ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

ബിഎസ് VI പള്‍സര്‍ 150 നവീകരിച്ച് നിര്‍മ്മാതാക്കളായ ബജാജ്. എഞ്ചിന്‍ കൗള്‍ ഉള്‍പ്പെടുത്തിയാണ് ബൈക്കിനെ കമ്പനി നവീകരിച്ചത്. എന്നാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.

ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

പുതിയ നവീകരണം വഴി ബൈക്കിന് കൂടുതല്‍ സ്‌പോര്‍ട്ടി ലുക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബൈക്കിന്റെ വിലയില്‍ കമ്പനി വര്‍ധനവൊന്നും വരുത്തിയിട്ടില്ല. അടുത്തിടെയാണ് ബിഎസ് VI നവീകരണത്തോടെ ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

നിയോണ്‍ റെഡ്, നിയോണ്‍ സില്‍വര്‍, നിയോണ്‍ ലൈം ഗ്രീന്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനിലും വാഹനം ലഭ്യമാണ്. 149.5 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കി ഹ്യുണ്ടായി; പുതിയ ക്രെറ്റ, വേര്‍ണ മോഡലുകള്‍ക്ക് ആവശ്യക്കാര്‍

ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

ഈ എഞ്ചിന്‍ 8,000 rpm -ല്‍ 13.6 bhp കരുത്തും 6,000 rpm -ല്‍ 13.4 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

സുരക്ഷക്കായി മുന്‍വശത്ത് 240 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കും നല്‍കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസും ബൈക്കില്‍ നല്‍കിയിട്ടുണ്ട്. എന്‍ട്രി ലെവല്‍ സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിളിന് 2,055 mm നീളവും 765 mm വീതിയും 1,060 mm ഉയരവും 1,320 mm വീല്‍ബേസും 165 mm ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്.

MOST READ: 2020 ഹാരിയറിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

ഭാരം 4 കിലോഗ്രാം വര്‍ദ്ധിപ്പിച്ചതിനാല്‍ പുതിയ മോഡലിന് 148 കിലോഗ്രാം തൂക്കം കണക്കാക്കുന്നു. അടുത്തിടെ പള്‍സര്‍ നിരയുടെ വില കമ്പനി വര്‍ധിപ്പിച്ചിരുന്നു. പള്‍സര്‍ 220, പള്‍സര്‍ RS200, പള്‍സര്‍ NS200, പള്‍സര്‍ 180F,പള്‍സര്‍ NS160, പള്‍സര്‍ 150, പള്‍സര്‍ 125 നിയോണ്‍ എന്നിവയുടെ വിലയാണ് കമ്പനി വര്‍ധിപ്പിച്ചത്.

ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വാഹന ഡീലര്‍ഷിപ്പുകളും സേവന കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കമ്പനി പുനരാരംഭിച്ചിട്ടുണ്ട്. ഭാഗികമായിട്ടിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

MOST READ: ശൈലി മാറ്റാനൊരുങ്ങി ഡസ്റ്ററും കിക്‌സും, പുതുതലമുറ മോഡൽ ഒരുങ്ങുന്നത് പുത്തൻ പ്ലാറ്റ്ഫോമിൽ

ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹിക അകലവും തെര്‍മല്‍ പരിശോധനയും നടത്തുന്നുണ്ട്.

ബിഎസ് VI പള്‍സര്‍ 150 വീണ്ടും നവീകരിച്ച് ബജാജ്

ജീവനക്കാരുടെ ആരോഗ്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അതേടൊപ്പം വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറന്റിയും ജൂലൈ 31 വരെ നീട്ടി നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
BS6 Bajaj Pulsar 150 Neon Gets A Styling Upgrade, Reaports. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X