ബിഎസ്-VI CT 100 ബൈക്കിനും വില വർധിപ്പിച്ച് ബജാജ്, ഇനി അധികം മുടക്കേണ്ടത് 1,996 രൂപ

വാഹന വിപണിയിൽ അടുത്തിടെ കണ്ടുവരുന്ന പ്രവണതയാണ് വാഹനങ്ങളുടെ മേലുള്ള വില പരിഷ്ക്കരണം. ഇരുചക്ര വാഹന ശ്രേണി മുതൽ പ്രീമിയം കാറുകളുടെ വിലയിൽ വരെ അടുത്തിടെ വൻ വർധനയ്ക്ക് നാം സാക്ഷ്യംവഹിച്ചു.

ബിഎസ്-VI CT 100 ബൈക്കിനും വില വർധിപ്പിച്ച് ബജാജ്, ഇനി അധികം മുടക്കേണ്ടത് 1,996 രൂപ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ പ്രമുഖരായ ബജാജും തങ്ങളുടെ മോഡലുകളുടെയെല്ലാം വിലയിൽ മാറ്റങ്ങൾ വരുത്തുകയാണ്. അവസാനമായി എൻട്രി ലെവൽ മോട്ടോർസൈക്കിളായ CT100 ബൈക്കിനും വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ബിഎസ്-VI CT 100 ബൈക്കിനും വില വർധിപ്പിച്ച് ബജാജ്, ഇനി അധികം മുടക്കേണ്ടത് 1,996 രൂപ

വളരെ പ്രചാരമുള്ള 100 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് ഇപ്പോൾ 1,996 രൂപയുടെ വില ഉയർച്ചയാണ് ബജാജ് നടപ്പിലാക്കിയിരിക്കുന്നത്. പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഈ വർഷം ആദ്യമാണ് CT100 വിപണിയിൽ എത്തുന്നത്. അന്ന് 40,794 രൂപയായിരുന്നു മോട്ടോർസൈക്കിളിനായി മുടക്കേണ്ടിയിരുന്നത്.

Variant Old BS6 Price New BS6 Price Price Hike
Kick Start ₹40,794 ₹42,790 ₹1,996
Electric Start ₹48,474 ₹50,470 ₹1,996

MOST READ: വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

ബിഎസ്-VI CT 100 ബൈക്കിനും വില വർധിപ്പിച്ച് ബജാജ്, ഇനി അധികം മുടക്കേണ്ടത് 1,996 രൂപ

കിക്ക് സ്റ്റാർട്ട്, ഇലക്ട്രിക് സ്റ്റാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ബൈക്ക് ലഭ്യമാണ്. രണ്ട് മോഡലുകളുടെയും വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ബിഎസ്-VI ബജാജ് CT100 കിക്ക് സ്റ്റാർട്ടിന് 42,790 രൂപയാണ് വില. അതേസമയം കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ ഇലക്ട്രിക് സ്റ്റാർട്ട് വേരിയന്റിന് ഇപ്പോൾ 50,470 രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടതുണ്ട്.

ബിഎസ്-VI CT 100 ബൈക്കിനും വില വർധിപ്പിച്ച് ബജാജ്, ഇനി അധികം മുടക്കേണ്ടത് 1,996 രൂപ

വില പരിഷ്ക്കരണത്തിന് പുറമെ ബൈക്കിന്റെ മറ്റ് ഘടകങ്ങളിലൊന്നും മാറ്റംവരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പുതുക്കിയ 102 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബിഎസ്-VI ബജാജ് ബജാജ് CT100-ൽ ഉപയോഗിക്കുന്നത്.

MOST READ: പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ബജാജ്

ബിഎസ്-VI CT 100 ബൈക്കിനും വില വർധിപ്പിച്ച് ബജാജ്, ഇനി അധികം മുടക്കേണ്ടത് 1,996 രൂപ

മെച്ചപ്പെട്ട ഇന്ധന സമ്പദ്‌വ്യവസ്ഥയ്ക്കും പ്രകടനത്തിനുമായി ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ എയർ-കൂൾഡ് യൂണിറ്റാണിത്. 7,500 rpm-ൽ പരമാവധി 7.9 bhp കരുത്തും 5,500 rpm-ൽ 8.34 Nm torque ഉം ഉത്പാദിപ്പിക്കാൻ ബജാജ് CT100-ന് സാധിക്കും. നാല് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI CT 100 ബൈക്കിനും വില വർധിപ്പിച്ച് ബജാജ്, ഇനി അധികം മുടക്കേണ്ടത് 1,996 രൂപ

ബിഎസ്-VI CT100 തികച്ചും ഒരു അടിസ്ഥാന കമ്യൂട്ടർ മോട്ടോർസൈക്കിളാണ്. എങ്കിലും ബജാജ് അതിന്റെ രണ്ട് വകഭേദങ്ങളിലും അലോയ് വീലുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അധിക നീളവും സൗകര്യപ്രദവുമായ ഇരിപ്പിടവും ബജറ്റ് മോട്ടോർസൈക്കിളിനുണ്ട് എന്നതും ശ്രദ്ധേയമാണ്.

MOST READ: വാഹന വ്യവസായ രംഗത്ത് രണ്ട് വർഷം പൂർത്തിയാക്കി ഏഥർ എനർജി

ബിഎസ്-VI CT 100 ബൈക്കിനും വില വർധിപ്പിച്ച് ബജാജ്, ഇനി അധികം മുടക്കേണ്ടത് 1,996 രൂപ

സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം ഓൾ-ബ്ലാക്ക് എഞ്ചിൻ, ആകർഷകമായ കളർ ഓപ്ഷനുകൾ, ഡിസൈനർ ഗ്രാഫിക്സ് എന്നിവ ബിഎസ്-VI ബജാജ് CT100-നെ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ബൈക്കുകളിലൊന്നാക്കി മാറ്റുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj CT 100 Prices Increased. Read in Malayalam
Story first published: Wednesday, June 10, 2020, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X