍

ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

മൂണ്‍ വൈറ്റ്, ആബര്‍ണ്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. മുന്‍വശത്ത് വലിയ വിന്‍ഡ് സ്‌ക്രീനും, ഹാലജന്‍ ഹെഡ്‌ലാമ്പും ബൈക്കിന്റെ സവിശേഷതകളാണ്.

ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ബോഡി ഗ്രാഫിക്സ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഡിസ്പ്ലേ, ടെല്‍ടെയില്‍ ഇന്‍ഡിക്കേറ്ററുകള്‍, ബ്ലാക്ക്ഡ് എഞ്ചിന്‍, റബ്ബറൈസ്ഡ് റിയര്‍ ഗ്രാബ് റെയില്‍, ബ്ലാക്ക് അലോയികള്‍ എന്നീ സവിശേഷതകള്‍ അതേപടി തന്നെ തുടരുന്നു.

MOST READ: മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

മുന്നില്‍ 280 mm ഡിസ്‌ക്കും, പിന്നില്‍ 130 mm ഡ്രം ബ്രേക്കും അതേപടി തന്നെ തുടരും. സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഇരട്ട ആന്റി-ഫ്രിക്ഷന്‍ ബ്രഷുള്ള അതേ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന ഇരട്ട സ്പ്രിംഗ് സസ്‌പെന്‍ഷന്‍ യൂണിറ്റും ഉള്‍പ്പെടുന്നു.

ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

സിംഗിള്‍ ചാനല്‍ എബിഎസും സുരക്ഷയ്ക്കായി ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അവഞ്ചര്‍ സ്ട്രീറ്റ് 220 -യുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ് അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസര്‍ വില വര്‍ധിപ്പിച്ച് ബജാജ്

ഈ പതിപ്പിന്റെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് പിന്‍വലിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Avenger Cruiser 220 Receives First Price Hike. Read in Malayalam.
Story first published: Tuesday, June 2, 2020, 7:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X